SOCIAL WELFARE SCHEMES സാമൂഹിക ക്ഷേമ പദ്ധതികൾ

SOCIAL WELFARE SCHEMES 
സാമൂഹിക ക്ഷേമ പദ്ധതികൾ


PMGAY:

ഭാരത സർക്കാർ 2015ൽ ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയാണ് പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന (PMGAY). ഇന്ദിര ആവാസ് യോജനയുടെ പരിഷ്കരിച്ച പതിപ്പാണ് ഇത്. നഗര മേഖലയിലെ ഭവന നിർമ്മാണ പദ്ധതിയായ 2022-ഓടെ എല്ലാവർക്കും വീട് (Housing for All by 2022)എന്ന പദ്ധതിയുടെ സമാന പദ്ധതിയാണിത്.

അന്ത്യോദയ അന്ന യോജന
ഭാരത സർക്കാർ 2000 ഡിസമ്പർ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ് ലക്ഷ്യമിട്ടത്. രാജസ്ഥാനിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻറെ ചുമതല ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് (F.C.I)  ഒരു കുടുംബത്തിന് മാസന്തോറും 35 കിലോഗ്രാം ഭക്ഷ്യ ധാന്യം  (അരി 3 രൂ/കി.ഗ്രാം., ഗോതമ്പ് 2 രൂ/കി.ഗ്രാം എന്ന തോതിൽ). 
റേഷൻ കാർഡ്
അന്ത്യോദയ പദ്ധതിയ്ക്ക് അർഹരായ കുടുംബത്തിന് അന്ത്യോദയ റേഷൻ കാർഡ് നൽകപ്പെടും. ഈ കാർഡിൻറെ പുറംച്ചട്ടയ്ക്ക് മഞ്ഞ നിറമായിരിക്കും.
ഗുണഭോക്താക്കൾ
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (B.P.L.)
ആദിവാസികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ
ഭിന്നശേഷിയുള്ളവർ, നിത്യരോഗികൾ (ദാരിദ്ര്യരേഖ പരിഗണിക്കാതെ)
വിധവകൾ കുടുംബനാഥ ആയിട്ടുള്ളത്
മറ്റു വരുമാനമാർഗ്ഗമില്ലാത്ത മുതിർന്ന പൌരന്മാർ

ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന(DAY )
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു സാമൂഹ്യക്ഷേമ പദ്ധതിയാണ് ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന . ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവർക്കുള്ള നൈപുണ്യ പരിശീലനമാണ് (Skill training) ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2014 സെപ്തംബർ 25 നാണ് ഈ പദ്ധതി ആരംഭിച്ചത്. പണ്ഡിറ്റ്‌ ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മദിനമായ സെപ്തംബർ 25 അന്ത്യോദയ ദിനം ആയി അറിയപ്പെടുന്നു.
2011 ൽ നിലവിൽവന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (അജീവിക) ആണ് ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആയി മാറിയത്. ഈ പദ്ധതിക്ക് രണ്ട് ഘടകങ്ങളുണ്ട്. നഗരപ്രദേശങ്ങളിൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തുനു കീഴിൽ വരുന്ന ഒരു ഘടകവും, ഗ്രാമീണ മേഖലയിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തുനു കീഴിൽ വരുന്ന മറ്റൊരു ഘടകവും. ഗ്രാമീണ മേഖലയിൽ ഈ പദ്ധതി അറിയപ്പെടുന്നത് ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൌശല്യ യോജന എന്നാണ്.


ജനനി-ശിശു സുരക്ഷാ കാര്യക്രം
സർകാർ ആശുപത്രികളിലും പൊതു ആരോഗ്യകേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാതശിശുക്കൾക്കും സൗജന്യമായി ചികിത്സ, പരിശോധനകൾ, ഭക്ഷണം എന്നിവ നൽകുന്നതിന് കേന്ദ്രസർക്കാർ 2012 ആഗസ്ത് മുതൽ ആരംഭിച്ച പദ്ധതിയാണ് ജനനി-ശിശു സുരക്ഷാ കാര്യക്രം. 

അടൽ പെൻഷൻ യോജന
ഇന്ത്യയിലെ അസംഘടിതരായ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 
42 രൂപ മുതൽ 210 രൂപവരെ നിക്ഷേപിക്കുന്നവർക്ക് നിശ്ചിത കാലാവധി കഴിയുമ്പോൾ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപവരെ പെൻഷൻ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 18 നും 40 നുമിടയിൽ പ്രായമുളളവർ മാസം തോറും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. പദ്ധതിയിൽ ചേരുന്നവർ നൽകുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 1000 രൂപയോ ആണ് സർക്കാർ വിഹിതമായി അടയ്ക്കുക. ആദായ നികുതി ബാദ്ധ്യതയില്ലാത്തവർക്കാണ് പദ്ധതിയിൽ ചേരാൻ അവസരമുള്ളത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
രാജ്യത്തിലെ ജനങ്ങളിൽ കായിക തൊഴിൽ ചെയ്യുവാൻ സന്നദ്ധതയുള്ളവർക്ക് ഒരു വർഷം 100 ദിവസം തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.അവിദഗ്‌ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA). ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി പ്രവർത്തിക്കുന്നത്. 2005 സെപ്റ്റംബറിൽ‌ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ 7 ന്‌ നിലവിൽ വരികയും ജമ്മു - കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു. തുടക്കത്തിൽ ഇന്ത്യയിലെ 200 ജില്ലകളിൽ മാത്രമായിരുന്നു പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു


പ്രധാൻമന്ത്രി ജൻ ധൻ യോജന
ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ ഭാരതത്തിലാരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജി.ഡി.വൈ). 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തത്. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു. 
ആനുകൂല്യങ്ങൾ
ഈ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചാൽ 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം, റൂപെ ഡെബിറ്റ് കാർഡ്, ഒരുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭിക്കും.

വനബന്ധു കല്യാൺ യോജന
കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു സാമൂഹ്യക്ഷേമ പദ്ധതിയാണ് വനബന്ധു കല്യാൺ യോജന. ഇന്ത്യയിലെ പട്ടികവർഗ്ഗത്തിൽ പെട്ട ജനവിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും ക്ഷേമാത്തിനുമാണ് പദ്ധതി ഊന്നൽ കൊടുക്കുന്നത്. 

താലോലം പദ്ധതി

കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് താലോലം പദ്ധതി.
ഈ പദ്ധതി പ്രകാരം ചികിൽസ ചിലവിന് മാർഗ്ഗമില്ലാത്ത ബി.പി.എൽ / എ.പി.എൽ കുടുംബങ്ങൾക്ക് 50,000 രൂപ വരെയുള്ള സാമ്പത്തിക സഹായം തിരഞ്ഞെടുത്ത ആശുപത്രികൾ വഴി നൽകുന്നു. 50,000 രൂപയിൽ കൂടുതലായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുളള ചെലവിന് അംഗീകാരം നൽകാൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ / ഗവേണിംഗ് ബോഡിയുടെ അംഗീകാരത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർക്ക് അധികാരമുണ്ട്.

സ്നേഹസ്പർശം 
ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് സ്നേഹസ്പര്‍ശം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. പ്രതിമാസം 2000/- രൂപ വീതമാണ് ടി പദ്ധതിയിലൂടെ അനുവദിക്കുന്നത്.

സ്നേഹപൂര്‍വ്വം
മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ .  ഡിഗ്രി/  പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ

ആശ്വാസകിരണം
ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമാവിധം കിടപ്പിലായ രോഗികളെയും മാനസിക  ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. നിലവില്‍ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹത യുളളവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നതിന് തടസ്സമില്ല. 

ക്യാൻസർ സുരക്ഷ 
18 വയസ്സിന് താഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ 

ഹംഗര്‍ഫ്രീ സിറ്റി പദ്ധതി
ചില പ്രത്യേക സാഹചര്യങ്ങളില്‍ നഗരങ്ങളില്‍ എത്തിച്ചേരുകയും സ്വന്തമായി ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണിത്. കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.

അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് ആരംഭിച്ച പദ്ധതി
ആശ്രയ

കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ സംസ്ഥാനം
കേരളം 

ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ്നടപ്പാക്കിയ പദ്ധതിയേത് ?
(A) എസ്. എസ്. എ.
(B) ആർ. എം. എസ്. എ.
(C) നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് സ്കീം
(D) ഐ. സി. ഡി. എസ്.



Pink Police
Sexual molestation is not the only crime against women. Anything that harms the dignity of a woman should be checked. This team will even ensure that women get their reserved seats in buses and public places. It is the general belief that blue is for boys, so Kerala Police named the initiative as
A) Red Alert
B) Community Police
C) Pink Police
D) Black Panther

സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നവര്‍ ഇനി കുറച്ച് സൂക്ഷിക്കുന്നത് നന്നാവും. നിങ്ങളെ പിന്തുടര്‍ന്ന് മറ്റൊരു ഈ സ്ത്രീ സംഘം വരുന്നുണ്ട്‌. ആരാണന്നല്ലെ, സ്ത്രീസുരക്ഷ കര്‍ശനമാക്കാന്‍ കേരള പോലീസിന്റെ പുതിയ പട്രോള്‍ സംഘം. പിങ്ക് പട്രോള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സംഘത്തില്‍ പൂര്‍ണമായും വനിതാ പോലീസ് ഓഫീസര്‍മാരാണുള്ളത്.

PINK POLICE PATROL
Toll Free Number : 1515

Midday Meal Scheme
Launched 1995
The Midday Meal Scheme is a school meal programme of the Government of India designed to better the nutritional standing of school-age children nationwide.The programme supplies free lunches on working days for children in primary and upper primary classes in government,  it is the largest of its kind in the world.
Under article 24,  of the Convention on the Rights of the Child, to which India is a party, India has committed to yielding "adequate nutritious foods" for children. The Midday Meal Scheme is covered by the National Food Security Act, 2013. 

ഉച്ച ഭക്ഷണ സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? 
തമിഴ് നാട്

Which was the first Indian state introduced the mid day meals programme in India?
(A) Kerala
(B) Tamil Nadu
(C) Gujarat
(D) Bihar 

Which state is not included in the Ganga Vriksharopan Abhiyan of National Mission for Clean Ganga?
(A) Uttar Pradesh
(B) Bihar
(C) Odisha
(D) West Bengal

National Mission for Clean Ganga (NMCG) is running  “Ganga VriksharopanAbhiyan” in five main stem Ganga basin states – Uttarakhand, Uttar Pradesh, Bihar, Jharkhand and West Bengal. The campaign was initiated as part of Forest Interventions in Ganga (FIG) component of Namami Gange programme. It aimed to bring greater awareness among people and other stakeholders regarding importance of afforestation for task of Ganga Rejuvenation.

The National Mission for Clean Ganga (NMCG) is the implementation wing of National Ganga Council The aim is to clean the Ganga and its tributaries in a comprehensive manner

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ