4.2.1ക്ഷേത്ര പ്രവേശന വിളംബരം

The Temple entry proclamation was issued at Travancore by Sri Chitra Thirunal in 
(A) 1032 
(B)1924 
(C) 1936 

(D) 1935 
Junior Instructor -Food Beverages -Industrial Training,
Date of Test : 27/02/2019 

കേരളത്തിലെ 'മാഗ്നാകാർട്ട' എന്ന് വിശേഷിക്കപ്പെടുന്ന സംഭവം :
(A) നിവർത്തന പ്രക്ഷോഭം -
(B) ക്ഷേത്ര പ്രവേശന വിളംബരം.
(C) വൈക്കം സത്യാഗ്രഹം -
(D) പുന്നപ്ര വയലാർ സമരം

തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ഏത് ?
(A) 1938
(B) 1936
(C) 1937
(D) 1924

ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്?
(A)
ഉള്ളൂർ എസ്. പരമേശ്വരയ്യർ
(B)
കുമാരനാശാൻ 
(C) സി.പി. രാമസ്വാമി അയ്യർ
(D)
എ.കെ. ഗോപാലൻ

ഉള്ളൂർ എസ്. പരമേശ്വരയ്യർ

2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019



 

ക്ഷേത്ര പ്രവേശന വിളംബരം
തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനംഅനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ചവിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരുനാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു. 1829-ൽ സതിനിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയസാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.

ക്ഷേത്ര പ്രവേശന വിളബരത്തെ ആധുനിക ലോകത്തെ മഹാല്ഭുതം എന്ന് വിശേഷിപ്പിച്ചത്
മഹാത്‌മാ ഗാന്ധി 

കേരളത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം?  
ക്ഷേത്ര പ്രവേശന വിളംബരം

ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് ആരാണ് ?
ടി. കെ. മാധവൻ

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

ക്ഷേത്ര പ്രവേശനം എന്ന കൃതി രചിച്ചത് ആരാണ് ?
ടി കെ. മാധവൻ

തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ഏത് ?
1936 നവംബർ 12
 
ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ടി. കെ. മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം ലഭിച്ചത്.
പൗര സമത്വത്തിനു വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യാനാണ് മാധവൻ ക്ഷേത്ര പ്രവേശന വാദം ഉയർത്തിപ്പിടിച്ചത്.
1916 ൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനുവേണ്ടി ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് ക്ഷേത്ര പ്രവേശനം


ക്ഷേത്ര പ്രവേശനവിളംബരം എഴുതി തയ്യാറാക്കിയത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ