1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)






ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)

ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾ ഭാഗം

ദിവസം മേയ് 10, 1857

യുദ്ധക്കളം ഇന്ത്യ (cf. 1857)

Casus

belli ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാകമ്പനിയുടെ നടപടികൾ

ഫലം സമരക്കാരെ അടിച്ചമർത്തി,

ഇന്ത്യയിലെ കമ്പനി ഭരണത്തിന് അന്ത്യം

ബ്രിട്ടൻ നേരിട്ട് ഭരണം തുടങ്ങി

കൈവശഭൂമിലുള്ള

മാറ്റങ്ങൾ ബ്രിട്ടിഷധീന ഇന്ത്യ

പോരാളികൾ

ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ വിമത ഇന്ത്യൻ ഭടന്മാർ,

7 നാട്ടുരാജ്യങ്ങൾ,

പൊതുജനങ്ങൾ British Army

East India Company's Sepoys Native Irregulars and British regulars, British civilian volunteers raised in Bengal presidency

20 Princely states aiding the British including the independent states of Nepal, Kashmir as well as smaller states in region

പടനായകർ

Bahadur Shah II

Nana Sahib

Mirza Mughal

Bakht Khan

Rani Lakshmi Bai

Tantya Tope

Begum Hazrat Mahal Commander-in-Chief, India:

George Anson (to May 1857)

Sir Patrick Grant

Sir Colin Campbell from (August 1857)

Jang Bahadur







1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സൈനികകലാപം, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് നാന്ദികുറിച്ചു എന്നതിന്റെ പേരിലും ശ്രദ്ധേയമാണ്.1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി 1857 മേയ് 10 ഉത്തർപ്രദേശിലെ മീററ്റിൽ

ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര് ശിപ്പായി ലഹള( ചെകുത്താന്റെ കാറ്റ് എന്നും ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചു)

1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി മംഗൾ പാണ്ഡെ( 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി)

1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര് നാനാ സാഹിബ്( ധോണ്ഡൂ പന്ത് എന് യഥാർത്ഥ നാമം)

ഝാൻസി റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത് മണികർണിക

ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ് താന്തിയാ തോപ്പി ( യഥാർത്ഥ നാമം _ രാമചന്ദ്ര പാണ്ഡുരംഗ്)

ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ ഝാൻസി റാണിയെ( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു)

1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര് ഝാൻസി റാണി(Queen of JanSi എന്ന പുസ്തകം എഴുതിയത് മഹാശ്വേതാദേവി )

1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ കോളിൻ കാംബെൽ( ആ സമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാനിംഗ് പ്രഭു)

1857 വിപ്ലവത്തിന്റെ ഫലമായി റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട മുഗൾ രാജാവ് ബഹാദൂർ ഷാ രണ്ടാമൻ( അവസാന മുഗൾ രാജാവ് ഇദ്ദേഹം തന്നെ)

വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി നാനാ സാഹിബ്(പേഷ്യ ബാജിറാവുവിന്റെ ദത്തുപുത്രൻ)

ഝാൻസിറാണി വീരമൃത്യുവരിച്ചതെന്ന് 1858 ജൂൺ 18( താന്തിയ തോപ്പി തൂക്കിലേറ്റിയത് 1859 ൽ)

ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം 1858 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്( ഈ വിളംബരത്തിന്റെ ഫലമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം നഷ്ടപ്പെട്ടു )

1857ലെ വിപ്ലവത്തിന്റെ ചിഹ്നം ആയി കണക്കാക്കുന്നത് എന്തിനെ താമരയും ചപ്പാത്തിയും( വിപ്ലവം പൂർണമായും അടിച്ചമർത്തിയത് 1858ൽ ) '

1857ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലംഉത്തർപ്രദേശ്( കലാപങ്ങൾ ഉണ്ടാകാതിരുന്ന പ്രധാന സ്ഥലങ്ങൾ ---ഡൽഹി ബോംബെ )

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം എഴുതിയതാര്താരാചന്ദ്( 1857 ദി ഗ്രേറ്റ് റെബലിയൻ എഴുതിയത് --- അശോക് മേത്ത )

1857ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി 1858 വിക്ടോറിയ രാജ്ഞി അധികാരമേറ്റു( 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമം പാർലമെന്റിൽ അവതരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പാൽമേഴ്സ്റ്റൺ)

ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷിപ്രീതിലത വഡേദാർ( ഇന്ത്യയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ഖുദിറാം ബോസ്)

നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു താന്തിയോ തോപ്പി( താന്തിയോ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് കോളിൻ കാംബെൽ )

അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആയി പ്രഖ്യാപിച്ച സമരം പൈക്ക സമരം

1857 വിപ്ലവത്തിൽ ഗ്യാളിയോർ നേതൃത്വം നൽകിയതാര് റാണി ലക്ഷ്മിഭായ് (ഝാൻസി നേതൃത്വം നൽകിയതും റാണി ലക്ഷ്മിഭായി )

1857ലെ വിപ്ലവത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചതാര്ജോൺ ലോറൻസ്( ഒന്നാം സാതന്ത്യ സമരത്തെ ഉയർത്തൽ എന്ന് വിശേഷിപ്പിച്ചത് വില്ല്യം ഡാൽറിംപിൾ )

ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര്കൻവർ സിംഗ്( ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു)

1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ന്യൂയോർക്ക് ട്രൈബ്യൂണൽ പത്രത്തിൽ വിലയിരുത്തിയതാര് കാറൽ മാർക്സ്

' ( 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് - വി.ഡി സവർക്കർ)

1857ലെ വിപ്ലവത്തിൽ ലഖ്നൗവിൽ നേതൃത്വം നൽകിയതാര് ബീഗം ഹസ്രത്ത് മഹൽ( ആഗ്ര ,ഔധ് തുടങ്ങിയ സ്ഥലങ്ങളിലും നേതൃത്വം നൽകിയിരുന്നു)




1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ രണ്ടാമൻ

1857ലെ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു നാനാ സാഹിബ്&താന്തിയോ തോപ്പി

ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽ വിപ്ലവത്തിന് നേതൃത്വം നൽകിയതാര് ഖേദം സിംഗ്

(അസ്സാം നേതൃത്വം നൽകിയത് ദിവാൻ മണിറാം )

1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചതാര്

എസ്.ബി.ചൗധരി

( 1857ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് 

ബെഞ്ചമിൻ ഡിസ്രേലി)

ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്രസമരവും അല്ല എന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചതാര്ആർ.സി. മജുംദാർx

x
1. Who was the Mugal emperor of India during the first war of Indian independence in 1857?
(A) Bahadur Shah I
(B) Akbar II 
(C) Bahadur Shah II
(D) Shah Alam

MACHINIST-STATE WATER TRANSPORT DATE OF EXAM 05-11-18
answer
1. Bahadur Shah II

അഭിപ്രായങ്ങള്‍

  1. വിപ്ലവം നടന്ന പ്രദേശങൾ വിശദമാക്കി ഒരു മാപ്പ് നൾകാമൊ

    മറുപടിഇല്ലാതാക്കൂ
  2. തീർച്ചയായും
    അടുത്തുതന്നെ ചെയ്യാം

    മറുപടിഇല്ലാതാക്കൂ
  3. വിപ്ലവം നടന്ന പ്രദേശങ്ങൾ ഏത് സംസ്ഥാനത്തിലാണ് എന്നു കൂടെ പറയുമോ

    മറുപടിഇല്ലാതാക്കൂ
  4. 1857 മുതൽ 1947 വരെയുള്ള പ്രധാന സംഭവങ്ങൾ (മുഴുവനും )ഒന്ന് പറഞ്ഞു തരോ. Please

    മറുപടിഇല്ലാതാക്കൂ
  5. 1857 ലെ ഒന്നാം സ്വാതത്ര്യ സമരത്തിന് നേതൃത്യം നൽകിയ മുസ്ലീ വനിത ആരായിരുന്നു ? Please give me answer

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

ബഹിരാകാശ സഞ്ചാരികൾ