ഡ്രൈവിങ് ലൈസന്‍സ്
ഇന്ത്യയിലെ പൊതു നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ 1988 ലെ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ 17 റീജണല്‍ ഓഫീസുകള്‍ വഴിയും 42 സബ് റീജണല്‍ ഓഫീസുകള്‍ വഴിയും ഡ്രൈവിങ് ലൈസന്‍സ് എടുക്കാം.
യോഗ്യത
16 നും 18 വയസിനും ഇടെ പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മത പത്രമുണ്ടെങ്കില്‍ 50 സി.സിയ്ക്കു താഴെയുളള വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം.
18 വയസിനുമേല്‍ പ്രായമുളളവര്‍ക്ക് സ്വകാര്യ വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം.
20 വയസിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന വ്യവസ്ഥ കൂടിയുണ്ട്.
ലൈസന്‍സ് കാലാവധി
നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക് 5 വർഷം. അല്ലാത്തവർക്ക് 20 വർഷം. അല്ലെങ്കിൽ 50 വയസുവരെ.
നോൺ ട്രാൻസ്പോർട്ട് ലൈസൻസ് 5 വർഷത്തേക്ക് പുതുക്കി നൽകും. ട്രാൻസ്പോർട്ടു വാഹനങ്ങള്‍ക്ക് 3 വർഷത്തേക്കും പുതുക്കി ലഭിക്കുന്നത്.
പുതുക്കല്‍
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഫോറം -9 (APPLICATION FOR THE RENEWAL OF DRIVING LICENCE)ൽ ഉള്ള അപേക്ഷ നല്‍കണം.
അപേക്ഷയോടോപ്പം വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ഏതൊക്കെ?
1. മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A)
2. നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്
3. ലൈസൻസ്
4. പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ - രണ്ടെണ്ണം
5. തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയുടെ ഒപ്പം നല്‍കുക
ഫീസ്
250 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധിക്കു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷയുടെ കാലാവധി
ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധുത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.
30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽഅപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക.
കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.
ഒരു ഡ്രൈവിംഗ് ലൈസൻസിന് കാലാവധി എത്ര
50 വയസ്സ് അല്ലെങ്കിൽ ഇരുപത് വർഷം
40 വയസ്സ് അല്ലെങ്കിൽ ഇരുപത് വർഷം
50 വയസ്സ് അല്ലെങ്കിൽ പത്തുവർഷം
40 വയസ്സ് അല്ലെങ്കിൽ പത്തുവർഷം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ