kerala fact -മുഖ്യമന്ത്രി


     
 ഉമ്മൻ ചാണ്ടി
കേരളത്തിന്റെ മുൻ-മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (ജനനം: ഒക്ടോബർ 31, 1943).2004-2006, 2011-2016 കാലഘട്ടത്തിൽ ഇദ്ദേഹമായിരുന്നു കേരള മുഖ്യമന്ത്രി.

. ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളാണ് അണികൾക്കിടയിൽ കുഞ്ഞുഞ്ഞു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഉമ്മൻ‌ചാണ്ടി. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കൂടിയാണ് ഉമ്മൻ‌ചാണ്ടി .. സമീപകാല ഇന്ത്യയിൽ നെഹ്‌റു കുടുംബം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാവാണ് ഉമ്മൻ‌ചാണ്ടി


ഉമ്മൻ‌ചാണ്ടി യുടെ ജനനം ഇവിടെ യായിരുന്നു
കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം.

കേരളത്തിന്റെപത്തൊൻപതാമത്തെയുംഇരുപതത്തൊന്നാമത്തെയും മുഖ്യമന്ത്രി?
ഉമ്മൻ ചാണ്ടി

തൊഴിൽ മന്ത്രി (1977-78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991-1994)പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ച മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി

1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിമസഭ അംഗമായ വ്യക്തി
ഉമ്മൻ ചാണ്ടി

2004 ആഗസ്റ്റ് 31 മുതൽ 2006 മെയ് 18 വരെ യുള്ള കേരളാ മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി

പുസ്‌തകങ്ങള്‍: Kālattinoppaṃ, Pōrāṭṭattint̲e dinarātr̲aṅṅaḷ

തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്?
ഉമ്മന്‍ ചാണ്ടി

പുരസ്കാരങ്ങൾ
ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ