PSC QUESTION ANSWERKEY 10
10. താഴെ പറയുന്നവയിൽ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയേത് ?
(A) സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)
(B) സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന (SGRY)
(C) ഇന്ദിരാ ആവാസ് യോജന (IAY)
(D) പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന (PMGSY)
ANS)(A) സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടപ്പാക്കിയ പഞ്ചവത്സര പദ്ധതികള്‍വഴി സാമ്പത്തിക ഭദ്രത നേടുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ശ്രമിച്ചു. ഈ ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല. തുടര്‍ന്ന് ദാരിദ്ര്യത്തെ നേരിട്ട് കീഴടക്കുക എന്ന ലക്ഷ്യത്തോടെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് (2007- 2012) വികസനത്തിന്റെപ്രയോജനം എല്ലാവരിലും പ്രത്യേകിച്ച് പാവപ്പെട്ടവരില്‍ എത്തണം എന്ന ആശയം മുന്നോട്ടു വച്ചുകൊണ്ട് അതുവരെ നടപ്പാക്കിയ ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളെ പരിഷ്കരിച്ച് പുനഃസംഘടിപ്പിച്ചു. ഗവണ്‍മെന്റ് നടപ്പാക്കുന്ന പ്രധാന ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ ചുവടെ.്
A)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
2005 സെപ്തംബറില്‍ പാര്‍ലമെന്റ് പാസ്സാക്കിയ തൊഴിലുറപ്പ് നിയമപ്രകാരം ഗ്രാമീണമേഖലയില്‍ ഓരോകുടുംബത്തിനും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തുന്നു. കായിക ജോലികള്‍ ഏറ്റെടുക്കുവാന്‍ കഴിയുന്നവര്‍ക്കാണ് ഈ പദ്ധതി പ്രകാരം ജോലി ലഭിക്കുക. ചെറുകിട ജലസേചന സൗകര്യങ്ങള്‍, റോഡ് തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കൃഷി എന്നീ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുന്നു.
B)സ്വര്‍ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന
ഗ്രാമീണ മേഖലയില്‍ ചെറുസംരംഭങ്ങള്‍ ആരംഭിക്കുകവഴി സ്വയം തൊഴിലിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മൂന്നു വര്‍ഷംകൊണ്ട് ഗുണഭോക്തൃ കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരിക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആശ്രയസമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന അഗതികളുടെ പുനരധിവാസത്തിനുവേണ്ടി ഉണ്ടാക്കിയ സമഗ്ര വികസന പദ്ധതിയാണ് ആശ്രയ. പൊതുവിതരണം, പ്രത്യേക പോഷകാഹാരം, ആരോഗ്യം, പെന്‍ഷന്‍, പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളുടെ സേവനങ്ങളും വിഭവങ്ങളും ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നു. മിനിമം നിലവാരത്തിലെത്തുന്നതുവരെ അഗതി കുടുംബങ്ങളെ നിരന്തരം ശ്രദ്ധിക്കുന്നതാണ്.
C)ഇന്ദിരാ ആവാസ് യോജന
ഗ്രാമ പ്രദേശങ്ങളിലെ ഭവന രഹിതരായ പട്ടികജാതി പട്ടികവര്‍ഗക്കാര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മറ്റുപാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വീട് നിര്‍മിക്കാന്‍ സഹായിക്കുകയാണ് ഇന്ദിരാ ആവാസ് യോജനയുടെ ലക്ഷ്യം. ഗ്രാമസഭകളാണ് ഇതിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്
D)സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി മുതല്‍മുടക്കുന്ന പദ്ധതിയാണിത്. 75 ശതമാനം തുക കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന ഗവണ്‍മെന്റും മുതല്‍മുടക്കുന്നു. ഗ്രാമ പ്രദേശങ്ങളില്‍ വേതനം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കുക, ഗ്രാമീണ ആസ്തികള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കായിക ശേഷിയാവശ്യമുള്ള തൊഴിലുകള്‍ ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുക
E)പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന
ഗ്രാമ പ്രദേശങ്ങളില്‍ റോഡില്ലാത്ത പ്രദേശങ്ങളില്‍ റോഡ് നിര്‍മിക്കുക എന്നതാണ് ഈ പദ്ധതി. നൂറ് ശതമാനം കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയില്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ റോഡ് നിര്‍മിക്കുന്നു.്സ്വര്‍ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ 75:25 തോതില്‍ ചെലവ് വഹിക്കുന്ന നഗര ദാരിദ്ര്യ ലഘൂകരണ പരിപാടിയാണിത്. നഗരത്തിലെ തൊഴില്‍ ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുകയും പൊതു ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം
F)സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി
നഗരങ്ങളിലെ ചേരികളില്‍ വസിക്കുന്നവരെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഈ പരിപാടി ചേരി നിവാസികള്‍ക്ക് ആവശ്യമായ വീട്, അടിസ്ഥാന പശ്ചാത്തല സൗകര്യം എന്നിവ ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുന്നു. 80% ഫണ്ട് കേന്ദ്ര സര്‍ക്കാറും ബാക്കി സംസ്ഥാന സര്‍ക്കാറും വഹിക്കും.
G)സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)
സ്വയം തൊഴിൽ ചെയുന്ന ഏർപ്പാടും വേതനത്തിന് ജോലി ചെയുന്ന പരിപാടിയും ഉൾ പെട്ടതാണിത് .നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കലാണ് ഇതിന്റെ ലക്ഷ്യം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ