7.2.3 പീഠഭൂമി (Plateau)
പീഠഭൂമി
ഭൂമിശാസ്ത്രം അനുസരിച്ച് പൊക്കംകൂടിയതും പരന്നു വിസ്തൃതവുമായ ഭൂപ്രദേശമാണ് പീഠഭൂമി(Plateau)
ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമി
ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ഭൂവിഭാഗം
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂവിഭാഗം
ഉറപ്പേറിയ ശിലകളാൽ നിർമ്മിതമായത്
മാൾവ ,ഡക്കാൻ ,ഛോട്ടാ നാഗ്‌പൂർ,കച്ച് ,ആരവല്ലി വിന്ധ്യ സത്പുര പർവ്വത നിരകൾ,പശ്ചിമഘട്ടം,പൂർവ്വ ഘട്ടം, ,എന്നിവ ചേരുന്നതാണ് ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമി . അറബിക്കടലിലേക്ക് ഒഴുകിച്ചേരുന്ന നർമ്മദ നദി ഈ ഉപദ്വീപീയ പീഠഭൂമിയെ രണ്ടാക്കി മാറ്റുന്നു.
ഇവിടുത്തെ ഏറ്റവും ഉയരമേറിയ കൊടുമുടിയാന ആനമുടി
ഡെക്കാൻ പീഠഭൂമി
ദക്ഷിണ-മദ്ധ്യേന്ത്യയിൽ ആന്ധ്രാപ്രദേശിൽ നിന്ന് തുടങ്ങി കേരളം തമിഴ്നാട് കർണാടക ,മഹാരാഷ്ട്ര,ഗുജറാത്ത് മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ് ഡെക്കാൻ. വിന്ധ്യ-സത്പുര, മഹാദേവ് കുന്നുകൾക്കു തെക്കായി വരുന്ന ഉപദ്വീപീയപ്രദേശത്തെയാണ് പൊതുവേ ഡെക്കാൺ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും നിയതാർഥത്തിൽ നർമദ-കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.മൂന്ന് പർവ്വത പ്രദേശങ്ങൾക്കിടയിലാണ് ഡക്കാൻ പീഠഭൂമി സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടം,പൂർവ്വ ഘട്ടം,വിന്ധ്യ പർവ്വതനിരകൾ.
ഡെക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന മണ്ണേത്?
കരിമണ്ണ്.
ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമി ഏതാണ്?
ഡക്കാൺ പീഠഭൂമി
ഡെക്കാൺ പീഠഭൂമിയിൽ ഡെക്കാൺ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
തെക്ക്
ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി ❓. ഡെക്കാൻ പീഠഭൂമി
പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം? Answer: കറുത്ത മണ്ണ്
കേരളത്തിലെ ഏറ്റവും വലിയപീഠഭൂമി* വയനാട് പീഠഭൂമി
ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?
വയനാട്
മാൾവ പീഠഭൂമി
നർമ്മദാനദിയുടെ വടക്ക് ഭാഗത്തുള്ള പീഠഭൂമി.മദ്യപ്രദേശ്,രാജസ്ഥാൻ,ഗുജറാത്ത്,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങ്‌ലിലായി വ്യാപിച്ചു കിടക്കുന്നു. .മധ്യപ്രദേശിന്റെ പടിഞ്ഞാറ് ഭാഗത്താണ് മാൾവ പീഠഭൂമി .മാൾവയുടെ പടിഞ്ഞാറ് ഭാഗത്ത കൂട്ടിയാണ് മഹാനദി ഒഴുകുന്നത്.ആരവല്ലി വിന്ധ്യ-സാത്പുര എന്നീ പർവ്വതങ്ങൾ മാൽവയുടെ ഭാഗമാണ്.
ആരവല്ലി
ഭാരതത്തിന്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റർ നീളം വരുന്ന മലനിരകളാണ് ആരവല്ലി മലനിരകൾ. "കൊടുമുടികളുടെ വരി" എന്നാണ് ആരവല്ലി എന്നതിന്റെ ഭാഷാർഥം രാജസ്ഥാൻ,ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതൽ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ് ഈ പർവ്വത നിരകൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം\പർവ്വത നിര
ആരവല്ലി പർവ്വതം
രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര
ആരവല്ലി
ആരവല്ലി പർവ്വത നിരയിലെ പ്രശസ്ത സുഖവാസകേന്ദ്രം
മൌണ്ട് അബു (രാജസ്ഥാൻ)
ആരവല്ലി പർവ്വത നിരയിലെ ജൈന തീർത്ഥാടന കേന്ദ്രം
ദിൽവാര ക്ഷേത്രം
ആരവല്ലി പർവ്വത നിരയുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന നഗരം
അജ്മീർ
വിന്ധ്യാനിരകൾ
ഇന്ത്യയെ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും തിരിക്കുന്നത് വിന്ധ്യാനിരകള്‍
സത്പുര പർവതനിര
വിന്ധ്യ പർവതനിരകൾക്ക് സമാന്തരമായാണ് കൂടുതൽ ഉയരമുള്ള സത്പുര പർവതനിര നിലകൊള്ളുന്നത്.
വിന്ധ്യാ നിരകൾക്ക് സമാന്തരമായി നർമ്മദ-താപ്തി നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര. നർമദാ നദി വിന്ധ്യാ-സത്പുര മലനിരകൾക്ക് ഇടയിലൂടെ ഒഴുകുന്നു.
ഛോട്ടാ നാഗ്‌പൂർ പീഠഭൂമി
ഇന്ത്യയിൽ ധാതു നിക്ഷേപങ്ങളുടെ ഒരു കലവറയാണ് ഛോട്ടാ നാഗ്‌പൂർ പീഠഭൂമി
ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്?
(A) ഉത്തരപർവ്വത
മേഖല
(B) ഉത്തര മഹാസമതലം
(B) ഉത്തര മഹാസമതലം
(C) ഉപദ്വീപീയ പീഠഭൂമി
(D) തീരസമതലങ്ങൾ
(D) തീരസമതലങ്ങൾ
(B) ഉത്തര മഹാസമതലം
2019 Ayurveda Therapist (NCA
M) -Idukki -Indian System of Medicine
Date of Test : 06/04/2019
LASCAR - FISHERIES
Date of Test : 06/04/2019
1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ
പർവ്വതനിര :
(A) മാൾവ
(B) ആരവല്ലി
(C) വിന്ധ്യ
(D) ശത്പുര
(B) ആരവല്ലി
LASCAR - FISHERIES
Question Code : 018/2019 Lascar-Fisheries Cat.No
279/2017 Medium of Question : Malayalam QUESTION BOOKLET
ALPHACODE A Date of Test : 05/04/2019
നന്ദി. ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ടാത്ത നദി? മഹാനദി കാവേരി െരിയാർ യമുന . ഇതിൽ ഇന്ത്യൻ
മറുപടിഇല്ലാതാക്കൂയമുന
ഇല്ലാതാക്കൂഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി ഉപദീപീയ പീഠ ഭൂമി ആണൊ ഒരു ബുക്കിൽ വായിച്ചു
മറുപടിഇല്ലാതാക്കൂS അതെ booprakruthy 4ennam aaitanu divide cheithekune uthara parvatha mekala uthara mahasamathalem upadeepiya peedabhoomi samathalangalum deepukalum ithil eattavum valuthanu upadeepiya peeda boomikal
ഇല്ലാതാക്കൂവിന്ധ്യ പർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിൻ്റെ തെക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം ഏതാണ്
മറുപടിഇല്ലാതാക്കൂഉപദ്വീപിയ പീഠഭൂമി
മറുപടിഇല്ലാതാക്കൂ