വിവരാവകാശനിയമം 2005

വിവരാവകാശനിയമം 2005

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക്അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005).

 മസ്ദൂർ കിസാൻ ശക്തി സംഘാതൻസംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത്.

2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌പ്രാബല്യത്തിൽ വന്നത്‌.

ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലുംസംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ടചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റുസ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിതസമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്തപിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

മസ്ദൂർ കിസാൻ ശക്തി സംഘാതൻസംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത്.

വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ് കേരളത്തിൽ
അപേക്ഷാഫീസ് - 10 രൂപ


ഉത്തരം ലഭിക്കുന്നതിന്:
ഒരു സാധാരണ പേജിന്‌ (എ 4 സൈസ്)- 2 രൂപ
വലിയ പേജുകൾ - യഥാർത്ഥ ചെലവ്
വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം
തുടർന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്‌) - 50 രൂപ
(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല)


ജമ്മു-കശ്മീർ സംസ്ഥാനമൊഴിച്ച് ഭാരതത്തിൽ എല്ലായിടത്തും ഈ നിയമം ബാധകമാണ്. എല്ലാ സർക്കാർവകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്രരഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈനിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനത്തേയും (പോലീസുംകോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല.


വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം – സ്വീഡൻ

വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം :2005 oct 12 

2005 ജൂൺ 15 ഇന്ത്യൻ പാർലമെന്റിൽ വിവരാവകാശ നിയമം പാസാക്കി
2005 ഒക്ടോബർ 12 നിയമം നിലയിൽ വന്നു

1997 -ൽ തമിഴ്‌നാട് ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം

വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം – ജമ്മു കാശ്മീർ
വിവരാവകാശ ഫോമിന്റെ ഫീസ്- 10 രൂപ

ചീഫ് ഇൻഫർമേഷൻ ഓഫീസർ – 30 ദിവസത്തിനകം മറുപടി നല്കണം
അസ്സിസ്റ്റ്ന്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ ആണ് എങ്കിൽ – 35 ദിവസങ്ങൾക്ക് അകം മറുപടി നല്കണം


ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ – 48 മണിക്കൂറിനുള്ളിൽ മറുപടി നല്കണം

പ്രധാന മന്ത്രി , പ്രതിപക്ഷനേതാവ്, ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയാണ് അംഗങ്ങളെ തിരഞെടുക്കുന്നത് 
ആകെ അംഗങ്ങൾ = 11
കാലാവധി = 5 വർഷം/ 65 വയസ്
നിയമിക്കുന്നത്/ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള അവകാശം = രാഷ്ട്രപതിക്ക്

ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷൻ – ബജാഹത്ത് ഹബീബുള്ള

നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷൻ- Sudhir Bhargava

കേരളസംസ്ഥാന വിവരാവകാശ കമ്മീഷൻ 2005 ഡിസംബർ 19 നിലവിൽ വന്നു

ആസ്ഥാനം : തിരുവനന്തപുരം

ആദ്യത്തെ അധ്യക്ഷൻ : പാലാട്ട് മോഹൻദാസ്

നിലവിലെ വിവരാവകാശ കമ്മീഷൻ : വിൻസന്റ് എം.പോൾ


Q. വിവരാവകാശ നിയമപ്രകാരം (2005) വിവരം ലഭിക്കുന്നതിന് അപേക്ഷകൻ അപേക്ഷാഫീസായി നലേ്കണ്ട തുകയെത്ര ?(27 -10 -2018 asst  prison officer )
(A) 2 രൂപ
(B) 5 രൂപ
(C) 25 രൂപ
(D) 10 രൂപ


Q. Under Right to Information Act, which among the following is not come under the exception from disclosure of information ?

A) Affect the sovereignty and integrity of India
B) Would cause a breach of privilege of Parliament
C) Cabinet papers
D) Affidavits submitted by candidates for general election


Q. ഏതു സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത് ? 

(A) അഖിലേന്ത്യാ കിസാൻ സമിതി 
(B)മസ്ദൂർ കിസാൻ ശക്തി സംഘാതൻ 
(C) അഖിലേന്ത്യാ മസ്ദൂർ ശക്തി സംഘാതൻ 

(D) അഖിലേന്ത്യാ ട്രേഡ് യൂണിയൻ

വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് ഏതു വിഭാഗത്തിനാണ് ?

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അപേക്ഷ ഫീസ് നൽകേണ്ടത് ഏത് വിഭാഗം ?

ബി പി എൽ -ആദ്യം
എസ് സി  -രണ്ടാമത്

 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകുന്ന അപേക്ഷക്കുള്ള മറുപടി 30 ദിവസത്തിനുള്ളിൽ നൽകണം

അസിസ്റ്റൻഡ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് 35 ദിവസം

പൊതുഭരണം ഗവണ്മെന്റ് ഭരണത്തെ സംബന്ധിപ്പിക്കുന്നത് --എന്നത് "എൻ ഗ്ലാഡർ "  ന്റെ പ്രസ്താവനായണ് .

വിവരാവകാശം ലക്ഷ്യമിടുന്നത് :

  • അഴിമതി നിയന്ദ്രിക്കുക 
  • ഉദ്യോഗസ്ഥർക്കിടയിൽ  
  • ഉത്തരവാദിത്യ ബോധം ഉൽ;ഉളവാക്കുക 
  • ഗവണ്മെന്റ് ന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുക 






എന്തെല്ലാമാണ് വിവരങ്ങൾ :
ഗവണ്മെന്റ് ഓഫീസുമായി ബന്ധപ്പെട്ട ഫയൽസ്
രേഖകൾ ,പ്രമാണങ്ങൾ ,circular ,memo കൾ , ഉപദേശങ്ങൾ ,കരാറുകൾ ,സ്ഥിതിവിവര കണക്കുകൾ ,റിപ്പോർട്സ് ,ലോഗ് ബുക്ക്സ് ,പത്രക്കുറിപ്പ് ,samples ,മാതൃകകൾ ,ഇലക്ട്രോണിക് രൂപത്തിൽ കൈവശം വച്ചിരിക്കുന്ന വിവരങ്ങൾ ,ഇമെയിൽ ,പൊതു അധികാരികൾക്ക് ലഭ്യമാകുന്ന സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങൾ

ഏതൊക്ക സ്ഥാപനങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ് :
സർക്കാർ സ്ഥാപനങ്ങൾ .സർക്കാർ ധനസഹായം നൽകുന്ന സ്ഥാപങ്ങൾ  എന്നിവയുടെ പരിധിയിൽ പെടുന്ന വിവരങ്ങൾ
എന്നാൽ രാജ്യ സുരക്ഷയെയും അഖണ്ഡതയേയും ബാധിക്കുന്ന വിവരങ്ങൾ നൽകേണ്ടതില്ല

വിവരാവകാശ കമ്മീഷനും 10 ൽ  കവിയാത്ത അംഗങ്ങളും വിവരാവകാശ കമ്മീഷനിൽ ഉണ്ടാകും

 തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ വിവരങ്ങൾ നല്കുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ RS :250 /- വരെ നൽകേണ്ടത്

കേരളത്തിൽ E-Governance ലൂടെ ജനങ്ങളിലേക്ക് വിവരങ്ങൾ എത്തുന്ന സ്ഥാപന൦ - അക്ഷയ

കേരളത്തിലെ ആദ്യ അക്ഷയ - പള്ളിക്കൽ (MLP)

ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കലാപരിധിക്കുള്ളിൽ നൽകുമെന്ന് അനുശാസിക്കുന്ന വിവരം - സേവനാവകാശ നിയമം




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ