MALAYALAM PART3 നാമം

LDC തിരുവനന്തപുരം 2013
1. ജാതി വ്യക്തിഭേതമില്ലാത്ത നാമമാണ് ----
a)സർവ നാമം b)മേയനാമം c)സാമാന്യ നാമം d)ക്രിയ നാമം 
Ans: b)മേയനാമം 

നാമം
ഒരു വ്യക്തിയുടേയോ വസ്തുവിന്റേയോ സ്ഥലത്തിന്റേയോ അവസ്ഥയുടെയോ പേരായ ശബ്ദത്തെ നാമം എന്നു പറയുന്നു.


1.സംജ്ഞാനാമം
ഒരു പ്രത്യേക വസ്തുവിന്റെയോ സ്ഥലത്തിന്റെയോ വ്യക്തിയുടെയോ പേരാണ് സംജ്ഞാനാമം
ഉദാ: ഉഷ, കൊച്ചി, സഹ്യൻ, വിന്ധ്യൻ, ഗംഗ, നിള 


2. സാമാന്യനാമം
ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ വർഗ്ഗത്തിന്റെയോ ജാതിയുടെയോ പൊതുവായ പേരാണ് സാമാന്യനാമം. 
ഉദാ: മനുഷ്യൻ, പൂവ്, കടൽ, രാജ്യം

3. മേയ നാമം
അളക്കാൻ കഴിയാത്തതും ജാതി - വർഗ്ഗ - ലിംഗ ഭേദമില്ലാത്തതു മായ വസ്തുക്കളെ സൂചിപ്പിക്കുന്നതാണ് മേയനാമം.
ഉദാ: മണ്ണ്, നിലാവ്, ആകാശം, വെയിൽ, വായു.

4. സർവ്വനാമം
നാമത്തിനു പകരം ഉപയോഗിക്കുന്ന പദങ്ങളാണ് സർവ്വനാമങ്ങൾ. നാമതുല്യമായി നിൽക്കുന്ന ഇവ നാമപദം ആവർത്തിക്കുന്നതുകൊണ്ടുള്ള വിരസത ഒഴിവാക്കുന്നു.
ഉദാ: നീ, ഞാൻ, അവൻ, അവൾ, എന്റെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ