1.ഉൾച്ചേർന്ന വിദ്യാഭ്യാസം 3 ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസ ചരിത്രം.


ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസ ചരിത്രം.
ബുദ്ധിമാന്ദ്യം (ബുദ്ധിപരമായ വെല്ലുവിളി) ഉളള കുട്ടി ജനിക്കുന്നത് ദൈവകോപം കൊണ്ടാ ണെന്നും സാത്താന്റെ (പിശാചിന്റെ അവതാരമാണെന്നും കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവർക്ക് ജീവിക്കാൻ അവ കാശം ഇല്ലെന്ന് കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടെയാണ് ഈ രീതികൾക്ക് മാറ്റം വന്നത്. ഇവർക്കും ജീവിക്കാനുള്ള അവകാശം ക്രമേണ അംഗീകരിക്കപ്പെട്ടു. 

എന്നാൽ ഭാരതത്തിൽ പുരാതനകാലം മുതൽ തന്നെ ഭിന്നശേഷിക്കാരോട് മൃദുസമീപനം പുലർത്തിയിരുന്നു. അംഗവൈകല്യം വന്നവർക്ക് ഉചിതമായ അനുരൂപീകരണം എന്ന നില യിൽ കൃത്രിമ അവയവം ഉപയോഗിച്ചതിന്റെ എഴുതപ്പെട്ട ചരിത്രം ആദ്യമായി രേഖപ്പെടുത്തിയത് ഋഗ്വേദത്തിലാണ്. ബി.സി 3500 നും 1800നും ഇടയ്ക്ക് വിഷ്പല എന്ന രാജ്ഞിയുടെ കാലു കൾ യുദ്ധത്തിൽ നഷ്ടപ്പെട്ടുവെന്നും ഇരുമ്പുകൊണ്ടുണ്ടാക്കിയ കൃത്രിമകാലുകൾ വച്ച് വീണ്ടും യുദ്ധം ചെയ്തതെന്നും ഋഗ്വേദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ബി.സി മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടത് എന്ന് വിശ്വസിക്കുന്ന സംസ്കൃത ഗ്രന്ഥമാണ് “പഞ്ചതന്ത്രം കഥകൾ. വിഷ്ണുശർമ്മൻ എന്നു പേരുള്ള സംസ്കൃത പണ്ഡിതനാണ് പഞ്ചത ന്തകഥകൾ എഴുതിയത്. സുദർശൻ എന്നു പേരുളള രാജാവ് ബുദ്ധിക്കുറവുളള തന്റെ മൂന്ന് കുമാരന്മാർക്ക് കഥകളിലൂടെ വിജ്ഞാനം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് വിഷ്ണ ശർമ്മനെ പുസ്തകം എഴുതാൻ നിയോഗിച്ചത്. ഏതു ഭിന്നശേഷി വിഭാഗം കുട്ടിക്കും മനസ്സി ലാക്കാൻ കഴിയുന്ന വിധം ലളിതമായ ശൈലിയിലാണ് ഗ്രന്ഥരചന നടത്തിയിട്ടുളളത്. അറ ബി, ഗ്രീക്ക്, ലാറ്റിൻ ഇംഗ്ലീഷ് തുടങ്ങി 50ൽ അധികം യൂറോപ്യൻ ഭാഷകളിൽ പഞ്ചതന്ത്രം തർജുമ ചെയ്തിട്ടുള്ളത് ഈ പുസ്തകത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാർക്കു വേണ്ടി അനുരൂപീകരിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യത്തെ പുസ്തകമാണ് പഞ്ചതന്ത്രം. 

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പുനരധിവാസത്തിനും മതിയായ പ്രാധാന്യം ഇന്ത്യനൽകിയിരുന്നു. കോത്താരി കമ്മീഷൻ (1964) റിപ്പോർട്ടിലും ഭിന്നശേഷിക്കാ രായ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി 2005ൽ അവതരിപ്പിച്ച കർമ്മപരിപാടിയിലും 2006ലെ നയരൂപീകരണത്തിലും ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്നതിനെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. 

1974ൽ അവതരിപ്പിച്ച സംയോജിത വിദ്യാഭ്യാസ പരിപാടി (Integrated Education for the Disabled Children IEDC) ഈ രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം (NPE), 1986.
തുടർച്ചയായ അധ്യാപക പരിശീലനങ്ങൾ (Continuous re-orientation of pre-service and in-service teacher education programme)
Project on Integrated Education for Disabled (PIED), 1986. - Programme of Action (POA), 1992
Revised IEDC scheme 1992 തുടങ്ങിയവയെല്ലാം ഭിന്നശേഷിക്കാരായവരുടെ വിദ്യാ ഭ്യാസ ചരിത്രത്തിലെ പ്രധാന ഇടപെടലുകളാണ്.

(Integrated Education for the Disabled Children - IEDC)
ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1990ൽ ആയിരുന്നെങ്കിലും അതിലേക്ക് നയിച്ച സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു സംയോജിത വിദ്യാഭ്യാസ പരിപാടി. 1974 ലാണ് IEDC പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്. ഇതനുസരിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ സമീപ സ്കൂളുകളിൽ ചേർക്കുക (enroll) എന്നതായിരുന്നു ആദ്യനടപടി. പൊതു വിദ്യാലയ ത്തിൽ ചേർത്തു കൊണ്ടുളള സ്പെഷ്യൽ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകിയിരുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേകം സജ്ജീകരിച്ച് റിസോഴ്സ് മുറിയിൽ പ്രത്യേകമായി പഠിപ്പിക്കുക എന്നരീതിയാണ് സ്വീകരിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മുഖ്യധാരാ വിദ്യാ ഭ്യാസം അന്യമായിരുന്ന ഘട്ടത്തിൽ ആവിഷ്ക്കരിച്ച പദ്ധതി എന്ന നിലയിൽ IEDC പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ പൊതുക്ലാസിൽ നിന്നുള്ള കുട്ടിയുടെ ഒറ്റപ്പെടൽ ഒരു ന്യൂനത യായി തുടർന്നു.

അവകാശാധിഷ്ഠിത വിദ്യാഭ്യാസം
ഒരു പൗരന്റെ അവകാശമാണ് വിദ്യാഭ്യാസം ചെയ്യുക എന്നത്. അത് ഭരണഘടന നൽകുന്ന വാഗ്ദാനവുമാണ്. വിദ്യാഭ്യാസ അവകാശ നിയമം 2009 (Right to Education) പ്രകാരം സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം 6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാവർക്കും നൽകാൻ ഗവൺമെന്റിന് ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രായപരിധിയിൽ 5 വയസിന്റെ ഇളവും അനുവദിച്ചിട്ടുണ്ട്. പ്രായത്തിനനുയോജ്യമായ ക്ലാസിൽ ചേർന്ന് പഠിക്കുന്നതിനുളള സ്വാത്രന്ത്യം ഭിന്നശേഷിക്കാർക്ക് RPWD ആക്ട് നൽകുന്നുണ്ട്. ഈ അവകാശങ്ങൾ എല്ലാം പരി ഗണിച്ചുകൊണ്ടാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം രൂപകല്പന ചെയ്തിരിക്കുന്നത്.

ഭിന്നശേഷിക്കാരായവരുടെ അവകാശങ്ങളെക്കുറിച്ചും അവകാശ സംരക്ഷണത്തിനായും ദേശീ യവും അന്തർദേശീയവും ആയ നിരവധി ഇടപെടലുകളും നടപടികളും നിയമനിർമ്മാണങ്ങളും അതോടൊപ്പം നിയമപോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. 1989ൽ ഐക്യരാഷ്ട്രസംഘടനയുടെ ലോക സമ്മേളനം ആണ് അതിൽ പ്രധാനം (UNCRPD-1989). എല്ലാത്തരം വിവേചനങ്ങൾക്കുമെതിരെയും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളാനും നിയമ നിർമ്മാണം നടത്താനും അംഗ രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്ന തീരുമാനമാണ് അന്ന് ഐക്യരാഷ്ട്ര സംഘടന സ്വീകരിച്ചത്.

അവകാശ സംരക്ഷണ സംരംഭങ്ങൾ അന്തർദേശീയ തലത്തിൽ
അമേരിക്കയിൽ 1960ൽ അന്നത്തെ പ്രസിഡന്റ് കെന്നഡിയാണ് ഭിന്നശേഷിക്കാർക്കും പഠിക്കാ നുളള അവകാശം ഉണ്ടെന്നും അതിനായി വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കണമെന്നും ആഹ്വാനം ചെയ്തത്. അതിനായി ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

1975 ൽ പാസാക്കിയ Education for all Handicapped Children Act ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസത്തിന് കാതലായ മാറ്റം ഉണ്ടാക്കി. ഇതേ തുടർന്ന് മിത പരിമിതിയുളളവരെ (mild and moderate) സമീപസ്ഥ സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കാൻ ശ്രമം നടന്നു.

ADA
1990 ൽ 'The Americans with Disabilities Act (ADA)' പാസാക്കി. ഇതനുസരിച്ച് ഭിന്നശേഷിയു മായി ബന്ധപ്പെട്ട എല്ലാത്തരത്തിലുളള വിവേചനങ്ങളെയും ഇല്ലാതാക്കി പഠനത്തിലും തൊഴിൽ ചെയ്യുന്നതിലും തുല്യ അവസരങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പാക്കി. ബ്രിട്ടൻ, നോർഡിക് രാജ്യങ്ങൾ (Norway, Sweeden, Finland, Denmark and Iceland),

ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ ഇടപെടൽ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി നടത്തിയിരുന്നു

IDEA
1975ലെ Education For All Handicapped Act ഭേദഗതി ചെയ്തത് Individuals with Disabilities Education Act- IDEA ന് 1990ൽ രൂപം നൽകി. ഈ നിയമം 2004ൽ പരിഷ്കരിച്ചു. വ്യക്തിഗതവിദ്യാഭ്യാസ പദ്ധതി (Individualised Education Plan-IEP) എന്ന നിയമപരമായ ആശയം അവതരിപ്പിച്ചത് IDEA പ്രകാരമാണ്. ഇതനുസരിച്ച് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെയും സവിശേഷ ആവശ്യ ങ്ങൾ കണ്ടെത്തി അതിനനുസരിച്ച് പഠനപ്രവർത്തനങ്ങൾ അടുത്തുളള സ്കൂളിൽ തന്നെ ലഭ്യ മാക്കണം എന്നത് നിയമപരമായി അംഗീകരിക്കപ്പെട്ടു. - 

UN standard rules on the Equalisation of Opportunities for Persons with Disabilities (1993) - UNESCO-Salamanca Statement (1994) Biwako Millenium Framework (2003), - UNCPDD (2006) അന്താരാഷ്ട്ര ഭിന്നശേഷി ദശകമായി 1983-1992 ന്റെ പ്രഖ്യാപനം. തുടങ്ങിയവയെല്ലാം ആഗോള ഇടപെടലുകളാണ് Salamanca Statement (1994)

ഭിന്നശേഷിക്കാരായ എല്ലാവർക്കും തുല്യനീതിയും അവസരസമത്വവും തുല്യപങ്കാളിത്തവും വിദ്യാഭ്യാസരംഗം ഉൾപ്പെടെ ഉണ്ടാവണമെന്ന് മുകളിൽ പറഞ്ഞ എല്ലാ ആക്ടം ഒരേപോലെ ഉദ്ഘോഷിക്കുന്നു. 

1994 ലെ സാലമായ സമ്മേളനത്തിൽ എടുത്ത തീരുമാനപ്രകാരമാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം ഉണ്ടായത്. വിദ്യാഭ്യാസം എല്ലാവർക്കും എന്ന ആഗോളനയവും ഇതോടെ യാഥാർഥ്യമായി.

 UNCRPD (United Nation Convention on the Rights of Person with Disabilities)
1989 ലാണ് ഈ സമ്മേളനം നടന്നത്. ഭിന്നശേഷിക്കാരായവർ അനുഭവിക്കുന്ന എല്ലാവിധ വിവേചനങ്ങൾക്കുമെതിരെ നിയമം ഉണ്ടാക്കാൻ അംഗ രാജ്യങ്ങളോട് നിർദേശിക്കുന്ന പ്രഖ്യാ പനം ഈ സമ്മേളനത്തിൽ ഉണ്ടായി.


പഞ്ചതന്ത്രം കഥകൾ രചിച്ചത് 
വിഷ്ണു ശർമൻ
ഭിന്നശേഷിക്കാർക്കു വേണ്ടി അനുരൂപീകരിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യത്തെ പുസ്തkകം 
പഞ്ചതന്ത്രം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ