മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies)

മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies)
  • അന്തര്‍ദര്‍ശനം ( introspection)-
    • ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി. ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു..
    • വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി
    • എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി. കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല.
  • നിരീക്ഷണം ( observation)
    • പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം.
    • വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് / അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം / അല്ലാത്തത് എന്നിവ ഉദാഹരണം.
    • സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.
  • അഭിമുഖം ( interview)
    • മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം. 
    • ഇന്റര്‍വ്യൂവും പല തരത്തിലാവാം. ക്രമീകൃതമായത് / അര്‍ധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്ഉ
  • ഉപാഖ്യാനരീതി ( anecdotal method)
    • ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതിക്ക് ഉദാഹരണമാണ്. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.
    • ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തില്‍ ചെയ്യാം. ഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും.
    • സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.
  • സഞ്ചിതരേഖാരീതി ( cumulative record)
    • ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്. 
    • ഉദാഹരണമായി ശാരീരികസ്ഥിതികള്‍, ആരോഗ്യനില, പഠനനേട്ടങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. 
    • അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയും സഹായിക്കാനാവും.
  • പരീക്ഷണരീതി ( experimental method)
    • ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. 
    • ഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable) എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.
    • പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു. ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു. അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.
  • ഏകവ്യക്തിപഠനം ( case study)
    • ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും. 
    • ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.
  • സര്‍വെ (survey)
    • ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു. രക്ഷിതാക്കള്‍ക്ക് / ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്. സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.
  • ക്രിയാഗവേഷണം ( action research)
    • ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്

    കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തെരഞ്ഞെടുത്ത് അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത് (2019 ktet ) 
    A) നിരീക്ഷണം /ചോദ്യാവലി
    B) കേസ് പഠനം ( ഏക വ്യക്തി പഠനം)
    C) പരീക്ഷണം/അഭിമുഖം
    D) അഭിമുഖം /സോഷ്യോമെട്രി

    ക്ലാസ് റൂം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി (2018 June)
    A) സര്‍വേ
    B) കേസ് സ്റ്റഡി
    C) ക്രിയാഗവേഷണം
    D) നിരീക്ഷണം

    താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രക്ഷേപണരീതി ഏത്? (2018 June)
    A) തീമാററിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
    B) റോഷാ മഷിയൊപ്പു പരീക്ഷ
    C) വൈയ്ക്തിക പ്രശ്നപരിഹരണരീതി
    D) ഏ യും ബി യും
ഒരു കുട്ടിയെക്കുറിച്ച് ആഴത്തിലും പരപ്പിലുമുളള പഠനത്തിന് ഉപയോഗിക്കുന്ന രീതി ഏത്? (2019) ജൂണ്‍
A) നിരീക്ഷണം /ചോദ്യാവലി
B) കേസ് പഠനം ( ഏക വ്യക്തി പഠനം)
C) പരീക്ഷണം/അഭിമുഖം
D) അഭിമുഖം /സോഷ്യോമെട്രി

The Thematic Apperception Test, or TAT, is a type of projective test that involves describing ambiguous scenes. Popularly known as the "picture interpretation technique," it was developed by American psychologists Henry A. Murray and Christina D. Morgan at Harvard University in the 1930s.1 To date, the TAT is one of the most widely researched and clinically used personality tests.

The Rorschach is what psychologists call a projective test. The basic idea of this is that when a person is shown an ambiguous, meaningless image (ie an inkblot) the mind will work hard at imposing meaning on the image. That meaning is generated by the mind..By asking the person to tell you what they see in the inkblot, they are actually telling you about themselves, and how they project meaning on to the real world.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ