നവോത്‌ഥാനം -സ്ത്രീകൾ
തൊഴിൽ കേന്ദ്രത്തിലേക്ക് (നാടകം)
1948 ൽ പുരോഗമന മനസ്സുള്ള ഒരു കൂട്ടം വനിതകൾ അന്തർജന സമാജത്തിന്റെ നേതൃത്വത്തിൽ ഈ നാടകം അവതരിപ്പിച്ചത്.രചനയും നിർമ്മാണവും അഭിനയവും തൊട്ട് നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങളെല്ലാം സ്ത്രീകൾ മാത്രം നടത്തിയ കേരളചരിത്രത്തിലെ സ്ത്രീനവോത്ഥാന കാൽവയ്പ്പായിരുന്നു ഇത്.നമ്പൂതിരി സ്ത്രീ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ശക്തമായ ഒരാവിഷ്ക്കാക്കാരമാണ് ഈ നാടകം.
1946ൽ ലക്കിടി ചെറമംഗലത്ത് മനയിൽ സ്ത്രീകളുടെ കമ്യൂണായ തൊഴിൽ കേന്ദ്രം രൂപീകൃതമായി. 1948ൽ തൊഴിൽകേന്ദ്രത്തിലേക്ക് എന്ന സ്ത്രീ നാടകം അവതരിപ്പിക്കുകയും ചെയ്തു. ആര്യാ പള്ളവും വേറെ രണ്ടു മൂന്ന് അന്തർജ്ജനങ്ങളുമായിരുന്നു മുഖ്യ രചയിതാക്കൾ.
ആര്യാപള്ളം
കേരളത്തിലെ പ്രസിദ്ധയായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ആര്യാ പള്ളം. യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു. തൃശൂരിലെ ഒരു പ്രസ്സിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു സമയത്ത് വി.ടി. ഭട്ടതിരിപ്പാട്, ഇ എം എസ് തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.
സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവ നടക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ധാരാളം നമ്പൂതിരി യുവാക്കളെ അണിചേർക്കുവാനും തുടർന്ന് സ്വാതന്ത്ര്യസമരത്തിലും പങ്കെടുപ്പിക്കാനും ഇവർക്കു് സാധിച്ചു. മലബാറിലെ സ്ത്രികളുടെ മാറ് മറയ്ക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകി
ഭർത്തൃപിതാവിന്റെ ആജ്ഞകളെ ലംഘിച്ചു. മാറുമറച്ചു നടക്കാൻ തുടങ്ങി. മറക്കുടയും ഘോഷയാത്രയും ഇല്ലാതെ ഇല്ലത്തിനു പുറത്തിറങ്ങി സഞ്ചരിക്കാൻ തുടങ്ങി. മറ്റു മതക്കാരുകൂടി പങ്കെടുത്ത സമ്മേളത്തിൽ സംബന്ധിച്ചു. ഹരിജൻ കുട്ടികളെ ക്ഷേത്രത്തിൽ കയറ്റി. സ്വന്തം മക്കളെ മറ്റു ജാതിയിലുള്ളവർക്ക് വിവാഹം ചെയ്തു കൊടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പത്താംദിവസം സമരപന്തലിൽ ആര്യ പ്രസംഗിച്ചു, കെ.കേളപ്പന് ശേഷം താൻ തന്നെ നിരാഹാരം കിടക്കാമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു.താഴെക്കിടയിൽ ജീവിക്കുന്ന സ്ത്രീകൾ കഴുത്തിൽ കല്ലുമാലയും കെട്ടി നടക്കുന്നതിനെതിരേ വ്യാപകമായ പ്രചരണം സംഘടിപ്പിച്ചു. ഇതിനു വേണ്ടി ചങ്ങലയും, വളയും മറ്റാഭരണങ്ങളും അവർ ഉപേക്ഷിച്ചു.
1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാത ന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു
സ്ത്രീകളുടെ സാമ്പത്തികപരമായ സ്വാതന്ത്ര്യത്തിനായി അന്തർജ്ജന സമാജത്തിന്റെ നേതൃത്വത്തിൽ 'തൊഴിൽ കേന്ദ്രം’ സ്ഥാപിക്കപ്പെട്ടത്?
ലക്കിടി
രചന, സംവിധാനം, അഭിനയം ഇവയെല്ലാം സ്ത്രീകൾ തന്നെ നിർവ്വഹിച്ച മലയാളത്തിലെ ആദ്യ നാടകം?
തൊഴിൽ കേന്ദ്രത്തിലേക്ക് (അന്തർജ്ജന സമാജത്തിന്റെ ആഭിമുഖ്യത്തിൽ, 1948-ൽ)
(B) Lalitha Prabhu
(C) Anna Chandi
(D) A.V. Kuttimalu Amma
പാലിയം സത്യഗ്രഹസമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ? ആര്യാപള്ളം
പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്?
ആര്യാപള്ളം
ആര്യാപള്ളം
വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത്?
ആര്യാപള്ളം, പാർവതി നെന്മണിമംഗലം
ആര്യാപള്ളം, പാർവതി നെന്മണിമംഗലം
സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?
ആര്യാപള്ളം
കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്?
ആര്യാപള്ളം
ആര്യാപള്ളം
പാർവ്വതി നെന്മണിമംഗലം
യോഗക്ഷേമസഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത?
പാർവ്വതി നെന്മണിമംഗലം
അന്തർജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തി?
പാർവ്വതി നെൻമണിമംഗലം
മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്?
പാർവ്വതി നെന്മണിമംഗലം (ശുകപുരം, 1946)
ലോക്സഭയിലെത്തിയ ആദ്യ വനിത.:
ആനി മസ്ക്രീൻ
രാജ്യസഭാംഗമായ ആദ്യ മലയാളി വനിത.
ലക്ഷ്മി എൻ മേനോൻ
അറസ്റ്റ് വരിച്ച ധീരവനിത?
എ.വി. കുട്ടിമാളു അമ്മ
കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
1936
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു
അന്നാ ചാണ്ടിഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി?
അന്നാ ചാണ്ടി
കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്?
അക്കമ്മ ചെറിയാൻ
തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്?
അക്കമ്മ ചെറിയാൻ
അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന് വിശേഷിപ്പിച്ചത്?
ഗാന്ധിജി
അക്കമ്മ ചെറിയാന്റെ ആത്മകഥ?
ജീവിതം ഒരു സമരം
114 ന്റെ കഥ’ എന്ന കൃതി രചിച്ചത്?
അക്കമ്മ ചെറിയാൻ
ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ?
അഗ്നിസാക്ഷി (1976)
അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്?
1977
ആദ്യ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ