Internal Combustion Engine

നമ്മുടെ നിരത്തിൽ ഓടുന്ന അധിക വാഹനങ്ങളുടെയും എൻജിൻ ഫോർ സ്ട്രോക്ക് എൻജിനാണ് 
എന്താണ് four stroke engine?
എന്താണ് അതിൻറെ അടിസ്ഥാനതത്വം?
ഇന്റേണൽ കംബസ്ഷൻ എഞ്ചിനൂകളിലെ ഒരു വിഭാഗമാണ് ഫോർ സ്ട്രോക്ക് എഞ്ചിൻ 
ഇന്ധനത്തിൻറെ ദഹനം എൻജിന്  അകത്തുവച്ച് തന്നെ നടക്കുന്ന എൻജിനുകളാണ് ഇൻറേണൽ കംബസ്ഷൻ എൻജിൻ

സിലിണ്ടറുകൾക്കുളിലെ ഇന്ധനത്തിന്റെ combustion  അഥവാ ജ്വലനം മൂലം ഉണ്ടാകുന്ന ഊർജ്ജം ഉപയോഗിച്ച് ക്രാഫ്റ്റ് കറക്കി അതുവഴിയുള്ള യാന്ത്രികോർജ്ജം കൊണ്ട് വാഹനങ്ങളെ ചലിപ്പിക്കുന്നു 

രാസോർജ്ജം യാന്ത്രികോർജ്ജം  അഥവാ ഗതികോർജ്ജം ആയിമാറുന്നു

ഫോർ സ്ട്രോക്ക് എൻജിനുകളിൽ പേര് സൂചിപ്പിക്കുന്നതുപോലെ 4 സ്ട്രോക്കുകൾ ആണുള്ളത്  

ഇന്‍ടേക്ക് സ്‌ട്രോക്ക്
കംപ്രഷന്‍ സ്‌ട്രോക്ക്,
പവര്‍ സ്‌ട്രോക്ക്, 
എക്‌സോസ്റ്റ് സ്‌ട്രോക്ക്



അതായത് ഫോർ സ്ട്രോക്ക് എഞ്ചിൻ ഒരു ചക്രം പൂർത്തിയാക്കാൻ നാല് വ്യത്യസ്ത പിസ്റ്റൺ സ്ട്രോക്കുകൾ വേണം
ഈ സാങ്കേതികത കണ്ടെത്തുന്നത് 1867ല്‍ നിക്കോളാസ് ഓട്ടോ എന്നയാളാണ്. 

ഇന്‍ടേക്ക് സ്‌ട്രോക്ക് 
ഈ സ്‌ട്രോക്കില്‍ ക്രാങ്ഷാഫ്റ്റ് തിരിയുന്നതോടെ പിസ്റ്റണുകള്‍ മുകളില്‍ നിന്ന് (ടോപ് ഡെഡ് സെന്റര്‍) താഴേക്ക് സഞ്ചരിക്കുന്നു. 
ഇന്‍ടേക്ക് വാല്‍വ് തുറക്കുന്നു 
വായുവിന്റെയും പെട്രോളിന്റെയും  മിശ്രിതം ഉള്ളിലേക്കെടുക്കുന്നു

കംപ്രഷന്‍ സ്‌ട്രോക്ക് 
ഈ സ്‌ട്രോക്കില്‍, താഴെക്കു വന്ന പിസ്റ്റണ്‍മുകളിലേക്ക്  തിരിച്ചു സഞ്ചരിക്കുന്നു. 
ഇന്‍ടേക്ക് സ്‌ട്രോക്കില്‍ ഉള്ളിലേക്കെടുത്ത വായുവിന്റെയും ഇന്ധനത്തിന്റെയും മിശ്രിതത്തെ അമര്‍ത്തുന്നു. 
ചെറിയൊരു പൊട്ടിത്തെറിഉണ്ടാകുന്നു . 
പുറത്ത് നമ്മള്‍ കേള്‍ക്കുന്ന എന്‍ജിന്‍ ശബ്ദം ഇവെടയാണ് സൃഷ്ടിക്കപ്പെടുന്നത്.

പവര്‍ സ്‌ട്രോക്ക് 
കംപ്രസ് ചെയ്യപ്പെട്ട ഇന്ധന-വായും മിശ്രിതത്തിലേക്ക് സ്പാര്‍ക് പ്ലഗ് ഉപയോഗിച്ച് തീ കൊടുക്കുന്നു 
ഊര്‍ജം സൃഷ്ടിക്കപ്പെടുന്നു . 
പിസ്റ്റണ്‍ മുകളിൽ നിന്ന് താഴേക്ക് വരുന്നു.
എക്‌സോസ്റ്റ് സ്‌ട്രോക്ക് 
ഇഗ്നീഷ്യന്‍ സ്‌ട്രോക്കിന്റെ ഭാഗമായി സൃഷ്ടിക്കപെട്ട പുക പുറന്തള്ളുന്നു. 
പിസ്റ്റണ്‍ താഴെ നിന്ന് മുകളിലേക്ക് നീങ്ങുന്നു.

ടു സ്ട്രോക്ക് എൻജിനുകളെ അപേക്ഷിച്ച് ഫോർ സ്ട്രോക്ക് എഞ്ചിൻ മെച്ചങ്ങൾ എന്താണ്
1 ഇന്ധനക്ഷമത 
2 കുറഞ്ഞ rpm നിരക്കിൽ മികച്ച പ്രകടനശേഷി 
3 കൂടുതൽ ആയുസ്സ് 
4 കൂടുതൽ ഉല്പാദിപ്പിക്കുന്നു 
5 വായുമലിനീകരണം കുറയുന്നു
Rpm എന്നാൽ റൊട്ടേഷൻ പെർ മിനിട്ട്


.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ