7.10.4ഇന്ത്യൻ നദികൾ.

ഇന്ത്യൻ നദികൾ.
ഹിമാലയൻ നദികൾ.
ഗംഗ,സിന്ധു,ബ്രഹ്മപുത്ര.

ഹിമാലയൻ നദികളുടെ ഉത്ഭവം: ഉത്തര പർവ്വതമേഖല.
ഹിമാലയൻ നദികളുടെ പ്രധാന സ്രോതസ്സ്: മൺസൂൺ മഴ.

 ഗംഗ.

ഉത്ഭവം:ഗംഗോത്രിയിലെ ഗായ്മുഖിൽ നിന്ന്.
പതനം: ബംഗാൾ ഉൾക്കടൽ.
നീളം 2525 കി.മീ.
ഇന്ത്യയിലെ ഏറ്റവും വലിയ നദി
ഏറ്റവും കൂടുതൽ പോഷകനദികളുള്ള ഹിമാലയൻ നദി.
4 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു 
(UP,ബിഹാർ,ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ). 
കൂടുതൽ ഒഴുകുന്നത് യു.പി യിൽ.
ഇന്ത്യയുടെ ദേശീയ നദി
2008ൽ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചു.

ഗംഗയുടെ ഏറ്റവും വലിയ പോഷകനദി 
യമുന
ഗംഗയുടെ പ്രധാന പോഷകനദികൾ 
 ഭാഗീരഥി, അളകനന്ദ, യമുന, കോസി, ഗോമതി, ദാമോദർ

ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ്
 ഹരിദ്വാറിൽ
          

ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ 
ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ

ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച് 
അലഹബാദിൽ വെച്ച്

12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടക്കുന്ന സ്ഥലം 
ത്രിവേണി സംഗമം, അലഹബാദ്

കുംഭമേളകൾ നടക്കുന്ന സ്ഥലങ്ങൾ 
ഹരിദ്വാർ, അലഹബാദ്, നാസിക്ക്, ഉജ്ജയിനി

ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി 
സരസ്വതി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലമായ മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ് 
ഗംഗ (പാറ്റ്‌ന, 5575 മീ)

ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത് 
പത്മ

ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ 
ഇന്ത്യ, ബംഗ്ലാദേശ് (1996)

ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം 
ഗംഗാ ഡോൾഫിൻ

ഇന്ത്യയുടെ ദേശീയ ജലജീവി 
ഗംഗാ ഡോൾഫിൻ
Q. The National River of India is
(A) The Ganga 
(B) The Sindhu
(C) The Yamuna
(D) The Brahmaputra

                                                                  
യമുന: 
ഗംഗയുടെ ഏറ്റവും വലിയ പോഷകനദി.
ഹരിയാന,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
ഉത്തർപ്രദേശിലെ നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം
പോഷകനദി ചമ്പൽ 
ചംബലിന്റെ ഉത്ഭവം:മധ്യപ്രദേശിലെ ഇൻഡോർ.
ഹിമാലയത്തിൽ നിന്നുത്ഭവിക്കാത്ത ഗംഗയുടെ ഏക പോഷകനദി.
ഡൽഹി, ആഗ്ര,മധുര,താജ്മഹൽ  എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം 
പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി 

മഹാഭാരതത്തിൽ യമുനയ്ക്ക് കാളിന്ദി എന്നാണ് പേര്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര യമുനാതീരത്താണ്. അദ്ദേഹം ബാല്യകാലം ചെലവഴിച്ച അമ്പാടി,വൃന്ദാവനം എന്നിവയും യമുനാതീരത്താണ് സ്ഥിതി ചെയ്യുന്നത്. കാളീയമർദ്ദനം നടന്നത് യമുനയിലാണെന്ന് പറയപ്പെടുന്നു.കൃഷ്ണൻ ജനിച്ചപ്പോൾ കംസനിൽനിന്ന് രക്ഷിക്കാനായി പിതാവ് വസുദേവർ ശിശുവിനെ അമ്പാടിയിലെത്തിച്ചു. അമ്പാടിയിലെത്താൻ യമുനാ നദി കടക്കണമായിരുന്നു. വസുദേവർ യമുനയോട് പ്രാർത്ഥിക്കുകയും നദിയിലെ ഒഴുക്ക് നിലച്ച് നദി രണ്ടായി പിളരുകയും ചെയ്തെന്ന് പുരാണത്തിൽ പറയുന്നു

കോസി: 
ഇന്ത്യയുടെ ദു:ഖം.
ബീഹാറിന്റെ ദുഃഖം എന്ന് വിശേഷിപ്പിക്കുന്ന ഈ നദി ബീഹാറിന്റെ ഉത്തര-പൂർവ്വ ഭാഗങ്ങളിൽ വളരെയേറെ നാശനഷ്ടങ്ങൾ വരുത്തിക്കൂട്ടുന്നു.

കോർബറ്റ് പാർക്കിലൂടെ ഒഴുകുന്ന നദി.
രാംഗംഗ

സിന്ധു.
ഉത്ഭവം: ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ
പതനം:അറബിക്കടൽ.
ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി.,2880 കിമി നീളം.ഇന്ത്യയിൽ 709 കി മീ ഒഴുകുന്നു.
മോഹൻ ജോദാരോ സിന്ധൂനദീതീരത്താണ്.
'ലഡാക്കിലൂടെ ഒഴുകുന്ന നദി'
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി 

സിന്ധു എന്ന വാക്കിൻറെ അർത്ഥം 
സമുദ്രം\നദി

ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി 
സിന്ധു നദി

സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ സിന്ധു, സരസ്വതി, ബിയാസ്, രവി, സത്‌ലജ്, ഝലം, ചിനാബ്

മോഹൻജൊദാരോ സ്ഥിതി ചെയ്തിരുന്ന നദീ തീരം 
 സിന്ധു നദി തടം

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത് 
 1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)

സിന്ധു നദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ 
 ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അയൂബ് ഖാൻ

സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത് 
 ലോകബാങ്ക്

സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ സത്‌ലജ്, ബിയാസ്, രവി

സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശമുള്ള നദികൾ സിന്ധു, ഝലം, ചിനാബ്

പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി, പാക്കിസ്ഥാൻറെ ദേശീയ നദി, പാക്കിസ്ഥാൻറെ ജീവരേഖ 
 സിന്ധു നദി

പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത് 
 പഞ്ചാബ്

സിന്ധു നദിയുടെ പോഷക നദികൾ 
 സത്‌ലജ്, ബിയാസ്, രവി, ചിനാബ്, ഝലം

സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം 
 ലെ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി 
 സിന്ധു

പടിഞ്ഞാറോട്ടൊഴുകുന്ന\ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി 
 സിന്ധു

സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം 
 ജമ്മു കാശ്മീർ

പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി 
ബിയാസ്

സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി 
 ബിയാസ്

ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം 
 റോഹ്ടാങ് ചുരം

കംഗാര, കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി 
 ബിയാസ്

പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി 
 ബിയാസ്

ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിൻറെ ഏക പോഷകനദി 
 സത്‌ലജ്

ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ ഏറ്റവും നീളം കൂടിയ പോഷകനദി 
സത്‌ലജ്

ഇന്ദിരാ ഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി 
 സത്‌ലജ്

ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത് 
 രവി

നൂർജഹാൻറെയും ജഹാംഗീറിൻറെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം 
 രവി

രവി ഉത്ഭവിക്കുന്നത് 
 ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്

കാശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി 
 ഝലം

കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി 
 ഝലം

കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി\ ശ്രീനഗർ സ്ഥിതിചെയ്യുന്ന നദീ തീരം 
 ഝലം

അലക്‌സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം 
 ഝലം


.ബ്രഹ്മപുത്ര.
ലൗഹിത്യ എന്നറിയപ്പെട്ടിരുന്നു.
നീളം: 2900 കിമീ.
ഇന്ത്യയിൽ 725 കിമീ മാത്രം ഒഴുകുന്നു.
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഒഴുകുന്ന നദി.
ഉത്ഭവം: ടിബറ്റിലെ ചെമയുങ്മാങ്.
പതനം:ബംഗാൾ ഉൾക്കടൽ.
ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലവാഹകശേഷിയുള്ള നദി.

ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്നു.
അരുണാചലിൽ: ഡിഹാങ്.
ബംഗ്ലാദേശിൽ: ജമുന.
ചൈന:സാങ്പോ
ബംഗ്ലാദേശിൽ ഗംഗയും, ബ്രഹ്മപുത്രയും ചേർന്ന് ഒഴുകുന്നത്: മേഘ്ന.


ആസ്സാമിന്റെ ദുഃഖം", 
"ചുവന്ന നദി"

ലോകത്തി‌ലെ ഏറ്റവും വലിയ നദി ദ്വീപ്?
മജൂലിദ്വീപ്
മജൂലിദ്വീപ് ബ്രഹ്മപുത്രാ നദിയിൽ.

ബ്രഹ്മപുത്ര ഇന്ത്യയിൽ അരുണാചലിലൂടെ സിയാങ് എന്ന പേരിൽ പ്രവേശിക്കുന്നു.
3 രാജ്യങ്ങളിലൂടെ ഒഴുകുന്നു: ഇന്ത്യ, ചൈന, ബംഗ്ലാദേശ്.
പോഷകനദികൾ:തീസ്ത, മാനസ്, ലോഹിത്, സുബൻസിരി, ദിബാംഗ്.

ബ്രഹ്മപുത്ര നദിയുടെ കരയിലുള്ള ദേശീയോദ്യാനം?
കാസിരംഗ ദേശീയോദ്യാനം , ആസ്സാം

ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള പട്ടണം?
ഗുവാഹത്തി

ഉപദ്വീപീയ നദികൾ.
6 ഉപദ്വീപീയ നദികളുണ്ട്. 
4 നദികൾ കിഴക്കോട്ടും, 2 നദികൾ പടിഞ്ഞാറോട്ടും ഒഴുകുന്നു.

കിഴക്കോട്ട് ഒഴുകുന്നവ;
ഗോദാവരി,കാവേരി,കൃഷ്ണ,മഹാനദി

പടിഞ്ഞാറോട്ട് ഒഴുകുന്നവ
നർമ്മദ,താപ്തി 

ഗോദാവരി:
ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി.
ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദി.
'വൃദ്ധ ഗംഗ'
ഉത്ഭവം: നാസിക് കുന്ന്.(മഹാരാഷ്ട്ര)
പതനം: ബംഗാൾ ഉൾക്കടൽ.
നാസിക് ഗോദാവരിയുടെ തീരത്തണ് .

കാവേരി:
സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നി സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
ദക്ഷിണ ഗംഗ'
ഉത്ഭവം: കൂർഗ്മല (കർണാടക)
പതനം: ബംഗാൾ ഉൾക്കടൽ.
പോഷകനദികൾ: കബനി,ഭവാനി,പാമ്പാർ, ഹേമവതി, അമരാവതി.

കാവേരി നദിയുടെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണ്ണാടകം എന്നീ സംസ്ഥാനങ്ങൾ തമ്മിൽ 16 വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിവരെ എത്തി നിൽക്കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.

കൃഷ്ണ:
അർദ്ധ ഗംഗ, തെലുങ്ക് ഗംഗ'
ഉത്ഭവം: മഹാബാലേശ്വർ (മഹാരാഷ്ട്ര)
പതനം: ബംഗാൾ ഉൾക്കടൽ.
അലമാട്ടി, നാഗാർജുനസാഗർ അണക്കെട്ടുകൾ പണിതിട്ടുള്ളത് ഈ നദിയ്ക്ക് കുറുകെയാണ്. വിജയവാഡയാണ് നദീതീരത്തുള്ള ഏറ്റവും വലിയ നഗരം.

മഹാനദി
☀ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദി.
☀ഉത്ഭവം: ഛത്തീസഘട്ടിലെ, റായ്പുർ.
☀പതനം: ബഗാൾ ഉൾക്കടൽ.
വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് മഹാനദി. ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും മധ്യപ്രദേശിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ചില ഭാഗങ്ങൾ ബീഹാർ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്നു.  മഹാനദിയിലെ വെള്ളപ്പൊക്കം മൂലം ചത്തീസ്ഗഡിലും മറ്റും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. ഒറീസയിൽ മഹാനദിക്കു കുറുകേയാണ്‌ ഹിരാക്കുഡ് അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

നർമ്മദ:
വിന്ധ്യാ സത്പുരനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി.
ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി.
ഉത്ഭവം: മെയ്കലാനിര (മധ്യപ്രദേശ്).
പതനം: അറബിക്കടൽ.
ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ.
 നർമദാവാലി വികസന പദ്ധതി ഭാഗമായി നിർമ്മിക്കുന്ന വൻ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സർദാർ സരോവർ.  എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരായി രംഗത്ത് വന്നു. നർമ്മദ ബചാവോ ആന്ദോളൻ എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ മേധ പാട്കറാണ് നേതൃത്വം നൽകുന്നത്.

താപ്തി
ഉത്ഭവം:സത്പുരനിരകൾ ( മധ്യപ്രദേശ്)
പതനം: അറബിക്കടൽ.
ഗുജറാത്തിലെ ഉക്കായ്, കാക്രപ്പാറ ജലപദ്ധതികൾ താപ്തി നദിയിലാണ്.
നാസിക്, സൂറത്ത്, അമരാവതി എന്നീ നഗരങ്ങൾ താപ്തി നദീതീരത്താണ്

84. The only large river in the Indian Desert region :
(A) Ravi
(B) Beas
(C) Jhelum
(D) Luni

ഇന്ത്യയിലെ പടിഞ്ഞാറൻ രാജസ്ഥാനിലെ ഒരു നദിയാണ് ലൂണി. ആരവല്ലിയുടെ പടിഞ്ഞാറൻ ചരിവിലെ ജലം മുഴുവൻ ലൂണിയിലും അതിന്റെ പോഷകനദികളിലും ഒഴുകിയെത്തുന്നു. നദി അല്പ ദൂരം ‍ഥാർ മരുഭൂമിയിലൂടെയും ഒഴുകുന്നു. പിന്നീട് റാൻ ഓഫ് കച്ച് വഴി അറബിക്കടലിൽ പതിക്കുന്നു.

ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി.
ലൂണി. 
ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത നദി. 
ലൂണി (അജ്മീറിനടുത്ത് 
ആരവല്ലിയിൽ നിന്നും ഉത്ഭവിച്ച് റാൻ ഓഫ് കച്ചിൽ അവസാനിക്കുന്നു). 

സാൾട്ട് റിവർ എന്നറിയപ്പെടുന്ന നദി. 
ലൂണി.

The meeting place of the rivers Ganga and Yamuna :
(A) Lucknow
(B) Ahmedabad
(C) Faridabad
(D) Allahabad

Sardar Sarovar project is constructed in the river :
(A) Narmada
(B) Godavari
(C) Yamuna
(D) Mahanadi

Which state is not included in the Ganga Vriksharopan Abhiyan of National Mission for Clean Ganga?
(A) Uttar Pradesh
(B) Bihar
(C) Odisha
(D) West Bengal

ഇന്ത്യയിൽ വ്യക്തിത്വ പദവി ലഭിച്ച നദി ഏത്?
(A) ബ്രഹ്മപുത
(B) യമുന
(C) കാവേരി
(D) മഹാനദി

ദുഃഖങ്ങൾ
ബംഗാൾ :ദാമോദർ
ഒറീസ:മഹാനദി
ബീഹാർ:കോശി
ആസ്സാം :ബ്രഹ്മപുത്ര

Which river in India is known as Bengal's sorrow?
(A) Mahanadi
(B) Damodar 
(C) Krishna
(D) Narmada



ചുവടെ നൽകിയിട്ടുള്ളതിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത്?
(A)
മഹാനദി
(B)
താപ്തി 
(C) കാവേരി
(D)
കൃഷ്ണ
(B) താപ്തി 
2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine


ഉപദ്വീപീയ നദികൾ

ഉപദ്വീപീയ നദികളിൽ ഭൂരിഭാഗം നദികളുടേയും ഉത്ഭവസ്ഥാനം - പശ്ചിമഘട്ടം 

പ്രധാന ഉപദ്വീപീയ നദികൾ - നർമ്മദ , താപ്തി , ഗോദാവരി , കൃഷ്ണ , കാവേരി , മഹാനദി 

ഉപദ്വീപീയ നദികൾക്ക് പ്രധാനമായും ജലം ലഭിക്കുന്നത് - മൺസൂൺ മഴകളിൽ നിന്ന് 

ഉപദ്വീപീയ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാന നദികൾ - നർമ്മദ , താപ്തി , സബർമതി , മാഹി , ലൂണി 

നർമ്മദ , താപ്തി നദികളുടെ പതനസ്ഥാനം - അറബിക്കടൽ

നർമ്മദ
 രേവ , ജതശങ്കരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി . 

മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്നത് - നർമ്മദ 

ഇന്ത്യയെ വടക്കേ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങ നെ രണ്ടായി വിഭജിക്കുന്ന നദി - നർമ്മദ 

നർമ്മദ ഒഴുകുന്ന സംസ്ഥാനങ്ങൾ - മധ്യപ്രദേശ് , മഹാരാഷ്ട്ര , ഗുജറാത്ത് 

പ്രധാന പോഷകനദികൾ - ഷേർ , താവാ , ഹിരൺ 

ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി - നർമ്മദ 

ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി - നർമ്മദ ( മധ്യപ്രദേശ് ) 

കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നദീതീരം - നർമ്മദ 

ദിനോസറുകളുടെ ( രാജാസോറസ് നർമ്മദൻ സിസ് ) ഫോസിൽ കണ്ടെത്തിയ നദീതീരം - നർമ്മദ 

ഡക്കാൻ പീഠഭൂമിയേയും മാൾവാ പീഠഭൂമിയി യും വേർതിരിക്കുന്ന നദി - നർമ്മദ 

നർമ്മദ നദിയുടെ പ്രധാന പോഷകനദികൾ - താവ , ബൻജാർ 

നർമ്മദ നദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ - ഹോഷംഗാബാദ് , ജബൽപൂർ , ഓംകാരേശ്വർ , മാൻഡ്ല    

നർമ്മദാ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ട് - സർദാർ സരോവർ അണക്കെട്ട് 

സർദാർ സരോവർ പദ്ധതിയുടെ ഗുണഭോക്ത സംസ്ഥാനങ്ങൾ - മധ്യപ്രദേശ് , മഹാരാഷ്ട്ര , ഗുജറാത്ത് , രാജസ്ഥാൻ 

സർദാർ സരോവർ പദ്ധതിയ്ക്ക് എതിരെ പ്രക്ഷോ ഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടന - നർമ്മദ ബച്ചാവോ ആന്തോളൻ ( എൻ . ബി . എ . )

നർമ്മദ ബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് - മേധാ പട്കർ 

മേധാപട്കർ രൂപീകരിച്ച പാർട്ടിയുടെ പേര് - പീപ്പിൾ പൊളിറ്റിക്കൽ ഫണ്ട് 

നർമ്മദയുടെ ഏറ്റവും നീളം കൂടിയ പോഷക നദി - താവ 

സൗരാഷ്ട്ര മേഖലയിലെ വരൾച്ച തടയുന്നതി നായി നർമ്മദ നദിയിലെ വെള്ളം ഉപയോഗിച്ച് ആരംഭിക്കുന്ന വൻ ജലസേചന പദ്ധതി
 - സൗരാഷ്ട്ര നർമ്മദ അവതരൺ ഫോർ ഇറിഗേഷൻ പദ്ധതി 

ദുവാന്ധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - നർമ്മദ 

പതനസ്ഥാനം - ഗൾഫ് ഓഫ് കാംബത്ത് ( അറബിക്കടൽ )

താപ്തി 
ഉപദ്വീപീയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി - താപ്തി 

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി - താപ്തി 

താപ്തി നദിയുടെ ഉത്ഭവം - സാത്പുര നിരയിലെ മുൾട്ടായി റിസർവ് വനം ( മദ്ധ്യപ്രദേശ് ) 

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി - താപ്തി 

ഗോദാവരി , നർമ്മദ എന്നീ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി - താപ്തി 

താപ്തി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണം - സൂററ്റ് 

താപി എന്ന പേരിൽ അറിയപ്പെടുന്ന നദി . - താപ്തി 

ഗുജറാത്തിലെ ഗൾഫ് ഓഫ് കാംബൈയിൽ വച്ച് അറബിക്കടലിൽ പതിയ്ക്കുന്ന നദി - താപ്തി പ്രധാന പോഷകനദികൾ - സുകി , അരുണാവതി , ഗിർന 

കാക്രപ്പാറ ഹൈഡാ ഇലക്ട്രിക് പ്രോജക്ട് താപ്തി നദിയിൽ ഗുജറാത്തിലാണ് . 

ഉകായ് പ്രോജക്ട് - മഹാരാഷ്ട്രയുടെയും ഗുജറാ ത്തിന്റെയും സംയുക്ത പദ്ധതി ( ഗുജറാത്തിൽ ) 

ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം - അളകനന്ദ 

കേദാർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം- മന്ദാകിനി

 അമർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം- അമരാവതി


കിഴക്കോട്ട് ഒഴുകുന്ന നദികൾ 
ഗോദാവരി 
ഉപദ്വീപീയൻ നദികളിൽ ഏറ്റവും നീളം കൂടിയ നദി . 

പൂർണമായും ഇന്ത്യയിൽ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി . 

തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ നദി . 

ഇന്ത്യയിൽ നീളത്തിൽ രണ്ടാം സ്ഥാനത്തുള്ള നദി .

ഡെക്കാൻ മേഖലയിലെ ഏറ്റവും നീളമുള്ള നദി - ഗോദാവരി 

ഗോദാവരിയുടെ പ്രധാന പോഷക നദികൾ - മഞ്ജിര , പെൻഗംഗ , വർധ , ഇന്ദ്രാവതി , പൂർണ് , ശബരി , പ്രാൺഹിത 

12 വർഷത്തിലൊരിക്കൽ ഗോദാവരി തീരത്ത് നടക്കുന്ന ആഘോഷം - പുഷ്കാരം 
വൃദ്ധഗംഗ എന്ന പേരിൽ അറിയപ്പെടുന്നു . 

ഉത്ഭവം - പശ്ചിമഘട്ടത്തിലെ ത്രയമ്പക് കുന്നിൽ നിന്ന് ( നാസിക് , മഹാരാഷ്ട്ര) 

നാസിക് പട്ടണം ഗോദാവരിയുടെ തീരത്താണ് . 

കേന്ദ്ര  പുകയില ഗവേഷണ കേന്ദ്രമായ രാജമുന്ദി ഗോദാവരിയുടെ തീരത്താണ് . 

ഗോദാവരി , പ്രാണഹിത , പെൻഗംഗ എന്നീ നദിക ളിലെ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാൻ കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര , തെലങ്കാന

 കൃഷ്ണ 
ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപീയ നദി . 

പാതാള ഗംഗ , തെലുങ്കു ഗംഗ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി . 

അർദ്ധഗംഗ എന്നറിയപ്പെടുന്ന നദി . കൃഷ്ണാ നദിയുടെ ഉത്ഭവം - മഹാബലേശ്വർ (മഹാരാഷ്ട്ര ) 

നാഗാർജുന സാഗർ അണക്കെട്ട് കൃഷ്ണാ നദിയി ലാണ് . 

പ്രധാന പോഷക നദികൾ - തുംഗഭദ്ര , കൊയ് , ഭീമ , മുസി , മാലപഭ , ഗൗഢപ്രഭ ഹൈദ്രാബാദ് പട്ടണം മുസി നദിക്കരയിലാണ് . 

വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന - ഹംപി - തുംഗഭദ്രക്കരയിലാണ് . 

മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം - കൃഷ്ണ 

ഇന്ത്യയിലെ ആദ്യ നദീജല സംയോജന പദ്ധതിയായ ഗോദാവരി - കൃഷണ പദ്ധതി 

നടപ്പിലാക്കിയ സംസ്ഥാനം - ആന്ധാപ്രദേശ 

അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി - കൃഷ്ണ 

കൃഷ്ണാ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ - മഹാരാഷ്ട്ര , കർണാടക , തെലങ്കാന , ആന്ധാപ്രദേശ് 

കൃഷ്ണ നദിയിൽ നിന്നു ചെന്നൈ നഗരത്തിലേ യ്ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി - തെലുങ്ക് ഗംഗാ പദ്ധതി

കാവേരി 
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി . 
ഇന്ത്യയിലെ ആദ്യ ഡാമായ ഗ്രാന്റ് ഡാം സ്ഥിതി ചെയ്യുന്ന നദി . 
കാവേരി നദിയുടെ ഉത്ഭവസംസ്ഥാനം - - പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകൾ ( തലക്കാവേരി , കർണാടകത്തിലെ കുടക് ജില്ല ) 

ശിവസമുദ്രം , വെള്ളച്ചാട്ടം , ഹൊഗനക്കൽ വെള്ള ച്ചാട്ടം എന്നിവ കാവേരിയിലാണ് . 

ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - ശിവസമുദ്രം ( 1902 ) 

കാവേരി നദീ തീരത്തെ പ്രധാന പട്ടണങ്ങൾ - - ശ്രീരംഗപട്ടണം , തഞ്ചാവൂർ , ഈറോഡ് , നാമക്കൽ , മേട്ടൂർ 

ശ്രീരംഗപട്ടണം , ശിവ സമുദ്രം എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി - കാവേരി 

കാവേരി നദിയുടെ പ്രധാന പോഷകനദികൾ ഹരംഗി , ഭവാനി , കബനി , ലക്ഷ്മണതീർത്ഥം , അർക്കാവതി , പാമ്പാർ , അമരാവതി . 

കേരളത്തിലൂടെ ഒഴുകുന്ന കാവേരിനദിയുടെ പ്രധാന പോഷകനദികൾ - ഭവാനി , പാമ്പാർ , കബനി . 

കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം - പുംപുഹാർ ( തമിഴ്നാട് ) 

കർണാടകയിലെ മൈസൂരിൽ കാവേരിനദിയ്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഡാം - കൃഷ്ണരാജസാഗർ 

കാവേരി നദീജലതർക്കം പരിഹരിക്കാനുള്ള കാവേരി നദീജല തർക്കം പരിഹാര ടബ്യൂണൽ നിലവിൽ വന്നത് - 1990


മഹാനദി 
മഹാനദിയുടെ ഉത്ഭവം - സിഹാവ , 

അമർകണ്ഡക് കൊടുമുടി ( ഛത്തീസ്ഗഡ് ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി - മഹാനദി 

മഹാനദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ - ഒഡീഷ , മദ്ധ്യപ്രദേശ് 

മഹാനദിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ - സാമ്പൽപൂർ , കട്ടക്ക് 

പാരാദ്വീപ് തുറമുഖം മഹാനദിയുടെ തീരത്താണ് . 

മഹാനദിയുടെ പ്രധാന പോഷക നദികൾ - ഷിയോനാഥ് , ടെൽ , ഇബ് 

ഇന്ത്യയിലെ സ്വകാര്യവത്കരിക്കപ്പെട്ട ആദ്യ നദി - ഷിയോനാഥ് 

മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി | - ഷിയോനാഥ് 

1998 - ൽ ഷിയോനാഥിലെ ജലത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുത്ത വ്യവസായി - കൈലാഷ് സോണി 

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെ ട്ടായ ഹിരാക്കുഡ് ഒറീസയിലെ മഹാനദിയിലാണ് . 

ദേശീയ നദീജല സംരക്ഷണ സമിതിയുടെ ചെയർമാൻ - പ്രധാനമന്ത്രി

അഭിപ്രായങ്ങള്‍

  1. ഭ്രംശ താഴ് വരയിൽ കൂടി ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി - താപ്തി

      ഇല്ലാതാക്കൂ
  2. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി - താപ്തി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ