ഉൾച്ചേർന്ന വിദ്യാഭ്യാസം 1

 


ഉൾച്ചേർന്ന വിദ്യാഭ്യാസം - 

ജാതി-മത-വർഗ-സംസ്കാരിക-സാമ്പത്തീക-സാമൂഹിക ഭേദമെന്യേ യാതൊരുവിധ വിവേ ചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോ ടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണതോതിൽ തന്നെ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education)

1990 ലാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. സമപ്രായക്കാരായ സാധാരണ വിദ്യാർഥികളും ഭിന്നശേഷിക്കാരായവരും ഒരു ക്ലാസ് മുറിയിൽ ഒരുമിച്ചിരുന്ന് പഠനം നിർവഹിക്കുമ്പോൾ അറിവിന്റേയും താൽപ്പര്യത്തിന്റേയും ധാരണകളുടെയും അഭിപ്രേരണയുടെയും തലത്തിൽ കൂടുതൽ ഉയർച്ചയുണ്ടാകുന്നു. ഓരോ കുട്ടിയും വ്യത്യസ്തനാണ് (Unique). ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൽ ഈ വ്യത്യസ്ത അംഗീകരിക്കപ്പെട്ടിരിക്കുന്നു

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഐക്യരാഷ്ട്ര സംഘടന (UNO) 2006ൽ നടത്തിയ സമ്മേളനത്തിന്റെ റിപ്പോർട്ടിൽ (ആർട്ടിക്കിൾ-24) ഉൾച്ചേർന്ന വിദ്യാഭ്യാസത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: "Children with disabilities are not excluded from free and compulsory primary education or from secondary education on the basis of disabilities and can access an inclusive, quality and free education on an equal basis with others in the communities in which they live".

ഉൾച്ചേർക്കൽ വിദ്യാഭ്യാസം എന്നത് ക്ലാസ്മറിയിൽ ഒതുങ്ങേണ്ട ഒരാശയം അല്ല മറിച്ച് വിദ്യാലയ പ്രവർത്തനങ്ങളോടൊപ്പം സാമൂഹികതലങ്ങളിലേക്ക് അലയടിക്കേണ്ട ഒരു സംസ്കാരം കൂടിയാണ്. ഈ സംസ്കാരം പുലർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് 

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസകാര്യങ്ങളിൽ  കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Age of segregation-special education-IEDC-Inclusive Education
  • ഭിന്നശേഷിക്കാരായവർക്ക് പൊതുവിദ്യാഭ്യാസവും പുനഃരധിവാസവും തീർത്തും അന്യമായി രുന്ന ഒരു പ്രാചീന കാലഘട്ടം ആഗോളാടിസ്ഥാനത്തിൽ തന്നെ ഉണ്ടായിരുന്നു (Age of segregation). 
  • പിന്നീട് ഏറെ കഴിഞ്ഞ് പുനരധിവാസ (Rehabilitation) പ്രവർത്തനങ്ങൾ ആരംഭിച്ചു. 
  • ആഗോളാടിസ്ഥാനത്തിൽ തന്നെ ഉടലെടുത്ത ചിന്തകളുടെയും ധാരണകളുടെയുമൊക്കെ ഫല മായി ഭിന്നശേഷിക്കാർക്കും അനുയോജ്യമായ വിദ്യാഭ്യാസം നൽകണമെന്ന ധാരണ ഉടലെ ടുത്തു. അതിന്റെ ഫലമായി പ്രത്യേക വിദ്യാഭ്യാസവും (special education) സവിശേഷ വിദ്യാല യങ്ങളും (special schools) ആരംഭിച്ചു. 
  • പൊതുവിദ്യാലയങ്ങളിൽ സംയോജിത വിദ്യാഭ്യാസ പരിപാടി (Integrated Education for the Disabled Children - IEDC) യും 
  • ഏറ്റവും ഒടുവിലായി ഉൾച്ചേർന്ന വിദ്യാഭ്യാസവും (Inclusive Education) 
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുക എന്നത് ഭരണഘടന നൽകുന്ന അവകാശമാണ്.എല്ലാ കുട്ടികൾക്കും സൗജന്യവിദ്യാഭ്യാസം (Education for all) ഉറപ്പാക്കണമെന്ന വ്യവസ്ഥ വന്നതോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഉൾച്ചേർക്കലിലൂടെ സാധാരണ വിദ്യാഭ്യാസം പ്രാവർത്തികമായി

“ഉൾച്ചേർന്ന വിദ്യാഭ്യാസം'. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആഗോള കാഴ്ചപ്പാടിനൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളേയും പൊതുവിദ്യാഭ്യാസധാരയിൽ ചേർത്തു നിർത്തി

• ആരെയൊക്കെയാണ് ഉൾച്ചേർക്കേണ്ടത്?
  • സാമൂഹിക സാം സ് കാ രിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ
    • സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവർ - 
    • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ 
    • പാർശ്വവൽക്കരിക്കപ്പെട്ടവർ 
    • സാംസ്കാരികമായി പിന്നാക്കാവസ്ഥയിലുളളവർ
  • ഭിന്നശേഷിക്കാരായ കുട്ടികൾ
    • ശാരീരിക വൈകല്യമുളളവർ 
    • ബുദ്ധിപരമായ പരിമിതി ഉളളവർ 
    • വൈകാരിക പ്രശ്നമുളളവർ
  • പ്രതിഭാധനരായ കുട്ടികൾ
    • അസാമാന്യ ബുദ്ധിസാമർഥ്യമുളളവർ 
    • സർഗാത്മകശേഷി പ്രകടിപ്പിക്കുന്നവർ 
    • പ്രതിഭാധനരായിട്ടുളളവർ
  • മേൽപ്പറഞ്ഞവർ ഉൾപ്പെടെ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രായമായ എല്ലാവരും അടുത്തുളള പൊതു വിദ്യാലയത്തിൽ ചേർന്ന് പഠിക്കുമ്പോഴാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം കൂടുതൽ പ്രസ ക്തമാകുന്നത്.
ഉൾച്ചേർന്ന വിദ്യാഭ്യാസം ആരെയൊക്കെയാണ് ഉൾച്ചേർക്കുന്നത് 
 
(എ) ഭിന്നശേഷിക്കാരായ കുട്ടികൾ
(ബി) അസാമാന്യ ബുദ്ധിസാമർഥ്യമുളളവർ 
(സി) സർഗാത്മകശേഷി പ്രകടിപ്പിക്കുന്നവർ 
(ഡി)ഇവരെല്ലാം 

ഉത്തരം  D 

UNICEF ന്റെ 2003 ലെ കണക്കനുസരിച്ച് മിതമായ (mild, moderate) മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളിൽ 70% വരെയുള്ളവരെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കാനാവും. തീവ്രമായ പ്രശ്നമുള്ളവർക്ക് സവി ശേഷ സ്കൂളുകളാണ് അഭികാമ്യം.

തുല്യനീതിയും തുല്യ അവസരവും തുല്യ പങ്കാളിത്തവും ഭിന്നശേഷിക്കാർക്കും പ്രാപ്യമാക്കുക എന്നതാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ ദാർശനിക കാഴ്ചപ്പാട്.

മികവുകൾ -പരിമിതികൾ

ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സംബന്ധിച്ച് ഉൾച്ചേർന്ന വിദ്യാഭ്യാസ രീതിക്ക് ഉള്ള  മികവുകൾ 
  • എല്ലാവിധ വിവേചനങ്ങളും ഇല്ലാതാകുന്നു.
  •  സാമൂഹികവൽക്കരണം സാധ്യമാകുന്നു.
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ പെരുമാറ്റത്തിൽ അഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാകുന്നു.
  • വിവിധ വിഷയങ്ങളുടെ പഠനം അവന്റെ പരിമിതികൾ കണക്കിലെടുത്തുകൊണ്ടുതന്നെ സൗഹാർദപരമാകുന്നു.
  • ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന നിലയിൽ ഭിന്നശേഷി ക്കാരനും അനുഭവവേദ്യമാകുന്നു.
  • സ്കൂൾ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
  • സ്കൂൾ പ്രവർത്തനങ്ങളിൽ സാമൂഹ്യ ഇടപെടൽ പരസ്പരം പൂരകമായി നടക്കുന്നതിനാൽ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേഗത കൂടുന്നു.
  • പഠനത്തിലും ജീവിത വിജയം നേടുന്നതിലും ഭിന്നശേഷിക്കാരായ കുട്ടികളിൽ ആത്മ വിശ്വാസം വർധിക്കുന്നു.
2 .ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണമെന്ത്? ( മലയാളം 2019)
  1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
  2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
  3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
  4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.
ഉത്തരം .സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു

3 .പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി ചുവടെകൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു? 2018

അനുരൂപീകരിച്ച പാഠപുസ്തകങ്ങള്‍
പ്രവര്‍ത്തനപുസ്തകങ്ങള്‍
റിസോഴ്സ് അധ്യാപകര്‍
മുകളില്‍ സൂചിപ്പിച്ചവ എല്ലാം

ഉത്തരം.മുകളില്‍ സൂചിപ്പിച്ചവ എല്ലാം

4 .ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നത്(2018)
പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂളുകളിലൂടെ വിദ്യാഭ്യാസം നല്‍കുന്ന സമീപനം
പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്ന സമീപനം
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് റഗുലര്‍ കുട്ടികളോടൊപ്പം റഗുലര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്ന സമീപനം
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്നതിനുളള സംവിധാനം

ഉത്തരം:
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് റഗുലര്‍ കുട്ടികളോടൊപ്പം റഗുലര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്ന സമീപനം

ഉൾച്ചേർന്ന വിദ്യാഭ്യാസം ജനാധിപത്യപരമാവണമെങ്കിൽ ആ പ്രദേശത്തെ അഞ്ചിനും പതിനാലിനും ഇടക്ക് പ്രായമുള്ള മുഴുവൻ കുട്ടികളേയും ഉൾച്ചേർക്കാൻ കഴിയണം (ഭിന്നശേഷി ക്കാർക്ക് 18 വയസ് വരെ). ഓരോ കുട്ടിയുടെയും വൈവിധ്യം (diversity) വ്യത്യസ്ത (Uniqueness) എന്നിവ പരിഗണിച്ചുകൊണ്ടും ആ പ്രദേശത്തിന്റെ സാംസ്കാരിക തനിമ കണക്കിലെടു ത്തുകൊണ്ടുമുള്ള വിദ്യാഭ്യാസം നടപ്പിലാക്കണം. ചുരുക്കത്തിൽ പൂർണമായും ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സംജാതമാക്കിക്കൊണ്ട് ഗുണനിലവാരമുള്ളതും വിവേചനരഹിതവുമായ വിദ്യാഭ്യാസം ഏതൊരു സ്കൂളിലാണോ നടപ്പിലാക്കുന്നത് അവിടെയാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം യാഥാർഥ്യമാകുന്നത്. സ്വന്തം വീടുപോലെ വിദ്യാലയത്തെയും വീട്ടിലെ ഓരോ അംഗത്തെപ്പോലെ സ്കൂളിലുളളവ രേയും കാണാൻ കഴിയുന്നതിലൂടെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നു. പൊതു സമൂഹത്തിന്റെ ഇടപെടൽ ഉള്ളിടത്ത് ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനം സുഗമ മാകും. 


ഭിന്നശേഷിയുള്ളവർ പ്രത്യേക പരിഗണന അർഹിക്കുന്നവർ - നിർവചനം
ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരെപ്പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരുണ്ട്. ഇവരെ ഭിന്നശേഷിക്കാർ എന്നു പറയാം. 
  1. അസ്ഥി പേശി നാഡി സംബന്ധമായ പ്രശ്നങ്ങളോ തകരാറുകളോ കാരണം ചലനപരമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ കഴിയാ ത്തവരെ ശാരീരിക വൈകല്യമുള്ളവർ (physically challenged) എന്നു പറയും. 
  2. ബുദ്ധിവികാസം കുറ ഞ്ഞ വരും (delayed intellectual development), ബുദ്ധിമാനം (IQ) ശരാ ശ രി യിൽ താഴെയുള്ളവരും ബുദ്ധിപരിമിതിയുള്ളവർ (intellectually challenged) എന്നറിയപ്പെടുന്നു. 
  3. വികാര വിചാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തവരും പെട്ടെന്ന് അസ്വസ്ഥരാവുന്നവരും എന്നാൽ വികാരങ്ങൾക്ക് പെട്ടന്ന് അടിമപ്പെടുന്നവരും വൈകാരിക പ്രശ്നമുളളവരുടെ (emotionally disturbed) വിഭാഗത്തിൽപ്പെടുന്നു.
ഭിന്നശേഷിക്കാരുടെ പരിമിതികൾ
  • ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻസാധിക്കുകയില്ല. 
  • ബുദ്ധിപരമായ പരിമിതിമൂലം വിവേകത്തോടെ പെരുമാറാൻ കഴിയാറില്ല. 
  • വരും വരായ്ക്കുകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുക കാരണം അപകടങ്ങൾക്ക് സാധ്യത ഏറുന്നു.
  • സാമൂഹ്യ നിയമങ്ങൾ പാലിച്ചുകൊണ്ട് പെരുമാറാൻ കഴിയാതിരിക്കുക.
  • വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതിരിക്കുക 
എന്തുകൊണ്ട് ഭിന്നശേഷിക്കാർ വ്യത്യസ്ഥ ശേഷിയുള്ളവർ  (Differently abled);എന്ന് വിളിക്കപ്പെടുന്നു ?
എന്നാൽ മേൽപറഞ്ഞ ഏതെങ്കിലും കാര്യത്തിൽ ഒരാൾക്ക് ശേഷിക്കുറവുണ്ടെങ്കിൽ അയാൾക്ക് മറ്റേതെങ്കിലും കാര്യത്തിൽ പ്രത്യേക കഴിവുകളോ ശേഷികളോ ഉണ്ടാവാം. ഇങ്ങിനെ വ്യത്യസ്ഥ ശേഷിയുള്ളവർ എന്ന നിലക്കാണ് ഭിന്നശേഷിക്കാർ എന്ന് അറിയ പ്പെടുന്നത് (Differently abled);

ഈ വിഭാഗത്തിൽപെടുന്നവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നേടുന്നതിന് സവിശേഷമായ പഠനപ്രവർത്തനങ്ങളും പഠനാന്തരീക്ഷവും സജ്ജമാക്കേണ്ടതുണ്ട്.

5 .പ്രായഭേദമെന്യേ വൈകല്യമുളലവരെ മുഖ്യധാരാ വിദ്യാഭ്യാസ മേഖലയില്‍ ചെറിയസമായോജനങ്ങളിലൂടെയും വിഭവങ്ങള്‍ നല്‍കിയും ഉള്‍ക്കൊളളിക്കുന്ന രീതിയാണ് (2017)
മാറ്റി നിറുത്തല്‍
ഉള്‍ക്കൊളളിക്കല്‍
പ്രാപ്യമാക്കല്‍
ഇന്റഗ്രേഷന്‍

ഉത്തരം .ഉള്‍ക്കൊളളിക്കല്‍

6 .പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? (2013,MAL)
അപനിര്‍മാണം
ആശയാനുവാദം
അനുരൂപീകരണം
ആശയരൂപീകരണം

ഉത്തരം :അനുരൂപീകരണം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ