ബഹിരാകാശ സഞ്ചാരികൾ

ബഹിരാകാശ സഞ്ചാരികൾ 


യൂറി ഗഗാറിൻ
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്വിച് ഗഗാറിൻ.ഇന്നത്തെ റഷ്യയിലാണ് അദ്ദേഹം ജനിച്ചത്.. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു യാത്ര.

പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെട്ട ബഹിരാകാശ സഞ്ചാരി
യൂറി ഗഗാറിൻ
മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
1961 ( യൂറി ഗഗാറിൻ )
യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം?
വോസ്റ്റോക്ക് 1 


വാലന്റീന തെരഷ്‌കോവ 
ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ റഷ്യയിലായിരുന്നു ജനനം.1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി.

പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :-വാലന്റീന തെരഷ്‌കോവ (Valentina Tereshkova) റഷ്യ 1963 ജൂൺ 16 ( votsak 6)


കൽപ്പന ചൗള. 
ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചാവ്‌ല.ഹരിയാനയിലെ കർണാലിലാണ് കൽപന ജനിച്ചത്. ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു.
കൊളംബിയ  ബഹിരാകാശ വാഹനത്തിൽ 1997 നവംബർ 19ന് അഞ്ച് സഹഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിൽ ജനിച്ചവരിൽ കൽപനയ്ക്കു മുമ്പ് രാകേഷ് ശർമ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാൽ അമേരിക്കൻ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കൽപന ചരിത്രം കുറിച്ചത്. രാകേഷ് ശർമ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.

2003 ജനുവരി 16ന് കൽപന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയർന്നു.ഭൌമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു.കൽപനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. 

ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത : കൽപ്പന ചൗള
അമേരിക്കയുടെ കൊളംബിയ സ്‌പേസ് ഷട്ടില്‍ പൊട്ടിത്തെറിച്ചപ്പോള്‍ മരിച്ച ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ആരായിരുന്നു? :കല്‍പ്പന ചൗള. 
മുഴുവൻ പ്രവഞ്ചവും എന്റെ ജൻമനാടാണ് - ആരുടെ വാക്കുകളാണിവ ? കൽപ്പന ചൗള

രാകേഷ് ശർമ്മ
ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ (രാകേശ് ശർമ) . 1984 ഏപ്രിൽ 2-ന് റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.പഞ്ചാബിലെ പട്യാലയിൽ ജനിച്ച അദ്ദേഹം വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. 

രാകേഷ് ശർമ്മ ബഹിരാകാശയാത്ര നടത്തിയ വർഷം? 1984. 
ബഹിരാകാശത്തിൽ എത്തിയ ആദ്യത്തെ ഇന്ത്യകാരൻ ? രാകേഷ് ശർമ്മ

സുനിത വില്യംസ്
ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ (195 ദിവസം) വനിതയാണ് സുനിത വില്യംസ് .ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. 

ബഹിരാകാശത്ത് വെച്ച് ആദ്യമായി മാരത്തോണില്‍ പങ്കെടുത്ത വ്യക്തി ആര് = സുനിത വില്യംസ്; 
ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക - സുനിതാ വില്യംസ്

1 ഇന്ത്യക്കാരനായ രാകേശ് ശർമ്മ ആദ്യമായി ശൂന്യകാശ യാത്ര നടത്തിയ സമയത്തെ ഇന്ത്യൻപ്രധാനമന്ത്രി ആരായിരുന്നു ?(27-10-2018 ന് നടന്ന ASSISTANT PRISON OFFICER exam)
(A) രാജീവ് ഗാന്ധി -
(B) മൊറാർജി ദേശായി
(C) ഇന്ദിരാ ഗാന്ധി

ഇന്ത്യയുടെ ആദ്യ അന്റാർട്ടിക് പര്യവേക്ഷണ സമയത്തും ഇന്ദിരാ ഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. 1984ൽ ഇന്ത്യക്കാരനായ രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ പോവും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)