ഗുജറാത്ത്‌

ഗുജറാത്ത്‌
വിവരണംഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത്‌. ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്‌, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവയാണ്‌ ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്‌.

തലസ്ഥാനം ?
ഗാന്ധിനഗർ

രാജ്യാന്തര അതിർത്തി ?
പാകിസ്താൻ

ഔദ്യോഗിക ഭാഷ ?
ഗുജറാത്തി

പ്രാചീന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എവിടെ ആയിരുന്നു ?
ലോത്തൽ (എപ്പോൾ അഹമ്മദാബാദിന്റെ ഭാഗം)

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ ശാല സ്ഥിതിചെയ്യുന്നത് ?
ഭാവ്നഗർ ( അലംഗ് ജില്ലയിൽ )

ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന അറ്റോമിക് പവർ സ്റ്റേഷൻ ?
കക്രപാർ അറ്റോമിക് പവർ സ്റ്റേഷൻ (KAPS),സൂററ്റ്

.ഇന്ത്യയിൽ ഏറ്റവും അധികം സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഗുജറാത്ത്

ഗാന്ധിജിയുടെ ജന്മസ്ഥലം ?
പോർബന്ധർ ,ഗുജറാത്ത്

സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നതെവിടെ ?
അഹമ്മദാബാദ്

.ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ,ഉപപ്രധാനമന്ത്രിയും ആയിരുന്ന സർദാർ വല്ലഭായി പട്ടേൽ ജനിച്ച സ്ഥലം ?
നദിയാദ്, ഗുജറാത്ത്

ദേശീയ ഏകതാ ദിവസം (National unity day )എന്നാണ് ?
ഒക്ടോബർ 31 (പട്ടേലിന്റെ ജന്മ ദിനം )

ഏതു നദി തീരത്താണ് അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത് ?
സബർമതി

ഇന്ത്യയിൽ എവിടെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ആദ്യം സ്ഥാപിച്ചത് ?
സൂററ്റ് (പിന്നീട് ബോംബെ)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനം ?
ഗുജറാത്ത്.

രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം ?
ഗുജറാത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനം ?
അമുൽ (AMUL-Anand Milk Union Limited).(1946)

അമുൽ സ്ഥിചെയ്യുന്നതെവിടെ ?
ആനന്ദ് ,ഗുജറാത്ത്


അമൂലിന്റെ വിജയ ശില്പി? GCMMF(ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് )ന്റെ മുൻ അധ്യക്ഷൻ വർഗീസ് കുര്യനാണ്‌.(ധവള വിപ്ലവത്തിന്റെ പിതാവ് )

ഗുജറാത്തിലെ പ്രസിദ്ധമായ രണ്ടു നൃത്തരൂപങ്ങൾ ?
ഗർബ ,ഡാണ്ഡിയ

തുണിവ്യവസായത്തിനു പേര് കേട്ട ഗുജറാത്തിലെ നഗരം ?
സൂററ്റ്

സോമനാഥക്ഷേത്രം ആദ്യമായി തകർത്ത് കൊള്ളയടിച്ച രാജാവ് ?
ഗസ്നിയിലെ മഹ്മൂദ്

ഗോദ്ര ട്രെയിൻ കലാപം നടന്നതെന്ന് ?
ഫെബ്രുവരി 2002

സർദാർ സരോവർ ഡാം ഏതു നദിയിലാണ് ?
നർമദ, (നവാഗംഎന്ന സ്ഥലത്തു )

നാഷണൽ പാർക്കുകൾ
ഗിർ നാഷണൽ പാർക്ക് (1965)(ഏഷ്യൻ സിംഹങ്ങൾ
കാണപ്പെടുന്നു),

ഗുജറാത്ത സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടൽ ?
ഗൾഫ് ഓഫ് കച്ച്
(ഗുജറാത്തിലെ പ്രധാനതുറമുഖമായ കാണ്ട്ലയും ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ