ഡല്‍ഹി സുല്‍ത്താനേറ്റ്

സുല്‍ത്താന്‍മാരുടെ കീഴില്‍ മധ്യകാല ഇന്ത്യ ഒരു കേന്ദ്രീകൃത ഭരണത്തിന് തുടക്കം കുറിക്കുകയായിരുന്നു. അഞ്ച് വംശങ്ങളിലായി മുപ്പത്തിരണ്ട് സുല്‍ത്താന്‍മാര്‍ 1206 മുതല്‍ 1526 വരെ ഡല്‍ഹി ആസ്ഥാനമാക്കി ഭരണം നടത്തി.

1 അടിമ രാജവംശം (1206-1290) 
2 ഖില്‍ജി രാജവംശം (1290-1320) 
3 തുഗ്ലക്ക് രാജവംശം (1320-1414) 
4സയ്യിദ് രാജവംശം (1414-1451) 
5 ലോധി രാജവംശം (1451-1526).

അടിമ രാജവംശം (1206-1290) 
അടിമ വംശം
രജപുത്ര വംശജനായ പൃഥ്വിരാജ് ചൗഹാനെ രണ്ടാം തറൈല്‍ യുദ്ധത്തില്‍ (1192) പരാജയപ്പെടുത്തി ഇന്ത്യയിലേയ്ക്ക് കടന്നു വന്ന മുഹമ്മദ് ഘോറിയുടെ സേനാനായകനായിരുന്നു കുത്തുബുദ്ദീന്‍ ഐബക്ക്. മുഹമ്മദ് ഘോറിയുടെ മരണശേഷം 1206 ല്‍ കുത്തുബുദ്ദീന്‍ ഐബക്ക് ഇന്ത്യയില്‍ രാജവംശം സ്ഥാപിച്ചു, സ്വതന്ത്ര ഭരണം തുടങ്ങി. ആദ്യ തലസ്ഥാനം ലാഹോര്‍ ആയിരുന്നു. അടിമയായതിനാല്‍ അടിമ രാജവംശം എന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.ഈ രാജവംശത്തില്‍ പിന്നീട് ഭരണം നടത്തിയ ഇല്‍ത്തുമിഷ് , ബാല്‍ബന്‍ മുതലായ സുല്‍ത്താന്‍മാരും ഒരു കാലത്ത് അടിമകളായിരുന്നു.

സ്ഥാപകൻ : കുതുബുദ്ധീൻ ഐബക് 
മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു 
ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം

കുത്തുബുദ്ദീന്‍ ഐബക്ക് (1206 -1210)
ഘോറിക്കുവേണ്ടി വര്‍ഷങ്ങളോളം കുത്തുബുദ്ദീന്‍ ഐബക്ക് ഭരണം നടത്തി ,നിശാപൂരില്‍ നിന്നും വാങ്ങിയ അടിമയായിരുന്നു കുത്തുബുദ്ദീന്‍ ,ശക്തനും വിശ്വസ്തനുമായ തന്റെ അടിമയെ സേനാനായകനാക്കുകയും ‘ വിശ്വാസത്തിന്റെ കേന്ദ്രം ‘ എന്ന് അര്‍ത്ഥം വരുന്ന ‘ഐബക്ക് ‘ എന്ന പേര് നല്‍കി മുഹമ്മദ് ഘോറി ആദരിച്ചു. മുഹമ്മദ് ഘോറിയുടെ മരണശേഷം 1206 ല്‍ കുത്തുബുദ്ദീന്‍ ഐബക്ക് ഇന്ത്യയില്‍ രാജവംശം സ്ഥാപിച്ചു, സ്വതന്ത്ര ഭരണം തുടങ്ങി. ആദ്യ തലസ്ഥാനം ലാഹോര്‍ ആയിരുന്നു.ഇന്ത്യയിലെ മുസ് ലീം ഭരണത്തിന് അടിത്തറയിട്ടത് മുഹമ്മദ് ഘോറിയാണെങ്കിലും ആദ്യത്തെ മുസ് ലിം രാജവംശം ഐബക്ക് സ്ഥാപിച്ച അടിമ രാജവംശമാണ്.

അടിമവംശം സ്ഥാപകൻ 
ഐബക്കിന്റെ തലസ്ഥാനം ലാഹോർ
ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ (സൂഫി സന്യാസി) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ

ഇല്‍ത്തുമിഷ് (1210-1236 )
സാധാരണക്കാരനായ വ്യക്തി, സ്വയം പ്രയത്‌നത്താല്‍ അധികാരത്തില്‍ കയറിയ ഇല്‍ത്തുമിഷിനെ പല തവണ പ്രഭുക്കന്‍മാര്‍ ചോദ്യം ചെയ്യുകയും അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുകയും ചെയ്തിരുന്നു.എന്നാല്‍ ബാഗ്ദാദില്‍ നിന്നും ഖലീഫയുടെ അംഗീകാരം ലഭിച്ചതോടെ ഇല്‍ത്തുമിഷ് സ്ഥാനമുറപ്പിച്ച് തിളക്കമാര്‍ന്ന ഭരണം കാഴ്ചവെച്ചു.അടിമയുടെ അടിമ എന്നറിയപ്പെടുന്നത് ഇല്‍ത്തുമിഷാണ്. ഡല്‍ഹിയെ തലസ്ഥാന നഗരമാക്കി. ഖലീഫയുടെ അംഗീകാരം ലഭിച്ച ആദ്യ സുല്‍ത്താന്‍. ‘ ലഫ്റ്റനന്റ് ഓഫ് ഖലീഫ ‘ എന്നറിയപ്പെടുന്നത് ഇല്‍ത്തുമിഷാണ്. അറബികളുടെതിന്ന് തുല്യമായ നാണയങ്ങള്‍ ഇറക്കി, സ്ഥലത്തിന്റെ ടാക്‌സ് പിരിച്ചെടുക്കുന്ന തുക ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചതിന് ശേഷം ബാക്കി വരുന്ന തുക ഖജനാവിലേക്ക് പിരിച്ചെടുക്കുന്ന രീതിയില്‍ ഉള്ള ‘ ഇക്ത ‘ സമ്രധായം നടപ്പിലാക്കി.വിനയം സൗന്ദര്യം സല്‍സ്വഭാവം എന്നിവക്കുടമയായ ഇല്‍ത്തുമിഷ് ‘ദൈവഭൂമിയുടെ സംരക്ഷകന്‍ ‘ എന്നും അറിയപ്പെട്ടു


ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ 
തങ്ക, ജിറ്റാൾ തുടങ്ങിയ വെള്ളി, ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത് 
കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ

സുല്‍ത്താന റസിയ (1236 -1240).
ഡല്‍ഹി സാമ്രാജ്യം അടക്കി ഭരിച്ച പ്രഗല്‍ഭയായ രാജ്ഞിയായിരുന്നു ഇല്‍ത്തുമിഷിന്റെ മകളായ സുല്‍ത്താന റസിയ..ഇല്‍ത്തുമിഷിന്റെ പുത്രന്മാരുടെ കഴിവുകേടിനെ പറ്റി അദ്ദേഹം തികച്ചും ബോധവാനായിരുന്നു.അതു കൊണ്ട് മകളായ റസിയ തനിക്ക് ശേഷം ഭരണം നടത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു.പ്രഭുക്കന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണശേഷം മകനാണ് അധികാരത്തിലേറിയത്.പിതാവിന്റെ ഭരണകാലത്ത് തന്നെ റസിയയുടെ ജനങ്ങള്‍ക്കിടയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രീതി പിടിച്ച് പറ്റിയിരുന്നു. അതു കൊണ്ട് തന്നെ ജനങ്ങളുടെ പിന്തുണയോടെ സുല്‍ത്താന റസിയ ഭരണത്തിലേറി.കലാപങ്ങളേയും പ്രതിഷേധങ്ങളെയും വകവെക്കാതെ ജനങ്ങളുടെ പ്രീതി സമ്പാദിച്ച് നാല് വര്‍ഷം ഡല്‍ഹി സാമ്രാജ്യം അടക്കി ഭരിച്ച സുല്‍ത്താന റസിയ ഒരു ലഹളയുടെ ഫലമായി റസിയ തടവിലാക്കപ്പെട്ടു . അവിടുന്ന് രക്ഷപ്പെട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തിയെങ്കിലും സഹോദങ്ങളുടെ പ്രതിഷേധത്തില്‍ വീണ്ടും സൈനിക പോരാട്ടത്തില്‍ കലാശിച്ചു. യുദ്ധഭൂമിയില്‍ അമിത വേഗതയില്‍ കുതിരയെ ഓടിച്ച് സൈന്യത്തെ നയിച്ച് കൊണ്ടിരിക്കെ അബദ്ധവശാല്‍ എതിര്‍ സൈന്യത്തിന്റെ വളയത്തില്‍പ്പെട്ട് പോയ സുല്‍ത്താന റസിയ തന്റെ സൈന്യം വരുന്നത് വരെ ഒറ്റക്ക് പോരാടിയെങ്കിലും ഒടുവില്‍ പടക്കളത്തില്‍ നെട്ടറ്റു വീണു. ആഘോഷത്തിമിര്‍പ്പില്‍ ഓരോ അവയവങ്ങളും വെട്ടിമാറ്റി 1240 ല്‍ കൈത്താലില്‍ വെച്ച് അതി ക്രൂരമായി സുല്‍ത്താന റസിയ വധിക്കപ്പെട്ടു.

ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി 
ഇന്ത്യ ഭരിച്ച ഏക മുസ്ലിം വനിത ഭരണാധികാരി 

ബാല്‍ബന്‍ (1266 -1286).
അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ 
ഭരണാധികാരം' ദൈവത്തിനു ആണ് എന്ന് വിശവസിച്ചിരുന്ന സുൽത്താൻ 
രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്



ഖിൽജി രാജവംശം 1290-1320
ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച രാജവംശം
സ്ഥാപകൻ : അലാവുദ്ദീൻ ഖിൽജി
 തലസ്ഥാനം :ഡൽഹി

അലാവുദ്ധീൻ ഖിൽജി

ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി
രണ്ടാം അലക്സാണ്ടർ  എന്നറിയപ്പെടുന്നു
കുത്തബ് മീനാറിനു മുന്നിൽ ഉള്ള 'അലയ് ദർവാസാ' എന്ന പ്രവേശന കവാടം നിർമിച്ച സുൽത്താൻ
ഡൽഹിയിലെ സിരി ഫോർട്ട്‌ നിര്മിച്ച സുൽത്താൻ
ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ
ഡൽഹി സുൽത്താനത്ത് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയഭരണാധികാരി
ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന സുൽത്താൻ രാജവംശം

മുഹമ്മദ്‌ ബിൻ തുഗ്ലക്ക്

ഡൽഹിയിൽ നിന്നും തലസ്ഥാനം ദൗലത്താബാദ്ലേക്ക് (ദേവഗിരി) മാറ്റിയ സുൽത്താൻ
ഇദ്ദേഹത്തിന്റെ കാലത്താണ് അഫ്രികൻ സഞ്ചാരി ആയ ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിചത്
ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി ഏർപ്പെടുത്തിയ സുൽത്താൻ

ഫിറോസ്‌ ഷാ തുഗ്ലക്ക്ഹിന്ദുക്കളുടെ മേൽ ആദ്യമായി ജസിയ നികുതി ഏർപ്പെടുത്തിയ സുൽത്താൻ
കനാൽ, ജലസേചന സൗകര്യങ്ങൾ ഇന്ത്യയിൽ ആരംഭിച്ച സുൽത്താൻ
ഫിറോഷാബാദ്‌, ഫിറോ ഷാ കോട്ല നഗരങ്ങൾ പണികഴിപ്പിച്ച സുൽത്താൻ
 യമുന കനാൽ പണികഴിപ്പിച്ച സുൽത്താൻ

സയ്യിദ് വംശം1414-1451
സ്ഥാപകൻ : കിസിർ ഖാൻ
സയ്യിദ് വംശത്തിലെ അവസാന പരാധികാരി "അലാവുദ്ധീൻ ആലം ഷാ (ഷാ ആലം 2nd)

ലോദി രാജവംശം1451-1526
സ്ഥാപകൻ :ബഹ്‌ലോൽ ലോദി
ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ രാജവംശം
ഇന്ത്യ ഭരിച്ച ആദ്യ (പത്താൻ) രാജവംശം
ഡൽഹി ഭരിച്ച അവസാന രാജവംശം
ലോദി വംശം അവസാന ഭരണാധികാരി : ഇബ്രാഹിം ലോദി
ഡൽഹിയിലെ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയത്  സിക്കിന്ദർ ലോദി
ആഗ്ര നഗരം സ്ഥാപിച്ചത്  സിക്കിന്ദർ ലോദി
പേർഷ്യൻ ഭാഷ ആയിരുന്നു ഈ കാലത്ത് ഡൽഹി സുൽത്താനേറ്റ്ലെ ഔദ്യോഗിക ഭാഷ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ