കാലാവസ്ഥാ വ്യതിയാനം -ആഗോള താപനം,ഹരിതഗൃഹപ്രഭാവം, part 1 5.01


കാലാവസ്ഥാ വ്യതിയാനം 
1.     ഗ്ലോബൽ വാർമിംഗ് എന്ന  പദം  ആരാണ് ആദ്യം പ്രയോഗിച്ചത് 
  • വാലസ് സ്മിത്ത്  ബുക്കർ 

oceanographer  ആയ Valace Smith Brooker 1975    പ്രസിദ്ധീകരിച്ച Are we on the Brink of a Global warming എന്ന പ്രബന്ധത്തിൽ ആണ് global warming എന്ന പദം ആദ്യമായി ഉപയോഗിച്ചത് (1975)

ആവശ്യത്തിലധികമുള്ള ചൂട് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും ബഹിരാകാശത്തേക്ക് പോവുകയാണ് ചെയ്യുക . എന്നാൽ  ചൂട് പുറത്തുപോകാതെ അന്തരീക്ഷത്തിൽ തങ്ങി നിന്നാൽ അന്തരീക്ഷ  താപനില ഉയരും .ഇതിനെ ആഗോള താപനം എന്ന് വിളിക്കുന്നു 

ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോള താപനം

green house effect 
അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള ചില വാതകങ്ങൾക്ക് സൗരതാപത്തെ കടത്തിവിടാനും ആഗിരണം ചെയ്യാനും കഴിവുണ്ട്.ഭൂമിയിൽ നിന്നുള്ള ഭൗമവികിരണത്തെ ആഗിരണം ചെയ്ത്  ഭൂമിയോടടുത്തുള്ള അന്തരീക്ഷ താപനില കുറയാതെ നിലനിർത്തുന്നു. പ്രതിഭാസത്തെ ഹരിതഗൃഹ പ്രഭാവമെന്നും ഇതിന് കാരണമാകുന്ന വാതകങ്ങളെ ഹരിതഗൃഹ വാതകങ്ങൾ എന്നും പറയുന്നു.

greenhouse  gases  
water vapor
carbon dioxide
methane
nitrous oxide 
ozone

2.ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷ പാളി ട്രോപ്പോസ്ഫിയർ

3.ആഗോളതാപനത്തിന് കാരണമാവുന്നത് 
ഹരിതഗൃഹവാതകങ്ങൾ

4.അന്തരീക്ഷത്തിൽ ഏത് വാതകത്തിന്റെ അളവ് കൂടുന്നതാണ് ആഗോളതാപനത്തിന് കാരണമാകുന്നത് 
നൈട്രജൻ 
കാർബൺ ഡയോക്സൈഡ് 
അമോണിയ 
ഓക്സിജൻ 
Answer  കാർബൺ ഡയോക്സൈഡ് 

ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുമ്പോൾ  അന്തരീക്ഷത്തിലെ ചൂട് കൂടുന്നു

ഹരിത ഗൃഹ വാതകങ്ങൾ വില്ലൻ മാത്രമല്ല. വയില്ലായിരുന്നുവെങ്കിൽ താപനില വളരെയധികം കുറഞ്ഞേനെ . അത്തരം സന്ദർഭത്തിൽ ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് അപകടകരമായേനെ 

5.ഹരിത ഗൃഹ പ്രഭാവം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? ജോസഫ് ഫോറിയർ.

6.കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി അന്തരീക്ഷത്തിലെ ഏത് ഘടകമാണ് വർദ്ധിച്ചുവരുന്നത് 
കാർബൺ ഡയോക്സൈഡ് 
നൈട്രജൻ 
ഓക്സിജൻ 
ആർഗൺ 
answer  കാർബൺ ഡയോക്സൈഡ് 

മുമ്പൊക്കെ ഭൂമിയിലെ കാർബൺ ഡയോക്സൈഡിന്റെ ഉത്പാദനവും ഉപയോഗവും തമ്മിൽ ഒരു സംതുലനാവസ്ഥ ഉണ്ടായിരുന്നു. ജീവജാലങ്ങൾ ശ്വസിക്കുമ്പോഴും അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകുമ്പോഴും വസ്തുക്കൾ അഴുകുമ്പോഴും പുറത്തുവരുന്ന കാർബൺ ഡയോകസൈഡിനെ പ്രകാശ സംശ്ലേഷണത്തിനായി സസ്യങ്ങൾ ഉപയോഗിക്കും.

എന്നാൽ വ്യവസായ വിപ്ലവത്തിന്റെ വരവോടെ ഭൂമിയുടെ ഉള്ളിൽ ഖരരൂപത്തിലും ദ്രാവകരൂപത്തിലും കിടന്നിരുന്ന ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ കത്തിച്ചതോടെ നിയന്ത്രിക്കാനാവാത്ത അളവിൽ വാതകം അന്തരീക്ഷത്തിലെത്തി 

ഫോസിൽ ഇന്ധനങ്ങൾ
കൽക്കരി, പെട്രോളിയം, വാതക ഇന്ധനം (നാച്ചുറൽ ഗാസ്) തുടങ്ങിയ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ഇന്ധനങ്ങൾ ഹൈഡ്രോകാർബണുകളാണ്. പുരാതന ജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് രൂപപ്പെടുന്നതുകൊണ്ടാണ് ഇത്തരം ഇന്ധനങ്ങളെ ഫോസിൽ ഇന്ധനങ്ങൾ എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിനടിയിലെ ഉയർന്ന താപനിലയും സമ്മർദ്ദവും കാരണമാണ് ജൈവാവശിഷ്ടങ്ങൾ കാലങ്ങൾ കൊണ്ട് ഇത്തരം ഇന്ധനമായി മാറുന്നത്

7.ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ. ഹൈഡ്രോകാർബണുകൾ

8.ഭൂമിക്കടിയിൽ പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനങ്ങൾ
ഫോസിൽ ഇന്ധനങ്ങൾ

9 .അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ഏത്?
കീലിങ് കർവ് (ചാൾസ് ഡേവിഡ് കീലിങ്ങിന്റെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്)

പത്ത് ലക്ഷത്തിൽ ഒരു ഭാഗം *(parts per million) എന്ന രീതിയിലാണ് അന്തരീക്ഷത്തിലെ കാർബൺ ഡയോകസൈഡിന്റെ അളവ് കണക്കാക്കുക .വ്യവസായ വിപ്ലവത്തിന്റെ ആദ്യനാളുകളിൽ 278 ppm ആയിരുന്നു ഇത്. നിലവിൽ 409 ppm ആണ് 

ആഗോള താപനത്തെ ചെറുക്കാൻ പ്രധാനരാജ്യങ്ങളെല്ലാം തങ്ങളുടെ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ കുറക്കുന്നതിന് ഉപായങ്ങൾ നോക്കുകയാണ്.പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്ക്  പകരം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുന്നതും ഇതിന്റെ ഭാഗമാണ് 

carbon tax
കാർബണിന്റെ അമിത സൃഷ്ടി ആഗോളതാപനത്തിനും അതിന്റെ ഫലമായി പ്രകൃതി വലിയ ഭേഷണിയിലുമാണല്ലോ. കാർബൺ അടങ്ങിയ ഇന്ധനങ്ങൾക്ക് മുകളിൽ ചാർത്തുന്ന ടാക്സാണ് കാർബൺ ടാക്സ്. It is a form of carbon pricing. Carbon എല്ലാ hydrocarbon fuel (coal, petroleum, and natural gas)ഉണ്ട് ഇന്ധനങ്ങൾ ജ്വലിക്കുമ്പോൾ അവ  carbon dioxide  ആയി പരിവർത്തനം ചെയ്യുകയുമാണുണ്ടാകുന്നത്. ഇത് കുറയ്ക്കുന്നതിനായി പെട്രോളിയം ഇന്ധനങ്ങൾക്ക് മുകളിൽ ചുമത്തുന്ന നികുതിയാണ് കാർബൺ ടാക്സ് 

10.കാര്ബണ്ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങള്ക്ക് മേല്ചുമത്തുന്ന നികുതിയുടെ പേര് എന്ത്?
Ans:​കാര്ബണ്ടാക്സ്

11.ആദ്യമായി കാർബൺ ടാക്സ് ഏർപ്പെടുത്തിയ രാജ്യം?
ന്യൂസിലാൻഡ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ