ദിനങ്ങൾ

ജനുവരി 9 

ദേശീയ പ്രവാസി ദിനം

പ്രവാസി ഭാരതീയ ദിനം  2003 മുതൽ ആചരിക്കുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയതിന്റെ(January 9, 1915) സ്മരണാർത്ഥം

ജനുവരി 12 
ദേശീയ യുവജനദിനം
ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. വിവേകാനന്ദന്റെ ജന്മദിനമാണ് (ജനുവരി 12, 1863)ദേശീയ യുവജനദിനമായി കൊണ്ടാ‍ടുന്നത്


ജനുവരി 15 

ദേശീയ കരസേനാ ദിനം
ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.


ജനുവരി 26 
റിപ്പബ്ലിക് ദിനം
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.


ജനുവരി 30
രക്തസാക്ഷി ദിനം
നഥൂറാം വിനായക് ഗോഡ്‌സെ എന്ന ഭീകരവാദിയുടെ കരങ്ങളാൽ 1948 ൽ മോഹൻദാസ് കരംചന്ദ്ഗാന്ധി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ഈ ദിനം രക്തസാക്ഷിദിനമായി ആചരിക്കുന്നത്

Feb 21
ലോക മാതൃഭാഷാദിനം

Feb 28
ദേശീയ ശാസ്ത്ര ദിനം
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.

മാർച്ച് 8 
ലോക വനിതാ ദിനം
1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

1.ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ഏത് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെജന്മദിനമാണ് ?(27-10-2018 ന് നടന്ന ASSISTANT PRISON OFFICER EXAm)
(A) എസ്. എൻ. ഭട്നഗർ
(B) സി. വി. രാമൻ
(C) ഡോ. രാജാരാമണ്ണ

International Mother language day is on : 
(A) 23rd April
(B) 1st July
(C) 22nd April
(D) 21st February

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ