കേരളം ചരിത്രം -ശാസ്ത്രം കല സാഹിത്യം വിദ്യാഭ്യാസം

ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം 
കാന്തളൂർ ശാല
ആയ്, ചേര രാജാക്കന്മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് വേദാധ്യയനത്തിനുള്ള ശാലകൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ്‌ ദക്ഷിണ നളന്ദ എന്നറിയപ്പെട്ട കാന്തളൂർ ശാല. ക്രി.വ. ഒൻപതും പത്തും നൂറ്റാണ്ടുകളിൽ ഇന്നത്തെ തിരുവനന്തപുരത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസകേന്ദ്രമാണ്‌ കാന്തളൂർ ശാല.
കരുനന്തടക്കൻ  എന്ന ആയ് രാജാവിന്റെ കാലത്താണ് കാന്തളൂർ ശാല നിലവിൽ വന്നത്.വേദങ്ങൾക്ക് പുറമെ ഭാഷാവ്യാകരണം,തത്വചിന്ത,നിയമം ,വ്യാകരണം,ശാസ്ത്രം ആയുധവിദ്യ എന്നിവയായിരുന്നു പഠിപ്പിച്ചിരുന്നത്.തെക്കൻ കേരളത്തിലെ കാന്തളൂർശാല, കരകണ്ടീശ്വരം ശാല, തലക്കുളംശാല, മദ്ധ്യകേരളത്തിലെ മൂഴിക്കളം ശാല എന്നിവയായിരുന്നു പ്രധാന ശാലകൾ

മലയാളത്തിന്റെ ആദ്യകാല ലിപി 
വട്ടെഴുത്ത്

വട്ടെഴുത്തിന്റെ മറ്റൊരു പേര് 
ബ്രഹ്മി

നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി 
വട്ടെഴുത്ത്

വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം 
വാഴപ്പിള്ളി ശാസനം


മലയാള ഭാഷയുടെ പിതാവ് 
തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ

എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ 
പാട്ട്, മണിപ്രവാളം

പാട്ട് 
മലയാളം + തമിഴ്

മണിപ്രവാളം 
മലയാളം + സംസ്‌കൃതം

മണിപ്രവാള കാവ്യത്തിലെ പ്രധാന രസം 
ശൃംഗാരം

പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി 
രാമചരിതം (ചീരാമൻ )

രാമചരിതത്തിലെ ഇതിവൃത്തം 
രാമായണത്തിലെ യുദ്ധ കാണ്ഡം

മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് 
കണ്ണശ്ശ കവികൾ

കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് 
നിരണം കവികൾ


19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെയുള്ള മലയാള സാഹിത്യത്തിന്റെ ചരിത്രം ഏറെക്കുറെ കവിതയുടെ ചരിത്രമാണ്. സാഹിത്യത്തിന്റെ ആരംഭം കുറിക്കുന്ന ആദിമഗാനങ്ങളുടെ ചരിത്രം 13-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന 'രാമചരിത'ത്തില്‍ നിന്നു തുടങ്ങുന്നു. മലയാളത്തിലെ ആദ്യകാവ്യമായി കണക്കാക്കുന്നത് 'രാമചരിത'മാണ് 

പാട്ട്, മണിപ്രവാളം എന്നീ ജനുസ്സുകളായാണ് മലയാളത്തിലെ കാവ്യസാഹിത്യം വികസിച്ചത്. തമിഴിനും സംസ്കൃതത്തിനും കേരളത്തിലെ സാഹിത്യഭാഷയില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്മയും സ്വാധീനതയും ഈ രണ്ടു കാവ്യ രചനാ രീതികള്‍ വ്യക്തമാക്കുന്നു. തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ കൊണ്ട് എഴുതിയതും ദ്രാവിഡ വൃത്തങ്ങളില്‍ എഴുതിയതുമായ കാവ്യമാണ് പാട്ട്. 'രാമചരിത'മാണ് പാട്ടിന്റെ ഉദാത്ത മാതൃക. 

15-ാം നൂറ്റാണ്ടിലുണ്ടായ 'കൃഷ്ണഗാഥ' തമിഴ് കലര്‍പ്പില്‍ നിന്നു തെളിഞ്ഞ മലയാളത്തിലേക്കുള്ള വികാസത്തിന്റെ തുടക്കം വിളിച്ചോതിയ കൃതിയാണ്. ചെറുശ്ശേരിയാണ് കൃഷ്ണഗാഥയുടെ കര്‍ത്താവ്. ഗാഥയെന്നാല്‍ പാട്ട് എന്നു തന്നെയാണ് അര്‍ത്ഥം. ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഭാഗവതകഥയാണ് കൃഷ്ണഗാഥ അവതരിപ്പിക്കുന്നത്. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും രീതികള്‍ കൃഷ്ണഗാഥയിലുണ്ട്.

13-ാം നൂറ്റാണ്ടില്‍ പാട്ടിന് സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം. സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത്. 14-ാം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. മണിപ്രവാളത്തിൽ സന്ദേശകാവ്യങ്ങളും ചാമ്പുകാവ്യങ്ങളും(ഗദ്യവും പദ്യവും ഇടകലർന്നത് ) രചിക്കപ്പെട്ടു

കൃഷ്ണഗാഥ :
ചെറുശ്ശേരി

മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര്?
[A] അർണോസ് പാതിരി
(B) ബഞ്ചമിൻ ബെയ്ലി
(C) ഹെർമ്മൻ ഗുണ്ടർട്ട്
(D) ഡോ. ആഞ്ചലോസ് ഫ്രാൻസിസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ