3.6.a തിരുവിതാംകൂർ രാജാക്കന്മാർ

ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിർത്തലാക്കിയ ഭരണാധികാരി
പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി (1924-1931)

1817-ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരംപുറപ്പെടുവിച്ച ഭരണാധികാരി ആര് ?
റാണി ഗൗരീ പാർവ്വതീഭായി

തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1931-1949)

ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1936)

ആധുനിക തിരുവിതാംകൂറിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
ക്ഷേത്ര പ്രവേശന വിളംബരം

ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത്
ഗാന്ധിജി

ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ ഏറ്റവും രക്തരഹിതവും അഹിംസാത്മകവുമായ വിപ്ലവമെന്ന് വിശേഷിപ്പിച്ചത്
സി രാജഗോപാലാചാരി

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസ് (1938) , പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ ആരംഭിച്ച ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

വധശിക്ഷ നിർത്തലാക്കിയ\ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

തിരുവിതാംകൂറിൽ ഭൂപണയബാങ്ക് \തിരുവിതാംകൂർ സർവ്വകലാശാല (1937) എന്നിവ സ്ഥാപിച്ച ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസലർ
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ
സി പി രാമസ്വാമി അയ്യർ

സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വ്യക്തി
കെ സി എസ് മണി

സർ സി പി ക്കെതിരെ "പോരുക പോരുക നാട്ടാരെ" എന്ന ഗാനം രചിച്ചത്
എസ് കെ പൊറ്റക്കാട്


FACT, കുണ്ടറ കളിമൺ ഫാക്ടറി, തിരുവിതാംകൂർ റബർ വർക്ക്സ്, പുനലൂർ പ്ലൈവുഡ് ഫാക്ടറി എന്നിവ സ്ഥാപിച്ച ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ച ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1940)

1938 മുതൽ 1947 വരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭം
ഉത്തരവാദ പ്രക്ഷോഭണം

പെരിയാർ വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണകാലത്താണ്
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ

തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ റേഡിയോ നിലയം ആരംഭിച്ച വർഷം
1943

കുളച്ചൽ യുദ്ധം-1741
തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധമാണ്  കുളച്ചൽ യുദ്ധം. നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.
മാർത്താണ്ഡ വർമ്മയെ സംബന്ധിച്ചിടത്തോളം കുളച്ചൽ യുദ്ധം ഒരു നിർണ്ണായക സംഭവമായിരുന്നു.തിരുവിതാംകൂറീനെ സംബന്ധിച്ചൊളം അതിന്റെ വളർചയിൽ ഈ യുദ്ധം നിർണായകമായ പങ്ക് വഹിച്ചു..ഈ യുദ്ധത്തിൽ തടവിൽ പിടീക്കപ്പെട്ട ഡി ലനൊയി തിരുവിതാംകൂർ സൈന്യതതിനു ആവശ്യമായ പരിശീലനം നൽകുന്നതിനു മാർത്താണ്ഡവർമ്മയെ സഹായിച്ചു. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധം ആയിരുന്നു ഇത്.

മാർത്താണ്ഡ വർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം 
കുളച്ചൽ യുദ്ധം (1741)
കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട ഡച്ച് കപ്പിത്താൻ  
ഡിലനോയി
വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്

ഡിലനോയി

ശുചീന്ദ്രം കൈമുക്ക് 
പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട നമ്പൂതിരി സമുദായത്തിലെ അംഗങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കേരളത്തിൽ നടത്തിയിരുന്ന ഒരു സത്യപരീക്ഷ ആയിരുന്നു ശുചീന്ദ്രം കൈമുക്ക്[1] ശുചീന്ദ്രം പ്രത്യയം എന്നായിരുന്നു ഈ പരീക്ഷയുടെ ഔദ്യോഗികനാമമെങ്കിലും കൈമുക്ക് എന്ന അനൗദ്യോഗിക പേർ ആയിരുന്നു കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്.

പരീക്ഷാരീതി
കുറ്റം ആരോപിക്കപ്പെട്ട ആൾ ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലുള്ള ഉദയമാർത്താണ്ഡമണ്ഡപത്തിൽ പൊതുജനത്തിനും ക്ഷേത്രാധികാരികൾക്കും മുന്നിൽ വച്ച് ഒരു പാത്രത്തിലെ തിളച്ച നെയ്യിൽ കൈ മുക്കി പാത്രത്തിനുള്ളിലെ മുദ്രയുള്ള സ്വർണ്ണനാണയം പുറത്തെടുത്ത് നൽകണം. ഈ ചടങ്ങ് നടന്ന് മൂന്നുനാളിനു ശേഷം കയ്യിൽ പൊള്ളലേറ്റ അടയാളങ്ങൾ ഒന്നും ഇല്ലെങ്കിൽ കുറ്റം ചെയ്തിട്ടില്ല എന്നും മറിച്ചായാൽ കുറ്റക്കാരനാണെന്നും തീർപ്പാക്കുന്നു.


നിർത്തലാക്കൽ
1810-19 വരെ തിരുവിതാംകൂറിലെ റസിഡണ്ടായിരുന്ന കേണൽ മൺറോ നീതിന്യായവകുപ്പിനെ പുനഃസംഘടിപ്പിക്കുകയുണ്ടായി. അഗ്നിപരീക്ഷ മുതലായ പഴയതരം പ്രാകൃതപരീക്ഷകളെ നിർത്തൽ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അന്നത്തെ റാണിയും പണ്ഡിതൻമാരും അദ്ദേഹത്തിന്റെ നീക്കത്തെ ശക്തിയായി എതിർത്തു. ഒടുവിൽ അത്യാവശ്യത്തിനുമാത്രം ദിവാന്റെ മുൻ അനുമതിയോടുകൂടി അഗ്നിപരീക്ഷ നടത്താം എന്ന ഒരു വ്യവസ്ഥ ഉണ്ടായി.

ഒടുവിൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ ഈ ദുരാചാരം നിറുത്തലാക്കി

 Which Maharaja of Travancore issued the temple entry proclamation in 1936 ?
A) Ayilyam Thirunal
B) Sree Moolam Thirunal
C) Utram Thirunal
D) Sree Chithra Thirunal


Who abolished the Devadasi systein in the temples of South Kerala? 
(A) Rani Sethu Lakshmi Bai 
(B) Sri Chitra Thirunal Balarama Varma 
(C) Ummini Thaubi 
(D) Srimoolam Thirunal 
Junior Instructor -Food Beverages -Industrial Training,
: 27/02/2019 

3. Slavery was abolished in Travancore by 
(A) Rani Gouri Parvathi Bai 
(B) Rani Gouri Lakshmi Bai 
(C) Swathi Thirunal 
(D) Sri Chitra Thirunal 
Junior Instructor -Food Beverages -Industrial Training,
: 27/02/2019 

4. The name of Travancore ruler who abolished Suchindram Kaimukku: 
(A) Uthradam Thirunal 
(B) Sri Chitra Thirunal 
(c) Marthanda Varma 
(D) Swathi Thirunal 
Junior Instructor -Food Beverages -Industrial Training,

: 27/02/2019 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ