morya



ചാണക്യൻ
ചന്ദ്രഗുപ്തമൗരന്റ്റ്റെ മന്ത്രി ? 
കൗടില്യൻ

അർത്ഥശാസ്ത്രം രചിച്ചതാര്:
കൗടില്യൻ

വിഷ്ണു ഗുപ്തൻ ആരുടെ നാമമാണ് 
ചാണക്യൻ

കൗടില്യൻ ,ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും  അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യൻ , മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രി. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു.' അർത്ഥശാസ്ത്രം ' അദ്ദേഹത്തിൻറെ കൃതിയാണ് 


ഇന്ത്യയിലെ ആദ്യ സാമ്രാജ്യം മൗര്യ സാമ്രാജ്യം


മൗര്യ സാമ്രാജ്യം സ്ഥാപിച്ചതാര്
ചന്ദ്രഗുപ്‌ത മൗര്യൻ

ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്
ചന്ദ്രഗുപ്‌ത മൗര്യൻ

മൗര്യന്മാരുടെ തലസ്ഥാനം
പാടലീപുത്രം 

ഇന്ത്യയിലാദ്യമായി വെള്ളിനാണയങ്ങൾ പുറത്തിറക്കിയ രാജാവ്
ചന്ദ്രഗുപ്‌ത മൗര്യൻ 

ചന്ദ്രഗുപ്തമൗര്യൻറെ സദസ്സിലേക്ക് സെലൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ
മെഗസ്തനീസ്
മെഗസ്തനീസിൻെ പ്രശസ്ത ഗ്രന്ഥം\ ചന്ദ്രഗുപ്ത മൗര്യൻറെ കാലഘട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം
ഇൻഡിക്ക
തപാൽ സ്റ്റാമ്പുകളിൽ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി
ചന്ദ്രഗുപ്‌ത മൗര്യൻ
പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി
ചന്ദ്രഗുപ്‌ത മൗര്യൻ
ആരെ പരാജയപ്പെടുത്തിയാണ് അശോകൻ മൗര്യവംശ ചക്രവർത്തിയായത് സുസിമ

അശോകൻ ഭരണത്തിൽ വന്ന വർഷം 273 BC

രാജാവാകുന്നതിന് മുൻപ് അശോകൻ ഏത് സ്ഥലത്തെ ഭരണാധികാരി ആയിരുന്നു ഉജ്ജയിനി (തക്ഷശില)

ദേവാനാംപ്രിയ, പ്രിയദർശിരാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാവ് അശോകൻ

അശോകൻ കലിംഗ ആക്രമിച്ച വർഷം 261 BC

അശോകന് മാനസാന്തരം ഉണ്ടാകാൻ കാരണമായ യുദ്ധം കലിംഗ യുദ്ധം

കലിംഗയുദ്ധം ഏത് നദീ തീരത്ത് വെച്ചാണ് നടന്നത് ദയാ നദി

സാരാനാഥിലെ സ്തംഭം സ്ഥാപിച്ചത് അശോകൻ

ഇന്ത്യയിലാദ്യമായി വനസംരക്ഷണ നിയമങ്ങളും വന്യജീവി സങ്കേതങ്ങളും ആരംഭിച്ച രാജാവ് അശോകൻ
                                                                        

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ