ക്ഷേമ സ്ഥാപനങ്ങള്‍


മഹിളാമന്ദിരം(സാമൂഹ്യ ക്ഷേമ വകുപ്പ്)
വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ ദുരിതബാധിതരും അഗതികളുമായ ആരും നോക്കുവാനില്ലാത്ത 13 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകളെയാണ് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടികളുമായി സ്ഥാപനത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക്, കുട്ടിക്ക് ആറ് വയസാകുന്നതുവരെ അവിടെ താമസിക്കുന്നതിന് അനുവദിക്കുന്നുണ്ട്. പിന്നീട് ഇത്തരം കുട്ടികളെ മറ്റ് ക്ഷേമസ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നല്‍കുകയും ചെയ്യും

ആശാ ഭവന്‍(സാമൂഹ്യ ക്ഷേമ വകുപ്പ്))
മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും നോക്കുവാനാളില്ലാത്ത രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമുള്ളതാണ് ആശാഭവന്‍.

റസ്ക്യൂഹോമുകള്‍(സാമൂഹ്യ ക്ഷേമ വകുപ്പ്))
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അപകടത്തെ നേരിടുകയും ചെയ്ത സ്ത്രീകള്‍ക്ക് പരിചരണവും സംരക്ഷണവും നല്‍കി പുനരധിവസിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് റസ്ക്യൂഹോമുകള്‍.

ആഫ്റ്റര്‍ കെയര്‍ ഹോം(സാമൂഹ്യ ക്ഷേമ വകുപ്പ്))
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ബാലമന്ദിരം, പുവര്‍ഹോം, മറ്റ് റസ്ക്യൂഹോമുകള്‍, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെ ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കും.

ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍(സാമൂഹ്യ ക്ഷേമ വകുപ്പ്)
തകര്‍ന്ന കുടുംബത്താല്‍ സാമൂഹിക പിന്തുണ ലഭിക്കാത്തവര്‍ മാനസിക സമ്മര്‍ദ്ദമുള്ളവര്‍, സമൂഹം ബഹിഷ്ക്കരിച്ചവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, അനാശാസ്യ വിപത്തില്‍ ഭയപ്പെടുന്നവര്‍ എന്നിങ്ങനെയുള്ള സ്ത്രീകളേയും പെണ്‍കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക അഭയകേന്ദ്രങ്ങളാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍. സ്ത്രീകള്‍ സ്വന്തം താല്‍പര്യപ്രകാരം ഇവിടെ പ്രവേശിക്കപ്പെടും. ഈ സ്ഥാപനത്തില്‍ അവര്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുവാനും അല്ലെങ്കില്‍ പുനരധിവാസത്തിനു മുമ്പുള്ള തൊഴില്‍ പരീശീലനത്തിലും ഏര്‍പ്പെടാന്‍ കഴിയും. അവരുടെ ബന്ധുക്കള്‍ എത്തിയാല്‍ മോചിപ്പിക്കപ്പെടുകയും കൂടുതല്‍ കാലം താമസം വേണ്ടി വരുന്നവരെ മറ്റ് സ്ഥാപനങ്ങളിലേക്ക് നീക്കുകയും ചെയ്യും.

വണ്‍ഡേ ഹോമുകള്‍ (ഏകദിന ഹോമുകള്‍)((സാമൂഹ്യ ക്ഷേമ വകുപ്പ്))
13 വയസിനുമേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ് ഇത്തരം സ്ഥാപനങ്ങള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം കൊച്ചി നഗരങ്ങളില്‍ ടെസ്റ്റ്‌, ഇന്റര്‍വ്യൂ, മീറ്റിംഗുകള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ വണ്‍ഡേ ഹോമുകളില്‍ താമസിക്കാന്‍ കഴിയും.

സ്പെഷ്യല്‍ ഹോം
കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട കുട്ടികളെ, ജെ.ജെ. ആക്ടിന്റെ വകുപ്പ് 10 സി പ്രകാരം, ഉചിതമായ പുനരധിവാസനടപടികള്‍ എടുക്കുന്നതിനുവേണ്ടിയാണ് സ്പെഷ്യല്‍ ഹോം സ്ഥാപിച്ചിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരം പൂജപ്പുരയിലും, പെണ്‍കുട്ടികള്‍ക്കായി കോഴിക്കോട് വെള്ളിമാട് കുന്നിലും ഓരോ സ്പെഷ്യല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു. ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡിന്റെ ഉത്തരവിന്‍ പ്രകാരമാണ് കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കുനത്.

ഒബ്സര്‍വേഷന്‍ ഹോം
കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട കുട്ടികള്‍ക്കുള്ള താല്‍ക്കാലിക നിരീക്ഷണ കേന്ദ്രങ്ങലാണ് ഒബ്സര്‍വേഷന്‍ ഹോമുകള്‍ . നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ സാധാരണയായി നാല് മാസത്തേക്കാണ് ഇവിടെ പാര്‍പ്പിക്കുന്നത്. ഇടുക്കി ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒബ്സര്‍വേഷന്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കുള്ള ഏക ഒബ്സര്‍വേഷന്‍ ഹോം കോഴിക്കോട് ജില്ലയിലാണ് പ്രവര്‍ത്തിക്കുനത്.

ചില്‍ഡ്രന്‍സ്‌ ഹോം
ബാലനീതി നിയമം 2000-ലെ (ഡി) വകുപ്പില്‍ നിര്‍വചിച്ചിട്ടുള്ള പരിചരണവും പരിരക്ഷയും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പുനരധിവാസത്തിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ്‌ ചില്‍ഡ്രന്‍സ്‌ ഹോം. സമൂഹത്തിലെ സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍, വീടില്ലാത്ത കുട്ടികള്‍, ജീവിതമാര്‍ഗ്ഗമില്ലാത്ത കുട്ടികള്‍, ബാലവേലയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികള്‍, തെരുവില്‍ അലയുന്ന കുട്ടികള്‍, ചൈല്‍ഡ് ലൈന്‍ വഴി രക്ഷിക്കപ്പെട്ട കുട്ടികള്‍ തുടങ്ങി ശ്രദ്ധയും സംരക്ഷണവും ആവശ്യമായ വിഭാഗത്തിലുള്ളവരെയാണ് ചില്‍ഡ്രന്‍സ്‌ ഹോമുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.

പ്രതീക്ഷാ ഭവന്‍
ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്കുള്ള സ്ഥാപനമാണ്‌ മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഭവന്‍

പ്രത്യാശാ ഭവന്‍
ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാണ്‌ തൃശൂര്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രത്യാശാ ഭവന്‍ എന്ന സ്ഥാപനം.

വൃദ്ധസദനം
സംരക്ഷിക്കുവനാളില്ലാത്ത വൃദ്ധജനങ്ങള്‍ക്ക്‌ സംരക്ഷണവും പരിചരണവും നല്‍കുന്നതിനാണ് ഇത്തരം സ്ഥാപനങ്ങള്‍


ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്നകുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽവന്നസ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?(27-10-2018  ASSISTANT PRISON OFFICER)
(A) മഹിളാമന്ദിരം
(B) ആഫ്റ്റർ കെയർ ഹോം
(C) റെസ്ക് ഹോം
(D) ആശാഭവൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ