8.40 വൈസ്രോയി Viceroy and governor general

വാറൻ ഹേസ്റ്റിങ്സാണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ..
1774-ലാണ് ഹേസ്റ്റിങ്സ് സ്ഥാനമേറ്റത്.

1857-ലെ കലാപത്തിനു ശേഷം ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തു. തുടർന്നാണ് ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയത്. കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ അങ്ങനെ വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടു.

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റനാണ്.

ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ സി. രാജഗോപാലാചാരിയാണ്.

ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ്.

ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് വാറൻ ഹേസ്റ്റിങ്സ്.

ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത 1853-ൽ തുറന്നുകൊടുത്തത് ഡൽഹൗസി.

തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ ഡൽഹൗസി.

ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയി പദവി ലഭിച്ച വരിലെ ആദ്യത്തെ ഗവർണർ ജനറൽ കാനിങ് പ്രഭു.

1857-ലെ വിപ്ലവത്തിന്റെ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നത്.
കാനിങ് പ്രഭു.

മദ്രാസ്,കൽക്കത്ത,എന്നിവിടകളിൽ സർവകലാശാലകൾ സ്ഥാപിച്ചത്.
കാനിങ് പ്രഭു.

ഫോര്‍വേര്‍ഡ് നയം ഏര്‍പ്പെടുത്താന്‍ ശ്രമിച്ച ഇംഗ്ലീഷ് ഭരണാധികാരി? 
വെല്ലസ്ലി പ്രഭു

സബ്സിഡിയറി വ്യവസ്ഥ ഏര്‍പ്പെടുത്തിയതാര്? 
വെല്ലസ്ലി പ്രഭു


Q. Who introduced the Subsidiary Alliance System in India ? 
(A) Lord Dalhousie 
(B) Lord Wellesley 
(C) Lord Canning 
(D) Lord Cornwallis 


Q. പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
(A) വില്ല്യം ബെന്റിക്ക്
(B) റിപ്പൺ പ്രഭു
(C) ലിട്ടൺ പ്രഭു
(D) ഡൽഹൗസി പ്രഭു

Identify the Governor General who introduced the Vernacular Press Act.
A) Sir Ashely Eden
B) Warren Hastings
C) Lord Lytton
D) Lord Stanely

The first Railway Line was opened from Bombay to Thana in 1853. Identify the Governor General who introduced it.
A) Lord Curzon
B) Lord Dalhousie
C) Lord Ripon
D) Lord Wellesley

Who was the viccroy of India when the Bengal was partitioned in 1905?
(A) Lord Lytton
(B) Lord Dufferin
(C) Lord Curzon
(D) Lord Rippon


കാനിംഗ് പ്രഭു (1858-62)
ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയും. ചാൾസ് ജോൺ കാനിംഗ് എന്നാണ് മുഴുവൻ പേര്. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത് ഗവർണർ ജനറലായിരുന്നു. ഇന്ത്യയിൽ സർവകലാശാലകൾ തുടങ്ങിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. കൊൽക്കത്ത, ബോംബെ, മദ്രാസ് എന്നിവയാണ് ആ സർവകലാശാലകൾ. 1857 ലെ കലാപത്തിനുശേഷം ഉണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യലക്ഷ്യം. ഇതിനുവേണ്ടി ജെയിംസ് വിൽസൺന്റെ നേതൃത്വത്തിൽ ഒരു ക്ഷാമനിവാരണ കമ്മിഷൻ രൂപീകരിച്ചു. മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചത് ജെയിംസ് വിൽസൺ, സാമുവൽ സെലയിംഗ് എന്നീ ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധർ ആയിരുന്നു.

പുതിയ നികുതികൾ ചുമത്തിയ കാനിംഗ് നീതിന്യായ രംഗത്തും മാറ്റങ്ങളുണ്ടാക്കി. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഹൈക്കോടതികൾ സ്ഥാപിച്ചു. മെക്കാളെയുടെ ശിക്ഷാ നടപടികൾ നിയമമാക്കി. ഇന്ത്യയിലെ പൊലീസ് ഭരണത്തെ പുനഃസംഘടിപ്പിച്ച കാനിംഗ് സിവിൽ നടപടി ക്രമവും നടപ്പിലാക്കി. ബംഗാൾ പാട്ട വ്യവസ്ഥ നടപ്പിലാക്കിയ കാനിംഗ് പാട്ട ബാദ്ധ്യതകളിൽനിന്ന് കർഷകർക്ക് സംരക്ഷണം നൽകി. വൈസ്രോയിയുടെ സമിതിയിലെ അംഗങ്ങ ൾക്ക് പ്രത്യേക വകുപ്പുകളുടെ ചുമതലകൾ നൽകി. ദത്തവകാശ നിരോധന നിയമം പിൻവലിച്ചു.


മേയോ പ്രഭു (1869-72)
വധിക്കപ്പെട്ട ഏക വൈസ്രോയി. അധികാര ത്തിലെത്തിയശേഷം ഇദ്ദേഹത്തിന്റെ ആദ്യ വെല്ലുവിളി സാമ്പത്തിക തകർച്ചയെ മറികടക്കുക എന്നതായിരുന്നു. ഉപ്പ് നികുതി ചുമത്തിയും ആദായ നികുതി കൂട്ടിയും ഇതിനെ മറികടക്കാൻ ഒരുപരിധിവരെ കഴിഞ്ഞു. സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കി.കത്തിയ വാറിൽ രാജ്‌കോട്ട് കോളേജ് തുടങ്ങിയ മേയോ അജ്മീറിൽ രാജാക്കൻമാരുടെയും ഉന്നതരുടെയും മക്കൾക്കുവേണ്ടിയും കോളേജ് തുടങ്ങി. ഇന്ത്യയിൽ ആദ്യമായി കനേഷുമാരി കണക്കെടുപ്പ് നടത്തിയത് 1872 ലാണ്, സ്റ്റാറ്റിസ്റ്റിക്കൻ സർവേ ഒഫ് ഇന്ത്യ സ്ഥാപിച്ച ഇദ്ദേഹം കൃഷി, വാണിജ്യം എന്നിവയ്ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചു.ജയിൽ പരിഷ്‌കരണത്തിൽ തത്പരനായിരുന്ന ഇദ്ദേഹം ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ ജയിലിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഷേർ ആലി എന്ന അഫ്ഗാൻ കുറ്റവാളി ഇദ്ദേഹത്തെ വധിച്ചു.


നോർത്ത് ബൂക്ക് പ്രഭു
ഇന്ത്യയിൽ പൊതുവെ സാമ്പത്തിക അഭിവൃദ്ധി നിലനിന്നിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഇറക്കുമതി ചുങ്കങ്ങൾ കുറച്ചു.


ലിറ്റൺ പ്രഭു (1876- 1880)
ഇന്ത്യക്കാരോട് സഹതാപം കാണിക്കാത്ത ഭരണമായിരുന്നു ഇദ്ദേഹ ത്തിന്റേത്. ഇന്ത്യക്കാരുടെ പത്രപ്രവർത്ത നത്തെ പിടിച്ചുകെട്ടാൻ പ്രാദേശിക ഭാഷാ പത്ര നിയമം നടപ്പിലാക്കി. ഇന്ത്യക്കാർക്ക് മാത്രമായി പ്രത്യേക സിവിൽ സർവീസ് നടപ്പാക്കി. ഇന്ത്യക്കാർക്ക് ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന ഉയർന്ന ഉദ്യോഗങ്ങളിൽ നിന്ന് വിലക്കുകയാണ് ഇദ്ദേഹം ചെയ്തത്.
രണ്ടാം അഫ്‌ഗാൻ യുദ്ധം തുടങ്ങാൻ അഫ്‌ഗാനിസ്ഥാനെതിരെ ഇദ്ദേഹം സ്വീകരിച്ച നിലപാടുകളാണ് കാരണം. പല സാധനങ്ങളുടെയും മേൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി ചുങ്കം നീക്കിക്കളഞ്ഞ ലിറ്റൺ പ്രഭു ബ്രിട്ടീഷുകാരുടെ സാമ്പത്തിക താത്‌പര്യങ്ങൾ സംരക്ഷിച്ചു. സാമ്പത്തിക വികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കി. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പടർന്നു പിടിച്ച ക്ഷാമങ്ങളെ നിയന്ത്രിക്കാൻ ഒരു ക്ഷാമ നിർമ്മാണ കമ്മിഷനെ രൂപീകരിച്ചു. സർ റിച്ചാർഡ് സ്ട്രോച്ചി ആയിരുന്നു പ്രസ്തുത കമ്മിഷന്റെ അദ്ധ്യക്ഷൻ. 1878ൽ ആയുധ നിയമം കൊണ്ടുവന്നു. ഇന്ത്യക്കാർക്ക് ആയുധം കൈവശം വയ്ക്കുന്നതി​നുള്ള ലൈസൻസ് നിർബന്ധമാക്കി. ക്ഷാമം കൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളും പൊറുതിമുട്ടുമ്പോൾ1877ൽ ആഡംബരത്തോടുകൂടി ഡൽഹി ദർബാർ സംഘടിപ്പിച്ചു. ഈ ദർബാറിലാണ് വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ മഹാറാണിയായി പ്രഖ്യാപിക്കുന്നത്.


റിപ്പൺ പ്രഭു (1880 - 84)
ഇന്ത്യക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. 'ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നു. ലിറ്റൺ പ്രഭുവിന്റെ നടപടികൾ പിൻവലിച്ചു. പ്രാദേശിക പത്ര നിയമം റദ്ദാക്കിയ അദ്ദേഹം അഫ്‌ഗാനിസ്ഥാനുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു.
ഇന്ത്യയിൽ തൊഴിൽ നിയമങ്ങൾ പാസാക്കിയത് ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാണ്. 1881ൽ ഫാക്ടറി നിയമം നടപ്പാക്കി ബാലവേലയ്ക്ക് നിയന്ത്രണമേർപ്പെടുത്തി. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1882ൽ ഹണ്ടർ കമ്മിഷനെ നിയമിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ജീവൻ നൽകിയത് ഇദ്ദേഹമാണ്. 1882ൽ ഇന്ത്യാചരിത്രത്തിൽ തന്നെ സുപ്രധാനമായ തദ്ദേശ സ്വയംഭരണ നിയമം കൊണ്ടുവന്നു. ഈ സ്ഥാപനങ്ങളെ ജനകീയവത്‌കരിച്ചത് റിപ്പൺപ്രഭുവാണ്. ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചതാണ് ഇദ്ദേഹം കൊണ്ടുവന്ന ഉൽബർട്ട് ബിൽ. ഇന്ത്യക്കാരായ ന്യായാധിപന്മാർക്ക് യൂറോപ്യൻ കുറ്റവാളികളെ വിചാരണ ചെയ്യാൻ കഴിയുമായിരുന്നില്ല. ഉൽബർട്ട് ബിൽ ഈ നിയമത്തെ ലംഘിക്കുന്നതായിരുന്നു. അതിനാൽ രൂക്ഷവിമർശനമാണ് റിപ്പൺപ്രഭുവിന് യൂറോപ്യന്മാരിൽ നിന്ന് ലഭിച്ചത്. അവർ ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. ഒടുവിൽ വൈസ്രോയിക്ക് അവരുടെ ആവശ്യത്തിന് മുൻപിൽ വഴങ്ങേണ്ടിവന്നു. വിചാരണ ജൂറിയിൽ പകുതി യൂറോപ്യൻമാരെ ഉൾപ്പെടുത്താൻ ധാരണയായി.


ഡഫ്രിൻ പ്രഭു (1884-88)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരി ക്കുന്ന സമയത്തെ വൈസ്രോയി. ഇന്ത്യക്കാരുടെ ദേശീയ വികാരങ്ങളെ മനസിലാക്കാൻ കഴിഞ്ഞില്ല. ബർമയോട് യുദ്ധം ചെയ്തു. അതിന്റെ ദക്ഷിണ ഭാഗത്തെ ഇന്ത്യയോട് ചേർത്തു.


ലാൻഡ്സ് ഡൗൺ പ്രഭു (1888-94)
ഇന്ത്യൻ രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തി. 1891ൽ വ്യവസായ ശാല നിയമം കൊണ്ടുവന്നു. ഇതിലൂടെ സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ തൊഴിൽ സമയം നിജപ്പെടുത്തി. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക സിവിൽ സർവീസ് പരീക്ഷ റദ്ദാക്കി. തന്മൂലം യൂറോപ്യൻമാർക്കൊപ്പം ഇന്ത്യക്കാർക്കും ഉന്നത പദവികൾ വഹിക്കാമെന്നായി. ഇന്ത്യൻ കൗൺസിൽ ആക്ട് 1892ൽ പാസാക്കി.പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി. 1891ൽ കാശ്മീർ രാജാവിന്റെ ഭരണാധികാരങ്ങൾ എടുത്തുകളഞ്ഞു. അഫ്‌ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അതിർത്തി നിർണയം നടത്തി. കൂടാതെ ഇന്ത്യയുടെ കിഴക്ക്, വടക്ക് പടിഞ്ഞാറൻ അതിർത്തിയും നിർണയിക്കപ്പെട്ടു.


എൽജിൻ പ്രഭു (1894-99)
സൈന്യത്തെ ഒരു സേനാനായകന്റെ കീഴിൽ പുനഃസംഘടിപ്പിച്ച ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ രാജ്യം ക്ഷാമം, ലഹളകൾ, പകർച്ചവ്യാധികൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയിലൂടെ കടന്നുപോയി. അതിനെയെല്ലാം തരണം ചെയ്യാൻ കഴിഞ്ഞത് നേട്ടമായി.


കഴ്‌സൺ പ്രഭു (1899- 1905)
ഇന്ത്യക്കാരുടെ വെറുപ്പിന് പാത്രീഭൂതനായ കഴ്സൺ പ്രഭു ഇന്ത്യയുടെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിയാണ്. ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ് എന്ന അപരനാമമുണ്ടായിരുന്ന കഴ്സൺ പ്രഭു 1905ൽ നടപ്പാക്കിയ ബംഗാൾ വിഭജനം ഇന്ത്യൻ ദേശീയതയെ ഒന്നാകെ ഉലച്ചു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഇത് കാരണമായി.
കൃഷി വകുപ്പ് പ്രത്യേകമായി തുടങ്ങി കാർഷിക ഗവേഷണ സ്ഥാപ നങ്ങൾ ആരംഭിച്ചു. പൊലീസു കാർക്ക് പരിശീലന കേന്ദ്ര ങ്ങൾ സ്ഥാപിച്ചു. പ്രവിശ്യ കളിലെ പൊലീസ് ഭരണക്രമത്തെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ നിയമിച്ചു. 1902ൽ യൂണിവേഴ്സിറ്റി കമ്മിഷനെ നിയമിച്ചു. ജലസേചന സൗകര്യങ്ങൾ വികസിപ്പിച്ചു. വാണിജ്യ വ്യവസായ വകുപ്പ് രൂപീകരിച്ചു. ഇന്ത്യൻ സർവകലാശാലകളെ സർക്കാർ സ്ഥാപനങ്ങളാക്കി മാറ്റിയത് 1904ലെ ഇന്ത്യൻ സർവകലാശാല നിയമത്തിലൂടെയാണ്.
ചരിത്രപഠനം, പുരാവസ്തു ഗവേഷണം എന്നിവ പ്രോത്സാഹിപ്പിച്ചു. 1904ൽ പുരാതന സ്മാരക സംരക്ഷണ നിയമം പാസാക്കി. ഇത് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായി. സാമ്പത്തിക ഭദ്രത നിലനിറുത്താൻ അദ്ദേഹം ശ്രമിച്ചു. 1899ൽ ഇന്ത്യൻ കോയിനേജ് ആൻഡ് പേപ്പർ കറൻസി ആക്ട് നടപ്പിലാക്കി. അധികാര വികേന്ദ്രീകരണത്തെ കഴ്സൺ പ്രഭു പ്രോത്സാഹിപ്പിച്ചില്ല.ബംഗാൾ വിഭജനം പ്രാബല്യത്തിൽ വരുന്നതിന് മുൻപുതന്നെ അദ്ദേഹം രാജിവച്ചു. തിരിച്ച് ബ്രിട്ടനിലെത്തിയ കഴ്‌സൺ പ്രഭു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി, ഓക്സ്‌ഫോർഡ് സർവകലാശാലയുടെ ചാൻസലർ എന്നീ പദവികൾ വഹിച്ചു.


മിന്റോ പ്രഭു രണ്ടാമൻ (1905-10)
മുസ്ളിംലീഗ് രൂപം കൊണ്ട സമയത്ത് വൈ സ്രോയി. വിപ്ളവ പ്രവർത്തനങ്ങൾ അടി ച്ചമർത്തി. ബാലഗംഗാധര തിലകനെ ബർമയിലെ ജയിലിലടച്ചു. ഖുദിറാം ബോസിനെ തൂക്കിലേറ്റി. മിന്റോ - മോർലി ഭരണ പരിഷ്കാരങ്ങൾ 1909ൽ നടപ്പിലാക്കി. വൈസ്രോയിയുടെ എ ക്സിക്യുട്ടീവ് കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനായി എസ്.പി. സിൻഹ.

ഹർഡിഞ്ച് പ്രഭു രണ്ടാമൻ (1910-16)
ബംഗാൾ വിഭജനം 1911ൽ റദ്ദാക്കി. കൽക്കട്ടയിൽ നിന്ന് ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്കാക്കി. ജോർജ് അഞ്ചാമന്റെ കിരീടധാരണം 1911ൽ ഡൽഹിയിൽ നടന്നു. ബംഗാളിൽ നിന്ന് ഒറീസ, ബിഹാർ, എന്നിവയെ വേർപെടുത്തി പ്രത്യേക സംസ്ഥാനങ്ങളാക്കി. 1912ൽ ഹർഡിഞ്ച് പ്രഭുവിനെ ചാന്ദ്‌നി ചൗക്കിൽ വച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതാണ് ഡൽഹി ബോംബ് കേസ്. 1915ൽ ഡിഫൻസ് ഒഫ് ഇന്ത്യ നിയമം പാസാക്കി.


ചെംസ്‌ഫോർഡ‌് പ്രഭു (1916 - 21)
1919ലെ മൊണ്ടെഗു - ചെംസ്‌ഫോർഡ് ഭരണപരിഷ്കാരങ്ങൾ നടപ്പിലായതിന്റെ ഫലമായാണ് 1921ൽ സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ളി നിലവിൽ വന്ന ത്. ജാലിയൻ വാലാബാഗ് സംഭവം അരങ്ങേറിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഹോം റൂൾ പ്രസ്ഥാനത്തിന്റെ കടന്നുവരവ്, ചമ്പാരൻ സത്യാഗ്രഹം എന്നിവ ഈ സമയത്തായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല, അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റി എന്നിവ രൂപംകൊണ്ടു. ഗാന്ധിജി നിസഹകരണ പ്രസ്ഥാനം തുടങ്ങിയത് 1920 - 22 കാലഘട്ടത്തിലാണ്.


റീഡിംഗ് പ്രഭു (1921-25)
നിസഹകരണ പ്രസ്ഥാനത്തെ അടിച്ചമർത്താൻ നടപടികൾ കൈക്കൊണ്ടു. 1923 മുതൽ ഇന്ത്യൻ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യയിലും ഇംഗ്ളണ്ടിലും ഒരേ പരീക്ഷ സമ്പ്രദായമാക്കി. ഉപ്പ് നികുതി ഇരട്ടിപ്പിച്ച വൈസ്രോയി ജനജീവിതം ദുരിതമാക്കി. ഗാന്ധിയെ ഈ നടപടി ഉപ്പ് സത്യാഗ്രഹത്തിലേക്ക് നയിച്ചു. ഇന്ത്യൻ കരസേന, സ്വരാജ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവ നിലവിൽ വന്നു.


എൽജിൻ പ്രഭു(1862-63)
വഹാബി പ്രസ്ഥാനക്കാരെ അമർച്ച ചെയ്തു. കാനിംഗിന്റെ ഭരണപരിഷ്കാരങ്ങൾ നിലനിറുത്തി.


സർ ജോൺ ലോറൻസ് (1864-69)
വനംവകുപ്പ് ആരംഭിച്ചു. ഇന്ത്യയ്ക്ക് യൂറോപ്പുമായി ടെലിഗ്രാഫ് ബന്ധം വന്നു. കൂടുതൽ റെയിൽപാതകൾ, തോടുകൾ എന്നിവ നിർമ്മിച്ചു.


ഇർവിൻ പ്രഭു (1926-31)
ഇന്ത്യയിൽ പ്രതിഷേധ സമരങ്ങളുടെ കാലഘട്ടമായിരുന്നു. സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. ലാലാ ലജ്‌പത്‌റായിയുടെ മരണം ഒച്ചപ്പാടുയർത്തി​. തുടർന്ന് ഭഗത് സിംഗിന്റെ നേതൃത്വത്തിൽ ലജ്‌പത്‌റായിയുടെ മരണത്തിനുത്തരവാദിയായ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസ് എന്ന് ഇതറിയപ്പെടുന്നു.
സൂര്യസെന്നിന്റെ നേതൃത്വത്തിൽ ബംഗാളിലെ ചിറ്റഗോങിലെ ആയുധപ്പുര ആക്രമിച്ചു. പിന്നീടിത് സൂര്യസെന്നിന്റെ മരണത്തിന് കാരണമാവുകയും ചെയ്തു. സിവിൽ നിയമ ലംഘനം ആരംഭിക്കുന്നതിന് മുൻപായി ഗാന്ധി ഇർവിൻ പ്രഭുവിന് കത്തെഴുതി. ഉപ്പ് നികുതി എടുത്തുകളയാനായിരുന്നു കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. എന്നാലിത് നിരാകരിക്കപ്പെട്ടു. വട്ടമേശ സമ്മേളനമാണ് മറ്റൊരു പ്രധാന സംഭവം. ഇന്ത്യയുടെ തലസ്ഥാനം ഓൾഡ് ഡൽഹിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മാറ്റി. ശാരദാ ആക്ട് 1929ൽ നിലവിൽ വന്നു. ഇതിൻ പ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 14 ഉം ആൺകുട്ടികളുടേത് 18 ഉം ആക്കി ഉയർത്തി.


വെല്ലിംഗ്‌ടൺ പ്രഭു (1931-36)
രണ്ടാമത്തെയും മൂന്നാമത്തെയും വട്ടമേശ സമ്മേളനങ്ങൾ നടന്ന സമയം. 1932ൽ രണ്ടാം നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെടുകയും അതിനെതിരെ ഗാന്ധിജി നിരാഹാരസമരം നടത്തുകയും ചെയ്തു. 1935ലെ ഇന്ത്യാ ഗവൺമെന്റ് നിയമം പാസാക്കി. ബർമ്മയെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വേർപെടുത്തി. ഇന്ത്യൻ വ്യോമസേന നിലവിൽ വന്നു.


ലിൻലത്ഗോ പ്രഭു (1936-43)
ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന നിയമമായ ഗവ. ഒഫ് ഇന്ത്യ നിയമം-1935 നിലവിൽ വന്നു. 1937ൽ ഫെഡറൽ കോടതി നിലവിൽ വന്നു. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. സ്റ്റാൻഫോർഡ് ക്രിപ്സ് ഇന്ത്യയിലെ ഭരണം പുനഃസംവിധാനം ചെയ്യുന്നതിന് ഇന്ത്യയിലെത്തി. ഇതാണ് ക്രിപ്സ് മിഷൻ. ക്വിറ്റിന്ത്യാ സമരത്തിനും ഇദ്ദേഹത്തിന്റെ ഭരണകാലം സാക്ഷ്യം വഹിച്ചു.


വേവൽ പ്രഭു (1943-47)
ലിൻലിത് ‌‌ഗോ പ്രഭുവും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ചർച്ചിലുമായുള്ള ബന്ധം സുഖകരമായിരുന്നില്ല. ലിൻലിത്‌ ഗോയ്ക്ക് പകരമാണ് വേവൽ പദവിയിലെത്തിയത്. ബംഗാൾ ക്ഷാമം നേരിടേണ്ടിവന്ന വേവൽ പ്രഭുവിന്റെ ഭരണകാലത്താണ് ചർച്ചിൽ ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതും പകരം ക്ളെമന്റ് ആറ്റ്‌ലി ഭരണസാരഥ്യം ഏറ്റെടുക്കുന്നതും. 1946ൽ കാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തി. നാവിക കലാപം അ‌രങ്ങേറി. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ 1946ൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തി. 1947 ഫെബ്രുവരി 20ന് ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയ്ക്ക് 1948 ജൂൺ 30നകം സ്വാതന്ത്ര്യം കൊടുക്കുമെന്ന് ആറ്റ്‌ലി പ്രഖ്യാപിച്ചു.


മൗണ്ട് ബാറ്റൻ പ്രഭു (1947-48)
ബ്രിട്ടീഷിന്ത്യയിലെ അവസാനത്തെ വൈസ്രോയി. 1947 മാർച്ച് 24ന് ചുമതലയേറ്റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും ഇദ്ദേഹമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതിനോടൊപ്പം തന്നെ പാകിസ്ഥാന്റെ രൂപീകരണത്തിനും വഴിതെളിച്ച തീരുമാനമാണ് മൗണ്ട് ബാറ്റൺ പ്ലാൻ അഥവാ ജൂൺ തേർഡ് പ്ളാൻ എന്നറിയപ്പെടുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ