മദ്ധ്യകാല ഇന്ത്യ-രാജസങ്കല്പ്പവും ഭരണരീതിയും



കൃതികൾ -രചയിതാക്കൾ

Tarikh-i-Firuz Shahi-       Ziauddin Barani
സിയാവുദ്ദീൻ ബറാനി മുഹമ്മദ് ബിൻ തുഗ്ളക്കിന്റെയും ഫിറോസ് ഷായുടെയും കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് .മദ്ധ്യകാല ഇന്ത്യയെ കുറിച്ച് വിവരിക്കുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതിയാണ് താരിഖ് ഇ ഫിറോസ് ഷാഹി

അർദ് കഥാനക് - ബനാർസി ദാസ് 
Banarasidas was a businessman and poet of Mughal India. He is known for his poetic autobiography - Ardhakathānaka, (The Half Story) composed in Braj Bhasa, an early dialect of Hindi linked with the region around Mathura. It is the first autobiography written in an Indian language. അകബറുടെ മരണത്തെ തുടർന്നുള്ള ജനങ്ങളുടെ പ്രതികരണം ഈ കൃതിയിൽ വി വരിക്കുന്നുണ്ട് 

അക്ബർനാമ-അബുൾഫസൽ മൂന്നാമത്തെ മുഗൾ ചക്രവർത്തിയായിരുന്ന  അക്ബറിന്റെഭരണകാലത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഭാംഗവും, മിത്രവുമായിരുന്ന അബുൾ ഫസൽ പേർഷ്യൻ ഭാഷയിൽ എഴുതിയ ചരിത്രമാണ്‌ അക്ബർനാമ

ഡൽഹി സുൽത്താനത്ത്
കേന്ദ്രികൃത ഭരണ രീതി 
ശക്തമായ സൈന്യം 
ബാഗ്ദാദിലെ ഖലീഫയുടെ നേതൃത്വം അംഗീകരിച്ചു 
ഭരണസൗകര്യത്തിനായി  സാമ്രാജ്യത്തെ പ്രവിശ്യകൾ ഷിഖുകൾ  parganakal ഗ്രാമങ്ങൾ എന്നിങ്ങനെ തരംതിരിച്ചു.ഓരോ  വിഭാഗത്തിനും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചു അവരുടെ അധികാരം പരമ്പരാഗതമായിരുന്നില്ല .ക്രമസമാധാനപാലനം നീതിന്യായ നിർവഹണം ഭൂനികുതി പിരിക്കൽ സംഘാടനം സൈനിക സംഘാടനം എന്നിവ അവരുടെ ചുമതലയായിരുന്നു അവർ സുൽത്താൻറെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു എന്നാൽ  ഗ്രാമ ഭരണത്തിൽ സുൽത്താന്മാർ നേരിട്ട് ഇടപെട്ടിരുന്നില്ല

പ്രാദേശിക ഭരണ വിഭാഗങ്ങളും അവയുടെ ചുമതലവഹിച്ചിരുന്ന ഉദ്യോഗസ്ഥരും
പ്രവിശ്യ --മുഖ്‌തി (വാലി )
ഷിഖ്---ഷിഖ്ദാർ 
പർഗാന --അമിൽ 
ഗ്രാമം -മുക്കദം 

കേന്ദ്രഭരണത്തിലെ പ്രധാന ഉദ്യോഗസ്ഥരും അവരുടെ ചുമതലകളും 
വസീർ                          ധനകാര്യം 
മമാലിക്                      സൈനികം 
മുഖ്യസദർ                  നീതിന്യായം 
ദിവാൻ ഇ ഇൻഷാ   രാജകീയ കത്തിടപാടുകൾ

ഇഖ്ത സമ്പ്രദായം  
സൽത്തനത്ത് ഭരണത്തിൻറെ തുടക്കത്തിൽ രാജ്യത്തെ പല വിഭാഗങ്ങളായി വിഭജിച്ച് സൈനികമേധാവികൾ ആയ പ്രഭുക്കന്മാരെ ഏൽപ്പിച്ചു ഈ പ്രദേശങ്ങൾ ഇഖ്ത എന്നും കൈവശം വച്ചിരുന്നവർ ഇക്തദാർ മുഖ്‌തി  വാലി എന്നീ പേരുകളിലും അറിയപ്പെട്ടു  ക്രമസമാധാനപാലന ചുമതല അവർക്കായിരുന്നു.പിരിച്ചെടുക്കുന്ന തുകയുടെ ഒരു ഭാഗം സ്വന്തം ചെലവിനും ഭരണനിർവഹണത്തിലും ഉപയോഗിച്ചു ഇതാണ് പിന്നീട് പ്രവിശ്യകളായി രൂപപ്പെട്ടത്

കമ്പോളനിയന്ത്രണം-അലാവുദ്ദീൻ ഖൽജി
അലാവുദ്ദീൻ ഖൽജി കുറഞ്ഞ ചെലവിൽ വലി യൊരു സൈന്യത്തെ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി നടപ്പിലാക്കിയ പരിഷ്കരണമാണ് കമ്പോളനിയന്ത്രണം. സൈനികച്ചെലവ് കുറയ്ക്കാൻ അവ ശ്യസാധനങ്ങളുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതിന്റെ ഭാഗ മായി അവശ്യസാധനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു. ആ വിലയ്ക്കു സാധ നങ്ങൾ വിൽക്കാൻ വ്യാപാരികൾ നിർബന്ധിതരായി. പൂഴ്ത്തിവയ്ക്കും കരിഞ്ച ന്തയും നടത്തുന്നവർക്ക് കഠിനശിക്ഷ നൽകി. അളവുകളും തൂക്കങ്ങളും ഏകീക രിച്ചു. സർക്കാർ
വാങ്ങി സൂക്ഷിക്കുകയും ക്ഷാമകാലങ്ങളിൽ മിതമായ വിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്തു. കമ്പോളനിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ഉദ്യോ ഗസ്ഥരെ നിയമിച്ചു. അതിനാൽ സൈനികർക്ക് കുറഞ്ഞ വിലയ്ക്ക് സാധന ങ്ങൾ വാങ്ങാൻ കഴിഞ്ഞു. അപ്പോൾ ഉയർന്ന ശമ്പളം അവർക്ക് നൽകേണ്ട ആവശ്യം ഉണ്ടായില്ല. ഇത്തരം നടപടികളിലൂടെ സുൽത്താൻ സൈനികച്ചെലവ് കുറയ്ക്കുകയും അതിലൂടെ ലഭിച്ച വരുമാനം കൊണ്ട് സൈനികരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. 

മുഗൾഭരണം
അക്ബർ 
അക്ബറുടെ കാലഘട്ടത്തിലാണ് മുഗൾഭരണം ശക്തിപ്രാപിച്ചത് 
ബാദുഷ ഈ ഹിന്ദ് ഇന്ത്യയുടെ ചക്രവർത്തി എന്ന സ്ഥാനം സ്വീകരിച്ചു 
ദിൻ ഇ  ഇലാഹി (തൗഹീദ് ഇ ഇലാഹി)- വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം നിലനിർത്തുന്നതിനായി എല്ലാ മതങ്ങളുടെയും ആശയങ്ങൾ ഉൾക്കൊള്ളുന്ന പുതിയ വിശ്വാസത്തിന് രൂപംനൽകി ആശയപരമായ സംവാദങ്ങൾ നടത്തുന്നതിനായി തലസ്ഥാനമായ ഫത്തേപൂർ സിക്രിയിൽ ഇബാദത്ത്ഖാന നിർമ്മിച്ചു അവിടെ നടന്ന ചർച്ചകളുടെ സാരാംശം ഉൾക്കൊണ്ടാണ് ദീൻ ഇലാഹി എന്ന ആശയം  രൂപപ്പെടുത്തിയത് ഇതിന്റെ ഭാഗമാകാൻ അദ്ദേഹം  ആരെയും നിർബന്ധിച്ചിരുന്നില്ല പ്രവേശന ചടങ്ങുകൾ ഒഴികെ  ആചാരങ്ങളോ  മതഗ്രന്ഥങ്ങളോ  ആരാധനാസ്ഥലമോ  പുരോഹിതന്മാരോ  ഉണ്ടായിരുന്നില്ല സുൽഹ് കുൽ - എല്ലാവർക്കും സമാധാനം എന്നതായിരുന്നു ഇതിൻറെ  അടിസ്ഥാനം

മാൻസബ്ദാരി 
 ശക്തമായ സൈനിക സംവിധാനമായിരുന്നു മുഗൾ ഭരണത്തിന്റെ  അടിത്തറ ഭരണം നിലനിർത്താനും സാമ്രാജ്യം വിപുലപ്പെടുത്താനും ചക്രവർത്തിക്ക്  സൈനിക ശക്തിയോടൊപ്പം പ്രഭുക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയും ആവശ്യമായിരുന്നു ഈ ലക്ഷ്യം കൈവരിക്കാൻ അക്ബർ  സ്വീകരിച്ച സമ്പ്രദായമാണ് മാൻസബ്ദാരി  മാൻസബ് എന്നത് മുഗൾ സൈനിക ഉദ്യോഗസ്ഥന്റെ പദവിയാണ്. ഈ പദവി വഹിച്ചിരുന്നവർ മാൻസബ്ദാർ  എന്നറിയപ്പെട്ടു

മുഗൾഭരണത്തിന്റെ സവിശേഷതകൾ 
രാജാധികാരം ദൈവദത്തമായിരുന്നു എന്ന് വിശ്വാസം
തുർക്കി, മംഗോൾ സമ്പ്രദായങ്ങളുടെ സ്വാധീനം.
എല്ലാ അധികാരവും രാജാവിൽ കേന്ദ്രീകരിച്ചിരുന്നു.
സൈനികശക്തിയിലധിഷ്ഠിതമായിരുന്നു.
മന്ത്രിമാരും ഉദ്യോഗസ്ഥരും ഭരണത്തെ സഹായിച്ചു.
പ്രാദേശികഭരണം നിലനിന്നിരുന്നു.

മുഗൾ കാലത്തെ പ്രാദേശികഭര ണവിഭാഗങ്ങളും അവയുടെ ചുമതതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരും. 
സുബ - സുബേദാർ
സർക്കാർ - ഫൗജ്ദാർ
പർഗാന -ഷിഖ്ദാർ
ഗ്രാമം - ചൗധരി
പട്ടണം - കൊത്ത്.വാൾ

ജാഗിർദാരി
മുഗൾ ചക്രവർത്തിമാർ ഭരണം കാര്യക്ഷമമാക്കുന്നതിനായി നടപ്പാക്കിയ മറ്റൊരു
പരിഷ്കാരമാണ് ജാഗിർദാരി. സൽത്തനത്ത് കാലത്തെ ഇഖയുടെ ഉയർന്ന രൂപമാണ് ജാഗിർദാരി. മാൻസബ്ദാർമാർക്ക് ശമ്പളത്തിനു പകരമായി ഭൂമി പതിച്ചു നൽകുന്ന സമ്പ്രദായമാണിത്. ഇങ്ങനെ നൽകപ്പെട്ട ഭൂമി "ജാഗിർ' എന്ന റി യ പ്പെട്ടു. ജാഗിർ ഭൂമി യുടെ കൈ വ ശാ വ കാശം മാത്ര മാണ് ഉദ്യോഗസ്ഥർക്കു നൽകിയിരുന്ന ത്. അവരെ ജാഗിർദാർമാർ എന്നു വിളിച്ചിരുന്നു. ഇഖ് സമ്പ്രദായത്തിലേതുപോലെ ജാഗിർ സമ്പ്രദായത്തിലും ജാഗിർദാർമാർ അവർക്കു ലഭിച്ച ഭൂമിയിൽ താമസിക്കുകയോ ഭരണ നിർവഹണം നട ത്തു കയോ ചെ യ് തി രു ന്നില്ല. ജാഗിർ ദാരി പദവി പരമ്പരാഗതമായിരുന്നില്ല. അവരെ രാജാവ് സ്ഥലംമാറ്റി നിയമിച്ചിരുന്നു. നിശ്ചിത ഭൂമിയിലെ നികുതി പിരിച്ചെടുത്തുപയോഗിക്കുക എന്നതു മാത്രമാ യിരുന്നു അവരുടെ അധികാരം.


1.Who wrote the book , ‘Tarikh-i-Firozshahi
Ziauddin Barani

2.അക്ബർനാമ' രചിച്ചതാര്? 
അബുൾ ഫസൽ (പേർഷ്യൻ ഭാഷയിൽ)

3.ഡൽഹി സുൽത്താനത്ത് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയഭരണാധികാരിയേത് ?
അലാവുദ്ദീൻ ഖിൽജി






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ