ഉൾച്ചേർന്ന വിദ്യാഭ്യാസം 6.ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾ

ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾ

NIVH - National Institute of Visually Handicapped: കാഴ്ച്ചപരിമിതി ഉള്ളവർക്കായി ഉത്തരാഖണ്ഡിലെ ഡെഹ്റാഡണിൽ പ്രവർത്തിക്കുന്നു. കേന്ദ്രസാമൂഹിക നീതിമന്ത്രാലയത്തിന്റെ കീഴിൽ 1982 - ൽ സ്ഥാപിച്ച ദേശീയ സ്വതന്ത്രഭരണ സ്ഥാപനമാണ് NIVH. 

AYJNIHH (Ali Yavar Jung National Institute of Hearing Handicapped): ശ്രവണ വൈകല്യ മുള്ളവർക്കായി പരിശീലനങ്ങൾ, പുനരധിവാസം, പ്രൊഫഷണലുകൾക്കുള്ള പരിശീലന ങ്ങൾ എന്നീ ലക്ഷ്യങ്ങൾക്കുവേണ്ടി മുംബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് AYJNIHH. 1983 ആഗസ്ത് 9 ന് മുംബൈയിൽ സ്ഥാപിച്ചു. തുടർന്ന് കൊൽക്കത്ത, ന്യൂ ഡെൽഹി, സെക്കന്തരാബാദ്, ഭുവനേശ്വർ എന്നീ സ്ഥലങ്ങളിൽ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട്

സ്ഥാപിച്ച് പ്രവർത്തിക്കുന്നു. 




iii) NIOH (National Institute for Orthopaedically Handicapped - Locomotor Disability) CA (03

സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ 1978 - ൽ കൊൽക്കത്തയിൽ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് NIOH. ചലനപരമായ പരിമിതികൾ ഉള്ളവർക്കുവേണ്ടി പരിശീലനങ്ങൾ, തെറാപ്പികൾ, പുനരധിവാസം തുടങ്ങിയ മേഖലകളിൽ ഇടപെട്ട് പ്രവർത്തി

ക്കുന്നു.

iv) SVNIRTAR (Swami Vivekanand National Institute of Rehabilitation, Training And Re

search) കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപന മാണ് SVNIRTAR. 1975 - ൽ ഒഡീഷയിലെ കട്ടക്കിൽ സ്ഥാപിച്ചു. ഫിസിയോ തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, കൃത്രിമ അവയവ നിർമാണം എന്നീ മേഖലകളിൽ പ്രവർത്തനം

നടത്തുന്നു.

v) NIMH ( National Institute of Mental Health) 

അമേരിക്കയിലെ Health & Human ServiceDepartment ന്റെ കീഴിലുള്ള രാജ്യാന്തര പ്രശസ്തമായ ഒരു സ്ഥാപനമാണ് NIMH മാന സിക വൈകല്യങ്ങളെ തടയുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

vi) RCI ( Rehabilitation Council of India) 1992 ൽ സ്ഥാപിച്ചു. (മുമ്പ് പരാമർശിച്ചത് നോക്കുക)

vi) AISH (All India Institute of Speech & Hearing) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാല യത്തിന്റെ കീഴിൽ 1966 ൽ മൈസൂറിലെ മാനസഗംഗോത്രിയിൽ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് AIISH. വിദഗ്ധർക്കുള്ള പരിശീലനങ്ങൾ, മാനസിക വെല്ലുവിളി, ശ്രവണ വൈകല്യം, സംസാര - ഭാഷാ വൈകല്യങ്ങൾ തുടങ്ങിയ വിഷമങ്ങൾ അനുഭവിക്കുന്നവർക്കു വേണ്ടി ക്ലിനിക്കൽ സേവനങ്ങളും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ബോധവൽക്ക രണ ക്ലാസുകളും നടത്തുന്നു. പ്രസ്തുത മേഖലകളിൽ വിദഗ്ധരെ സൃഷ്ടിക്കാൻ പ്രൊഫ ഷണൽ കോഴ്സുകളും AIISH നടത്തുന്നുണ്ട്.

viii) NIMHANS ( National Institute Mental Health & Neuro Sciences)

1847 - ൽ മനോരോഗ ചികിത്സാകേന്ദ്രം എന്ന നിലയിൽ (Bangalore Lunatic Asylum) ബാംഗ്ളുരുവിൽ ആണ് പ്രവർത്തനം ആരംഭിച്ചത്. 1974 ഡിസംബർ 27 ന് ഈ സ്ഥാപ നത്തെ ഒരു സ്വയം ഭരണ സ്ഥാപനമായി പ്രഖ്യാപിച്ച് NIMHANS എന്നാക്കി. 1994 നവം ബർ 14 ന് ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയർത്തി. 2012 ൽ ദേശീയ നിലവാ രമുള്ള സ്ഥാപനമാക്കി പാർലമെന്റ് നിയമം പാസാക്കി. അപസ്മാര ചികിത്സ, ബുദ്ധിപരി മിതിയുള്ളവർക്കായുള്ള പരിചരണം, വിദഗ്ധ പരിശീലനങ്ങൾ, ഗവേഷണങ്ങൾ തുടങ്ങി യവയാണ് NIMHANS ന്റെ സേവനങ്ങൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ