കൃഷി

ഇന്ത്യയിലെ കൃഷി സീസൺ

ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.നെല്ലരിയാണ്‌ ഇന്ത്യയിലെ പ്രധാന ഭക്ഷ്യ ധാന്യങ്ങളിലൊന്ന്.

ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്;
പരീക്ഷകളിൽ ഇവയുടെ ഉദാഹരണങ്ങളാണ് കൂടുതലും ചോദിക്കാറ്;
1.ഖാരിഫ്
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു.
മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ,ബജ്റ, റാഗി, ചണം.

2. റാബി
ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
 മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.
3. സയ്ദ്
വേനൽകാല കൃഷി.
ഉദാ: പച്ചക്കറി, പഴങ്ങൾ...

നെൽകൃഷികാലവും 3 തരം;
വിരിപ്പ്
ഒന്നാംവിള, ശരത്കാല വിള'.
മുണ്ടകൻ.
രണ്ടാം വിള, ശീതകാലവിള'
കൂടുതൽ ഉൽപാദനമുള്ള സീസൺ.
പുഞ്ച.
മൂന്നാം വിള, ഗ്രീഷ്മകാലവിള


Q. ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം) കൃഷിചെയ്യുന്നതേത് ?
(A) തോട്ടവിള
(B) നാണ്യവിള
(C) സുഗന്ധ വ്യജ്ഞനങ്ങൾ
(D) ഭക്ഷ്യ വിള

Q. താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിള ഏത്?
(A) ഗാൽസ്
(B) കടുക്
(C) ചോളം 

(D) പയറു വർഗ്ഗങ്ങൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ