PSC QUESTION ANSWERKEY 11



11. ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്നകുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽവന്നസ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?

(A) മഹിളാമന്ദിരം

(B) ആഫ്റ്റർ കെയർ ഹോം

(C) റെസ്ക് ഹോം

(D) ആശാഭവൻ

ANS)(B) ആഫ്റ്റർ കെയർ ഹോം

മഹിളാമന്ദിരം
വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ ദുരിതബാധിതരും അഗതികളുമായ ആരും നോക്കുവാനില്ലാത്ത 13 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകളെയാണ് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടികളുമായി സ്ഥാപനത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക്, കുട്ടിക്ക് ആറ് വയസാകുന്നതുവരെ അവിടെ താമസിക്കുന്നതിന് അനുവദിക്കുന്നുണ്ട്. പിന്നീട് ഇത്തരം കുട്ടികളെ മറ്റ് ക്ഷേമസ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നല്‍കുകയും ചെയ്യും.

ആശാ ഭവന്‍
മാനസികാരോഗ്യം വീണ്ടെടുത്തെങ്കിലും നോക്കുവാനാളില്ലാത്ത രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമുള്ളതാണ് ആശാഭവന്‍. ഇവിടെ പ്രവേശനം നേടുന്നവര്‍ ഒരു മെഡിക്കല്‍ ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരം മൂന്ന് സ്ഥാപനങ്ങള്‍ ഉണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ആശാഭവനുകളില്‍ 13 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇവിടെ പ്രവേശനം നേടുന്നവര്‍ മാനസികാരോഗ്യം വീണ്ടെടുത്തവരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ആഫീസറുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും മോചിപ്പക്കപ്പെട്ടവര്‍ അതേ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ശുപാര്‍ശ കത്തോ ഹാജരാക്കണം. ഭക്ഷണം ഉള്‍പ്പെടെ ഒരു ദിവസത്തെ വാടക 50 രൂപയാണ്.തൃശൂരിലെ ആശാഭവനില്‍ 15 വയസ്സിനുമേല്‍ പ്രായമുള്ള പുരുഷര്‍ക്ക് പ്രവേശനം നല്‍കും.

റസ്ക്യൂഹോമുകള്‍
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അപകടത്തെ നേരിടുകയും ചെയ്ത സ്ത്രീകള്‍ക്ക് പരിചരണവും സംരക്ഷണവും നല്‍കി പുനരധിവസിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് റസ്ക്യൂഹോമുകള്‍.

ആഫ്റ്റര്‍ കെയര്‍ ഹോം
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ബാലമന്ദിരം, പുവര്‍ഹോം, മറ്റ് റസ്ക്യൂഹോമുകള്‍, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെ ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കും.

14-21 വയസിനിടയിലുള്ള പെണ്‍കുട്ടികളും 18-23 വയസിനിടയിലുള്ള ആണ്‍കുട്ടികളും പ്രവേശനത്തിന് അര്‍ഹരാണ്. ഇവിടത്തെ ആന്തേവാസികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിനും, പിന്നീടുള്ള ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനും സഹായിക്കും. ഇവിടെ പ്രവേശനം തേടുന്നവര്‍ അവര്‍ പുറത്തിറങ്ങിയ സ്ഥാപനത്തിന്റെ സൂപ്രണ്ട് നല്‍കുന്ന ശുപാര്‍ശയോ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ ശുപാര്‍ശ കത്തോ ഹാജരാക്കണം. ആ സ്ഥാപനത്തിന്റെ സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഇത്തരം രണ്ടു സ്ഥാപനങ്ങളിലായി 100 വീതം അന്തേവാസികളുണ്ട്.ഗവ: ആഫ്റ്റര്‍ കെയര്‍ ഹോം (ആണ്‍കുട്ടികള്‍)തലശ്ശേരി,കണ്ണൂര്‍

ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍
തകര്‍ന്ന കുടുംബത്താല്‍ സാമൂഹിക പിന്തുണ ലഭിക്കാത്തവര്‍ മാനസിക സമ്മര്‍ദ്ദമുള്ളവര്‍, സമൂഹം ബഹിഷ്ക്കരിച്ചവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, അനാശാസ്യ വിപത്തില്‍ ഭയപ്പെടുന്നവര്‍ എന്നിങ്ങനെയുള്ള സ്ത്രീകളേയും പെണ്‍കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിനുള്ള താല്‍ക്കാലിക അഭയകേന്ദ്രങ്ങളാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍.

സമൂഹത്തിന്റെ പിന്തുണയില്ലാത്ത 15-35നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ഇത്തരം ഹോമുകളില്‍ സഹായം ലഭ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേല്‍ പുതിയ ഹോമുകള്‍ തുടങ്ങുന്നതിന് അനുമതി ലഭിക്കും.


























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ