1.1 കേരളം അടിസ്ഥാന വിവരങ്ങൾ
കേരളം അടിസ്ഥാന വിവരങ്ങൾ ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം . മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ് . വിവിധ സാമൂഹിക മേഖലകളിൽ കേരളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് 91% സാക്ഷരതയാണ് അതിലൊന്ന് . ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ് . ഭൂമിശാസ്ത്രപരമായ സ്ഥാനം ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ട് മുതൽ 12 ഡിഗ്രി 48 മിനുറ്റിനും മദ്ധ്യേ പൂർവ രേഖാംശം 74 ഡിഗ്രി 52 മിനുറ്റ് മുതൽ 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേ അതിർത്തികൾ പടിഞ്ഞാറ് ; അറബിക്കടൽ വടക്കു - കിഴക്ക് ...