പോസ്റ്റുകള്‍
10th level preliminary exam
മന:ശാസ്ത്ര പഠനോപാധികള്‍ (Tools of psychological studies)
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മന:ശാസ്ത്ര പഠനോപാധികള്‍ (Tools of psychological studies) 1. ചെക് ലിസ്റ്റ് (check list) വിവിധ വ്യവഹാരങ്ങള്‍, കഴിവുകള്‍, താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു. പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക് ലിസ്റ്റ് തയ്യാറാക്കുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു 2. റേറ്റിങ്ങ് സ്കെയില്‍ (rating scale) ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ / ഗ്രേഡ് / നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7 തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്. 3. ചോദ്യാവലി ( questionnaire) ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായി. സര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം. 4. മന:ശാസ്ത്രശോധകം ( psychological tests) വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇവയാണ്
മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies)
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies) അന്തര്‍ദര്‍ശനം ( introspection)- ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി. ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു.. വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി. കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല. നിരീക്ഷണം ( observation) പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം. വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് / അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം / അല്ലാത്തത് എന്നിവ ഉദാഹരണം. സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്. അഭിമുഖം ( interview) മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം. ഇന്റര്‍വ്യൂവും പല തരത്തിലാവാം. ക്ര
മനഃശാസ്ത്രം-വ്യത്യസ്ത സമീപനങ്ങൾ
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മനഃശാസ്ത്രം മനുഷ്യന്റെ മനസ്സ്, മസ്തിഷ്ക്കം, സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ് മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു 1 .മനശാസ്ത്രത്തിന്റെ പിതാവ്? ( PSC 2017) A) സിഗ്മണ്ട് ഫ്രോയിഡ് B) വില്യം വൂണ്ട് C) വില്യം ജയിംസ് D) ഇവാന്‍ പാവ്ലോവ് Wilhelm Wundt opened the Institute for Experimental Psychology at the University of Leipzig in Germany in 1879. This was the first laboratory dedicated to psychology, and its opening is usually thought of as the beginning of modern psychology മനഃശാസ്ത്രത്തിൽ ഒട്ടേറെ വ്യത്യസ്ത സമീപനങ്ങൾ പല കാലങ്ങളിലായി വികസിച്ചു വന്നിട്ടുണ്ട്. അവയോരോന്നിനും വ്യക്തമായ അടിസ്ഥാന സമീപനങ്ങളും സങ്കൽപങ്ങളും ഉണ്ട്. 1. ഘടനാവാദം വില്യം വുണ്ടിന്റെ ആശയങ്ങളിൽ നിന്നാണ് ഘടനാവാദത്തിന്റെ തുടക്കം. വുണ്ടിന്റെ ശിഷ്യനായ എഡ്വേർഡ് ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മന:ശാസ്ത്രത്തിൽ പഠിക്കേണ്ടതെന്നും