ഗാന്ധി

ഗാന്ധി
മുഴുവൻ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
1869 ഒക്ടോബര്‍ 2: ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം.
അച്ഛന്‍: കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി )അമ്മ: പുത് ലീ ഭായ്


കേരള ഗാന്ധി : കെ കേളപ്പൻ
ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്-ഡോ.രാജേന്ദ്രപ്രസാദ്
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്-ഖാൻ അബ്ദുൽ ഗാഫർഖാൻ
ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്-ബാബാ ആംതെ
അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്-മാർട്ടിൻ ലൂഥർ കിങ്ങ്
ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് -കെന്നെത്ത് കൗണ്ട
ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് -എ.ടി .അരിയരത്‌നെ
മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് -ഐ.കെ.കുമാരൻ മാസ്റ്റർ
ഇൻഡോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത് -അഹമ്മദ് സുകാർണോ

ഗാന്ധിജിയെക്കുറിച്ച് 
ധർമ്മസൂര്യൻ (കവിത)  : അക്കിത്തം അച്യുതൻ നമ്പൂതിരി
എന്റെ ഗുരുനാഥൻ (കവിത): വള്ളത്തോൾ
ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂർ
ഗാന്ധിജിയും ഗോഡ്സയും : എൻ.വി.കൃഷ്ണവാര്യർ
ആഗസ്റ്റ് കാറ്റിൽ ഒരില (കവിത): എൻ.വി.കൃഷ്ണവാര്യർ
ഗാന്ധിജിയും കാക്കയും ഞാനും : ഒ.എൻ.വി
ഗാന്ധിഭാരതം(കവിത): പാലനാരായണൻ നായർ
ഗാന്ധി(കവിത): വി.മധുസൂദനൻ നായർ
മഹാത്മാവിന്റെ മാർഗം: സുകുമാർ അഴീക്കോട്

1888 : ബാരിസ്റ്റര്‍ ബിരുദം  ഇംഗ്ലണ്ടില്‍
1893: തെക്കെ ആഫ്രിക്കയില്‍.
1915: ഇന്ത്യയില്‍ തിരിച്ചെത്തി സബര്‍മതി ആശ്രമം സ്ഥാപിച്ചു.
1922: ബ്രിട്ടീഷ് ഭരണത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് 6 വര്‍ഷം തടവുശിക്ഷ ലഭിച്ചു.
1922-24: ജയില്‍ ജീവിത കാലത്ത് ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ) എഴുതി.
1930: ദണ്ഡിയാത്ര, ഉപ്പുസത്യാഗ്രഹം.
1942: ക്വിറ്റിന്ത്യാ സമരം.
1947: ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ പതാക ചെങ്കോട്ടയില്‍ ഉയരുമ്പോള്‍ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ കൊല്‍ക്കത്തയില്‍ സമുദായ സൗഹാര്‍ദ്ദം സ്ഥാപിച്ചെടുക്കാനുള്ള തീവ്രശ്രമത്തില്‍ .
1948: ജനുവരി 30 നാഥുറാം വിനായക് ഗോഡ്‌സെയുടെ തോക്കിനിരയായി വിട.
ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്?
അഞ്ചു തവണ

ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി

ഗാന്ധിജിയെ  “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്
ഗാന്ധിജിയെ “മഹാത്മാ“ എന്ന് ആദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍
ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്
ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)
ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
“നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
ഗാന്ധിജി തന്റെ ആത്മകഥയായ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
“എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി
ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്
നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം
“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍
ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്
ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര

“ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?ക്ഷേത്ര പ്രവേശന വിളംബരത്തെ
ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക"
ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?സി.രാജഗോപാലാചാരി
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?മഹാദേവ ദേശായി
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

Who among the following thinkers influenced Gandhiji to evolve his ideologies?
(A) Tolstoy
(B) Hegel
(C) Kant
(D) Lenin

Who is known as ‘Frontier Gandhi’?
(A) Gopal Krishna Gokhale
(B) Acharya Vinobabhave
(C) Khan Abdul Gafar Khan
(D) Moulana Azad
Mahatma Gandhi was elected as the President of Indian National Congress in :
(A) 1920
(B) 1922
(C) 1924
(D) 1932


അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2020, ഒക്‌ടോബർ 1 9:16 PM

    സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്??

    മറുപടിഇല്ലാതാക്കൂ
  2. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനേ

    മറുപടിഇല്ലാതാക്കൂ
  3. ഗാന്ധിജിയുടെ ആത്മകഥയുടെ പേര്‌ എന്താണ്‌?

    മറുപടിഇല്ലാതാക്കൂ
  4. ഗാന്ധിജി പുലയരാജാവ് എന്ന് വിശേഷിപ്പിച്ചതാരെ ?

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. എപ്പോൾ എല്ലാം ആണ് ഗാന്ധിജി കേരളം സന്ദർശിച്ചത്?
    Situation and year?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 1920 - ഖിഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെടുത്താൻ
      1924 -വൈക്കം സത്യാഗ്രഹത്തിന്
      1927 -തൊട്ടുകൂടായ്മ ക്കെതിരെ
      1934-മലബാർ ഹരിജൻ ഫണ്ട് ശേ ഖരണാർതം
      1937-ക്ഷേത്രപ്രവേശന വിളംബരം

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ