രാജസ്ഥാൻ

വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

രജപുത്താന എന്നാണ് പഴയ പേര്
രജപുത്രരുടെ നാട് എന്നർത്ഥം.

അയൽ സംസ്ഥാനങ്ങൾ
ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, പഞ്ചാബ്‌, ഹരിയാന

പാകിസ്താനുമായി രാജ്യാന്തര അതിർത്തി

ജയ്‌പൂറാണു തലസ്ഥാനം.

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതി

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്.

ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.

ഔദ്യാഗിക പക്ഷി :ഇന്ത്യൻ ബസ്റ്റാർഡ്
ഔദ്യോഗിക മൃഗം:ചിങ്കാര
ഔദ്യോഗിക ഭാഷ :രാജസ്ഥാനി
ഔദ്യോഗിക മരം:ഖെജ് രി
ഔദ്യോഗിക പുഷ്പം:റോഹിഡ

പ്രാചിന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം.
മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം

കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട?
ചിറ്റോർഗഢ്

പാകിസ്താനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം.

ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പാക്കിയ സംസ്ഥാനം.
രാജസ്ഥാനിൽ പഞ്ചായത്തീരാജ് സംവിധാനം ഉദ് ഘാടനം ചെയ്ത തീയതി?
1959 ഒക്ടോബർ 2, നാഗൂർ ജില്ല.

ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ സ്ഥലം:
പൊഖ്റാൻ (1974 മെയ് 18ന്)

രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം
കാലിബംഗൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം
സാംബാർ തടാകം, രാജസ്ഥാൻ

ഇന്ത്യയിൽ ഏറ്റവുംവലിയ ലവണ തടാകം
ചിൽക്ക തടാകം, ഒഡീഷ

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാജസ്ഥാനിലെ വാനനിരീക്ഷണ കേന്ദ്രം
ജന്തർ മന്തർ

താർമരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം.
താർമരുഭൂമിയിലൂടെ ഒഴുകുന്ന നദി?
ലൂണി

താർമരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന സ്ഥലം.
ജയ് സാൽമീർ
മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവിസങ്കേതം
ജയ് സാൽമീർ

ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം 
ഘാന പക്ഷിസങ്കേതം, 
ഭരത്പൂർ

ലോകത്തിലേറ്റവും വലിയ ഒട്ടകമേള.
പുഷ്ടർ മേള.
ദേശീയ ഒട്ടകഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്.
ബിക്കാനീർ
ഒട്ടകത്തിന്റെ നാട് എന്നറിയപ്പെടുന്നത്
ബിക്കാനീർ ആണ്.
രാജസ്ഥാനിൽ ഒട്ടകപ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം?
ബിക്കാനീർ
ഒട്ടകനഗരം
ബിക്കാനീർ

ഇന്ത്യയിലേറ്റവും കൂടുതൽ മാർബിൾ, ഗ്രാഫൈറ്റ്, ചുണ്ണാമ്പ് കല്ല്, ആസ്ബെസ്റ്റൊസ്, സിങ്ക്, മരതകം, വെള്ളി എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ
ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)

സൂഫിവര്യനായ ഖ്വാജാ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്
അജ്‌മീർ

വിവരാവകാശനിയമം പാസാക്കുന്നതിന് നിദാനമായ രാജസ്ഥാനിലെ പ്രസ്ഥാനം? 
മസ്ദൂർ കിസാൻ ശക്തി സംഘതൻ
മസ്ദൂർ കിസാൻ ശക്തി സംഘതൻ സ്ഥാപിച്ചതാര്?
അരുണ റോയ്(1987)

ഉത്തരേന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല?
അജ്മീർ

പിങ്ക് സിറ്റി 
ജയ്പൂർ 

എലിഫൻറ് ഫെസ്റ്റിവൽ നടക്കുന്നത് 
ജയ്പൂർ .

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവതനിര : 
ആരവല്ലി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ : 
ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)

ഇന്ദിരാഗാന്ധി കനാൽ ഏത് നദിയിലാണ്: 
സത്ലജ്

ഇന്ത്യയിലെ ഏറ്റവും വലിയ ജൈനമതകേന്ദ്രം: 
ദിൽവാരക്ഷേത്രം

2004-ലെ ആതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ വ്യക്തി:
രാജ്യവർദ്ധൻ സിങ് റാത്തോഡ്

Mount Abu is situated in :
(A) Punjab
(B) Madhya Pradesh
(C) Karnataka
(D) Rajasthan


The state bird of Rajasthan : 
(A) Peacock 
(B) Northern goshawk 
(C) The great Indian Bustard 
(D) Parrot 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ