വിപ്ലവപ്രസ്ഥാനം

1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്നസ്ഥലത്ത് ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ?
(A) ചന്ദ്രശേഖർ ആസാദ്
(B) ശിവ്റാം രാജ്ഗുരു
(C) സുഖ്ദേവ് താപ്പർ
(D) ഭഗത് സിംഗ്

(Answer ) ഭഗത് സിംഗ്
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി ----- സൂര്യസെൻ
ഗദ്ദർ പാർട്ടി                                            ലാലാഹർദയാൽ
അനുശീലൻ സമിതി                 ബരീന്ദ്രകുമാർ ഘോഷ് 
അഭിനവ് ഭാരത്                             വിനായക് ദാമോദർ സവർക്കർ
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് 
റിപബ്ലിക്കൻ അസ്സോസ്സിയേഷൻ. ഭഗത് സിംഗ്



ഭഗത് സിംഗ്
ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.

ഭഗത്സിംഗിന്റെ ജനന സ്ഥലം ?
ഉത്തരം : ലയാല്‍പ്പൂര്‍, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
28 സെപ്റ്റംബര്‍ 1907

ഏത് സ്ഥലത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനക്കേസില്‍ ആയിരുന്നു ഭഗത് സിംഗിനെ അറസ്റ്റ് ചെയ്തത് ?
ഉത്തരം : ലാഹോറിലെ ( 1929 ഏപ്രില്‍ 8 – ന് )

ഒരു ബ്രിട്ടീഷ് പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെത്തിരുന്നു. അതായിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റാന്‍ പ്രധാന കാരണം എന്ന് പറയപ്പെടുന്നു. ആ പോലീസ് കാരന്‍റെ പേര് എന്തായിരുന്നു ?
ഉത്തരം : ജോണ്‍ സൗണ്ടര്‍
കൂറ് മാറിയ കൂട്ട് പ്രതികളുടെ മൊഴി ഇതില്‍ നിര്‍ണ്ണായകമായി

എത്രാമത്തെ വയസ്സിലായിരുന്നു ഭഗത് സിംഗിനെ തൂക്കിലേറ്റിയത് ?
ഉത്തരം : ഇരുപത്തി മൂന്നാം വയസ്സില്‍
23 മാര്‍ച്ച് 1931
ലാഹോര്‍, പഞ്ചാബ് (ഇന്ത്യ)
ബോസ്റ്റന്‍ ജയിലില്‍

“ഇൻക്വിലാബ് സിന്ദാബാദ് “ എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആയിരുന്നു ?
ഉത്തരം : മൌലാന ഹസ്രത്ത്‌ മോഹാനി (ഉര്‍ദ്ദു കവി )
എന്നാല്‍ കൂടുതല്‍ പ്രചാരം ലഭിച്ചത് ഭഗത് സിംഗിലൂടെയും ചന്ദ്രശേഖര്‍ ആസാദിലൂടെയും ആയിരുന്നു

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ.


1928 ൽ സ്ഥാപിയ്ക്കപ്പെട്ട ഒരു വിപ്ലവ സംഘടനയാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ. ചന്ദ്രശേഖർ ആസാദ്,ഭഗത് സിംഗ്, സുഖ്‌ദേവ് രാജ്‌ഗുരു എന്നിവരായിരുന്നു പ്രധാന സംഘാടകർ . കോളനിഭരണം അട്ടിമറിക്കുക, ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഫെഡറൽ റിപ്പബ്ലിക്ക് സ്ഥാപിക്കുക, സായുധവിപ്ലവം സംഘടിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. 1931 വരെ ഈ സംഘടന സജീവമായിരുന്നു.

ബ്രിട്ടീഷ് ഭരണത്തെ എതിർക്കാൻ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസോയേഷൻ സ്ഥാപിച്ചത് - ചന്ദ്രശേഖർ ആസാദ്, സച്ചിൻ സന്യാൽ (1924)

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസോയേഷൻ സ്ഥാപിച്ചത് - ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് (1928)

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ് റിപ്പബ്ലിക് അസോസിയേഷനുമായി ബന്ധമില്ലാത്തത്
ചന്ദ്രശേഖർ ആസാദ്
രാജഗുരു
സുഭാഷ് ചന്ദ്രബോസ്
ഭഗത് സിംഗ്
Answer സുഭാഷ് ചന്ദ്രബോസ്


അഭിനവ് ഭാരത്
വിനായക് ദാമോദർ സവർക്കർ 1904-ൽ സ്ഥാപിച്ച ഒരു രഹസ്യ തീവ്ര ഹിന്ദുത്വപ്രസ്ഥാനമാണ് അഭിനവ് ഭാരത്.നാസിക്കിൽ ആരംഭിച്ച ഈ സംഘടനയുടെ ആസ്ഥാനം പിന്നീട് ലണ്ടനിലേയ്ക്ക്മാറ്റപ്പെടുകയുണ്ടായി. 1950-കളിൽ സവർക്കർ തന്നെ പ്രവർത്തനമവസാനിപ്പിച്ച സംഘടന 2007-ലാണ് പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. അഭിനവ് ഭാരതിന്റെ പ്രതിജ്ഞയിൽ വിദേശികൾക്കെതിരെ രക്തരൂഷിതമായ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. സവർക്കറുടെ പൗത്രിയായ ഹിമാനി സവർക്കർആണ് അഭിനവ് ഭാരതിന്റെ ഇപ്പോഴത്തെ നേതാവ്.ഗാന്ധിജിയുടെ ഘാതകനായിരുന്ന നഥൂറാം വിനായക് ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ പുത്രിയാണ് ഹിമാനി സവർക്കർ.

അഭിനവ്‌ ഭാരത്‌ സൊസൈറ്റിയുടെ സ്ഥാപകന്‍
വിനായക് ദാമോദർ സവർക്കർ

വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് – പോർട്ട് ബ്ലെയർ – ആൻഡമാൻ നിക്കോബാർ

അനുശീലൻ സമിതി
ആദ്യ ആസൂത്രിത വിപ്ലവ പ്രസ്ഥാനം എന്നറിയപ്പെടുന്ന അനുശീലൻ സമിതി സ്ഥാപിച്ചത് - ബരീന്ദ്രകുമാർ ഘോഷ് (1902, ധാക്ക).
അനുശീലൻ സമിതിയുടെ സ്ഥാപകർ ബരീന്ദ്രകുമാർ ഘോഷ് ,പുലിൻ ബിഹാരി ദാസ്

ഗദ്ദർ പാർട്ടി
പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് ഗദ്ദർ പാർട്ടി. വടക്കെ അമേരിക്കയിലെദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്.1913-ൽ അമേരിക്കൻ ഐക്യനാടുകളിലെ സാൻഫ്രാൻസിസ്‌കോയിലാണ് ഗദ്ദർ പാർട്ടി സ്ഥാപിക്കപ്പെട്ടത്. ലാലാ ഹർദയാലായിരുന്നു മുഖ്യ സംഘാടകനും സ്ഥാപകനും. 
സാൻഫ്രാൻസിസ്കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത്?
ലാലാഹർദയാൽ

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി 
സ്ഥാപിച്ചത് - സൂര്യസെൻ (മഹാരാഷ്ട്ര, 1930)

സൂര്യ സെൻ
ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വിപ്ലവകാരിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സൂര്യ സെൻ(1894–1934). 1930 ലെ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകനായിരുന്നു 

ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്

1930 ഏപ്രിൽ 30 നാണ് ചിറ്റഗോങ് മുന്നേറ്റം എന്നറിയപ്പെ‌ടുന്ന ചിറ്റഗോങ് ആയുധപ്പുര ആക്രമണം നടന്നത്. അവിഭക്ത ഇന്ത്യയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ) ചിറ്റഗോങ് പ്രവിശ്യയിലെ പോലീസിന്റെയും മറ്റ് അനുബന്ധ സേനകളുടെയും പ്രധാന ആയുധശാല സൂര്യസെന്നിന്റെ നേതൃത്ത്വത്തിലുള്ള ആയുധധാരികളായ വിപ്ലവകാരികൾ പിടിച്ചെടുത്തു. അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ(സൂര്യ സെൻ) നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച് പതാക ഉയർത്തി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.


Anushilam’ was an organisation during British rule in India, based on :

(A) Extremist ideas
(B) Radical ideas
(C) Revolutionary terrorism
(D) Moderate principles

Surya Sen is related with :
(A) Chittagong Armoury Raid
(B) 1857 Revolt
(C) Lahore conspiracy Case

(D) Indian Naval Mutiny

Q. Surya Sen was associated with which of the event during Indian Freedom Struggle ? 
(A) Chittagong Armoury Raid (B) Khilafat Movement
(C) Kheda Sathyagraha
(D) Kakori Conspiracy


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ