കേരളം പരിഷ്കരണ പ്രസ്ഥാനങ്ങൾ

വൈകുണ്ഠസ്വാമികൾ 
സമത്വസമാജം

ചട്ടമ്പിസ്വാമികൾ 
കൂട്ടുകുടുംബവ്യവസ്ഥ സംബന്ധം മരുമക്കത്തായം എന്നിവയ്ക്കെതിരായി പോരാടി

ശ്രീനാരായണഗുരു 
ശ്രീനാരായണ ധർമ്മപരിപാലനയോഗം

കുര്യാക്കോസ് ഏലിയാസ് ചാവറ 
അനാഥാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചു

അയ്യങ്കാളി 
സാധുജനപരിപാലന സംഘം

വക്കം അബ്ദുൽഖാദർ മൗലവി 
തിരുവിതാംകൂർ മുസ്ലിം മഹാജനസഭ

വാഗ്ഭടാനന്ദൻ 
ആത്മവിദ്യാസംഘം

സഹോദരൻ അയ്യപ്പൻ 
സഹോദര പ്രസ്ഥാനം

പണ്ഡിറ്റ് കെ പി കറുപ്പൻ 
അരയ സമാജം

മന്നത്ത് പദ്മനാഭൻ 
നായർ സർവീസ് സൊസൈറ്റി

Vt ഭട്ടതിരിപ്പാട് 
യോഗക്ഷേമസഭ

കുമാരഗുരുദേവൻ 
പ്രത്യക്ഷരക്ഷാദൈവസഭ

കേരള മുസ്‌ലിം ഐക്യസംഘം
1922 ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊള്ളുകയും 1934 വരെ നിലനിൽക്കുകയും ചെയ്ത കേരളത്തിൽ രൂപീകൃതമായ ആദ്യത്തെ മുസ്‌ലിം സംഘടിതവേദിയാണ് കേരള മുസ്‌ലിം ഐക്യസംഘം. കേരളത്തിൽ മുസ്‌ലിം നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ മക്തി തങ്ങൾ, ശൈഖ് ഹമദാനി, വക്കം മൗലവി എന്നിവർ നടത്തിയ പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം ലഭിച്ചത് കേരള മൂസ്‌ലിം ഐക്യസംഘത്തിന്റെ ആവിർഭാവത്തോടെയാണ്. 1921ലെ കലാപാനന്തരം കൊടുങ്ങല്ലൂരെത്തിയെ കെ എം മൌലവിയുടെയും ഹമദാനി തങ്ങളുടെയും ശ്രമഫലമായി അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ദുരവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ, 1922ൽ എറിയാട് എന്ന സ്ഥലത്ത് നിഷ്പക്ഷ സംഘം എന്ന സംഘടനക്ക് രൂപംനൽകി. ഹമദാനി ശൈഖ് രൂപീകരിച്ച സംഘടനയുടെ ആദ്യ പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് ഹാജിയും സെക്രട്ടറി സീതിമുഹമ്മദുമായിരുന്നു. മലബാർ കലാപത്തെ തുടർന്ന് കൊടുങ്ങല്ലൂരിൽ അഭയം തേടിയെത്തിയ കെ.എം. മൗലവിയുടെയും ഇ.കെ. മൗലവിയുടെയും സാന്നിദ്ധ്യം കൂടിയായപ്പോൾ സംഘത്തിന്റെ പ്രവർത്തനം കൂടുതൽ സജീവമായി.

The Kerala Muslim Aikya Sangham was originally founded at :
(A) Calicut
(B) Kodungallur
(C) Kollam
(D) Thiruvananthapuram

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ