constitution 3.11 പൗരത്വം


പൗരത്വം


1.1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ്‌ ഇന്ത്യൻ പൗരത്വനിയമംഎന്നറിയപ്പെടുന്നത്.ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ്‌ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്

2.1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ്‌ നൽകിയിരുന്നത്. ഇതനുസരിച്ചത് 1955-ലെ പൗരത്വനിയമമാണ്‌ ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും വിദേശികൾക്ക് എങ്ങനെ പൗരത്വം നേടാമെന്നും  വിശദീകരിക്കുന്നത്.

3.ഭരണഘടന നിലവിൽ വന്നതോടെ സ്വാഭാവികമായി പൗരത്വം ലഭിച്ചവരെ ഇങ്ങനെ നിർ‌‌വ്വചിക്കാം.
  • അച്ഛനമ്മമാർ ഏത് രാജ്യക്കാരാണെങ്കിലും ഇന്ത്യയിൽ ജനിക്കുകയും വാസമുറപ്പിക്കുകയും ചെയ്തവർ. 
  • പൗരത്വമില്ലാത്തതും എന്നാൽ ഇന്ത്യയിൽ ജനിച്ച അച്ഛനമ്മാരുടെ കുട്ടികൾ; വിദേശത്താണ് ജനിച്ചതെങ്കിൽ പോലും ഇന്ത്യയിൽ സ്ഥിരതാമസമാണെങ്കിൽ അവരും പൗരന്മാരാണ്.
  • ഭരണഘടന നിലവിൽ വരുന്നതിന് അഞ്ചുവർഷം മുൻപുമുതൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. അവരുടെ അച്ഛനമ്മമാർ വിദേശത്ത് ജനിച്ചവരാണെങ്കിൽ പോലും പൗരന്മാരാണ്.
4.ഇന്ത്യൻ പൗരത്വനിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നതിനെ ഇങ്ങനെ നിർവ്വചിക്കാം
  • 1950 ജനുവരി 26-നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.
  • ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ ആ കുട്ടിയും ഇന്ത്യൻ പൗരൻ ആണ്.
  • ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽ പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം.
  • വിദേശികൾക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.
  • ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടുകൂടി ചേർക്കുകയാണെങ്കിൽ അവിടെ ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.


ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
 പൗരത്വം 

എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
 5 രീതിയിൽ 

ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
               ജന്മസിദ്ധമായി (By Birth)
              പിന്തുടർച്ച വഴി (By Descend)
              രജിസ്‌ട്രേഷൻ മുഖേന
              ചിരകാലവാസം മുഖേന (By Naturalisation)
              പ്രദേശ സംയോജനം വഴി (By incorporation of territory)
എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ്? 
 3 രീതിയിൽ 
ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത്? 
              പരിത്യാഗം (Renunciation)
             നിർത്തലാക്കൽ (Termination
             പൗരത്വാപഹാരം (Deprivation)

ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം? 
 5 വർഷം 

What is the minimum stay essential before a person can apply for Indian Citizenship ?
A) 2 years
B) 5 years
C) 7 years
D) 10 year

ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം?
 രജിസ്‌ട്രേഷൻ 

പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത്? 
 പാർലമെന്റിന് 

പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള അധികാരം ആർക്കാണുള്ളത്? 
 ഇന്ത്യ ഗവൺമെന്റിന് 

ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം 
 1955 ൽ 

എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
 5
6
7

ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം റദ്ദു ചെയ്യാനുള്ള അധികാരം നിക്ഷിപിതമായിരുന്നത് ?
ഇന്ത്യ ഗവൺമെന്റിൽ


വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗങ്ങൾ വിശദീകരിക്കുന്നത് എവിടെയാണ് ?
1955 - ലെ ഇന്ത്യൻ പൗരത്വ നിയമത്തിൽ

 Overseas Citizenship Of India എന്ന ആശയത്തിന് ഇന്ത്യ ഗവൺമെന്റ് രൂപം നൽകിയ വർഷം ?
2004 
വകുപ്പ് 5: ഭരണഘടനയുടെ പ്രാരംഭത്തിൽ പൗരത്വം

ആർട്ടിക്കിൾ 6: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന ചില വ്യക്തികളുടെ  പൗരത്വം




ആർട്ടിക്കിൾ 7: പാകിസ്ഥാനിലെ ചില കുടിയേറ്റക്കാരുടെ പൗരത്വാവകാശം

വകുപ്പ് 8. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യൻ വംശജരിൽ ചില വ്യക്തികളുടെ പൗരത്വാവകാശം

ആർട്ടിക്കിൾ 9: വിദേശ പൗരത്വം പൗരത്വമാകാതിരിക്കാനുള്ള പൗരത്വം സ്വമേധയാ പിൻവലിക്കുക

ആർട്ടിക്കിൾ 10: പൗരത്വത്തിന്റെ അവകാശങ്ങൾ തുടരുക

ആർട്ടിക്കിൾ 11: പൗരത്വം നിയമപ്രകാരം നിയമം പാടില്ല

ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
പൗരത്വം 

എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
5 രീതിയിൽ 

എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ്? 
3 രീതിയിൽ 


ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം?

5 വർഷം   



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ