ദേശീയ പ്രസ്ഥാനവും സാഹിത്യവും

ദേശീയ പ്രസ്ഥാനവും സാഹിത്യവും

കഥ,കവിത,നാടകം, നോവൽ എന്നിവയിലൂടെ ഇന്ത്യൻ സമൂഹത്തിന്റെ ജീർണ്ണതകൾ, ദുരിതങ്ങൾ, ബ്രിട്ടീഷ് ചൂഷണം എന്നിവ അവതരിപ്പിച്ചു. ഇവ ജനങ്ങളിൽ ചൂഷണവിരുദ്ധ മനോഭാവവും, രാജ്യസ്നേഹവും വളർത്തി, ദേശസ്നേഹം നിറഞ്ഞ കൃതികൾ സാമൂഹിക അന്തരം കുറച്ചു.

ആനന്ദമഠം- വന്ദേമാതരം -ബങ്കിം ചന്ദ്ര ചാറ്റര്‍ജി
ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം (ബംഗാളി )പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന രചനയായി പരിഗണിക്കപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള ഇന്ത്യാക്കാരുടെ വിമോചനസമരത്തിന്റെ കഥക്കു സമാനമായി അതു പരിഗണിക്കപ്പെട്ടുവെന്നതിൽനിന്നു തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ബ്രട്ടീഷുകാർ ഈ നോവൽ നിരോധിച്ചെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ആ നിരോധനം നീക്കം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആദ്യം വെളിച്ചം കണ്ടത് ഈ നോവലിലാണ്.

"ആനന്ദമഠം" എഴുതിയതാരാണ്? (A) ബങ്കിം ചന്ദ്ര ചാറ്റര്‍ജി

ഏത് നോവലിലാണ് 'വന്ദേമാതരം' ഉൾപ്പെട്ടിട്ടുള്ളത്? ആനന്ദമഠം (1882)
1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ 'വന്ദേമാതരം' ആദ്യമായി ആലപിച്ചതാര്? രബീന്ദ്രനാഥ ടാഗോർ

വന്ദേ മാതരം രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി
ആലപിക്കുന്ന രാഗം - ദേശ് രാഗം
ആനന്ദ മഠത്തിലെ പ്രതിപാദ്യ വിഷയം - ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം

വന്ദേമാതരം രചിച്ചിരിക്കുന്നത്- സംസ്കൃതം ഭാഷയിൽ
വന്ദേമാതരം ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് - അര ബിന്ദ ഘോഷ്

നീൽ ദർപ്പൺ -നാടകം- ദിനബന്ധുമിത്ര -നീലം കർഷകരുടെ ചൂഷണം
"നീൽ ദർപ്പൺ' എന്ന നാടകം രചിച്ചത് ? ദിനബന്ധു മിത്ര.

നീൽ ദർപൻ ഒരു ബംഗാളി നാടകമാണ്. ദീനബന്ധു മിത്ര 1858-1859 കാലയളവിലാണ് ഇത് എഴുതിയത്. ഈ നാടകം 1860-ൽ ധാക്കയിൽ നിന്നാണ് പുറത്തിറക്കിയത്.. 1859-ൽ ബംഗാളിൽ നടന്ന നീലം വിപ്ലവവുമായി ഇതിന് ബന്ധമുണ്ട്, കർഷകർ നീലം കൃഷി ചെയ്യാതെ ബ്രിട്ടീഷുകാർക്ക്എതിരെ പോരാടി.

സാരേ ജഹാം സെ അച്ഛാ.-കവിത-മുഹമ്മദ് ഇഖ്ബാൽ -

ഇന്ത്യയുടെ പ്രകൃതി ഭംഗിയും, ജനങ്ങളുടെ ഐക്യവുംപാടിപ്പുകഴ്ത്തി.

സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാര " എന്ന ദേശ ഭക്തി ഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇഖ്ബാൽ,
പാക്കിസ്ഥാൻവാദം ആദ്യമായി ഉന്നയിച്ചതും ഇഖ്ബാൽ ആണ്



ഗീതാഞ്ജലി -കവിത -ടാഗോർ

എന്റെ ഗുരുനാഥൻ,ബാപ്പുജി -വള്ളത്തോൾ

കണ്ണൻ പാട്ട് ,കുയിൽ പാട്ട് ,പാഞ്ചാലിശപഥം, കളിപാട്ട് -സുബ്രഹ്മണ്യഭാരതി


Who among the following was the author of the book ‘Anand Math’ ?
A) Bankim Chandra Chatterjee
B) Ravindranath Tagore
C) Rajaram Mohan Roy
D) Bal gangadhara Tilak

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ