അയനം

അയനം : 
അച്ചുതണ്ടിന്റെ സമാന്തരത മൂലം ഭൂമിക്ക് ആപേക്ഷികമായി സൂര്യന്റെ സ്ഥാനത്തിൽ മാറ്റമുണ്ടാകുന്നു. ഉത്തരായന ദക്ഷിണായന രേഖയ്ക്ക് ഇടയിലാണ് സൂര്യന് ആപേക്ഷികമായ സ്ഥാന മാറ്റമുണ്ടാകുന്നത്. ഇതാണ് സൂര്യന്റെ അയനം.

വിഷുവങ്ങൾ.(Equinox) സമരാത്രദിനങ്ങൾ
ഭൂമധ്യരേഖയ്ക്ക് മുകളിൽ സൂര്യൻ എത്തുന്ന വർഷത്തിലെ 2 ദിവസങ്ങളാണ് വിഷുവങ്ങൾ.(Equinox) സമരാത്രദിനങ്ങൾ

അതായത്,രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ.
സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നു
the center of the visible Sun is directly above the Equator

വസന്തവിഷുവം: മാർച്ച് 21. Vernal or Spring Equinox
ശരത്വിഷുവം: സെപ്തം.23. Autumnal or Fall Equinox.

സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ ഉത്തര - ദക്ഷിണ അർധഗോളങ്ങളിൽ തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ഈ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും പകലുകളുടെ ദൈർഘ്യം തുല്യമായിരിക്കും.

അയനാന്തദിനങ്ങൾ : ( solstice)
സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായന രേഖയ്ക്ക് നേർമുകളിൽ വരുന്ന ജൂൺ 21 ഗ്രീഷ്മ അയനാന്തദിനം എന്നും, ദക്ഷിണായന രേഖയ്ക്ക് നേർമുകളിൽ വരുന്ന ഡിസംബർ 22 ശൈത്യഅയനാന്തദിനം എന്നും അറിയപ്പെടുന്നു.

കർക്കിടക അയനാന്തം.(Summer Solstice):JUNE 21

സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായന രേഖയ്ക്ക് ((Tropic of Cancer).നേർമുകളിൽ വരുന്നു
ഉത്തരായനരേഖയിൽ സൂര്യപ്രകാശം ലംബമായി പതിയ്ക്കുകയും തത്ഫലമായി ഉത്തരാർദ്ധഗോളത്തിൽ (northern hemisphere)കൂടുതൽ പകലും, ദക്ഷിണാർദ്ധഗോളത്തിൽ(southern hemisphere) കൂടുതൽ രാത്രിയും ഉണ്ടാവുന്നു.

മകര അയനാന്തം:DECEMBER 22: winter solstice
സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണായന രേഖയ്ക്ക് ((Tropic of Capricorn) )നേർമുകളിൽ വരുന്നു

ദക്ഷിണായനരേഖയിൽ സൂര്യപ്രകാശം ലംബമായി പതിയ്ക്കുകയും തത്ഫലമായി ദക്ഷിണാർദ്ധഗോളത്തിൽ കൂടുതൽ പകലും,ഉത്തരാർദ്ധഗോളത്തിൽ കൂടുതൽ രാത്രിയും ഉണ്ടാവുന്നു.

സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ജൂൺ 21 ന്റെ പ്രത്യേകത(27-10-2018 ന് നടന്ന ASSISTANT PRISON OFFICER exam)
(A) സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(B) സൂര്യ രശ്മി ഭൂമദ്ധ്യ രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(C) സൂര്യ രശ്മി ദക്ഷിണായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(D) ദക്ഷിണാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടുതലുള്ള ദിവസം.

Answer) സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ