ഉൾച്ചേർന്ന വിദ്യാഭ്യാസം 5 acts
മെന്റൽ ഹെൽത്ത് ആക്ട് - 1987മാനസിക രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി 1987 മേയ് 22 ന് പാസാക്കിയ നിയമം. അതുവരെ 1912 ലെ Indian Lunacy ആക്ട് ആയിരുന്നു നിലനിന്നിരു ന്നത്. മെന്റൽ ഹെൽത്ത് ആക്ട് 2017 ഏപ്രിൽ 7 ന് ഭേദഗതി ചെയ്ത് മെന്റൽ ഹെൽത്ത് കെയർ ആക്ട് (Mental Health Care Act - 2017) പാർലമെന്റ് പാസാക്കി. ഇതനുസരിച്ച് മാനസിക രോഗം ബാധിച്ചവരുടെ ചികിത്സ, തുടർസംരക്ഷണം, അവരുടെ അവകാശ സംരക്ഷണം, സ്വ ത്തിനുള്ള സംരക്ഷണം എല്ലാം ഉറപ്പുവരുത്തുന്നു.
നാഷണൽ ട്രസ്റ്റ് ആക്ട് - 1999 ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുവിധ വൈകല്യം (Multiple Disabities - MD) എന്നീ വിഭാഗത്തിൽപ്പെടുന്നവരുടെ ക്ഷേമം ഉറപ്പാക്കാനായി 1999 ഡിസംബർ 30 ന് നാഷണൽ ട്രസ്റ്റ് ആക്ട് പാർലമെന്റ് പാസാക്കി. ആർ. ടി. ഇ. ആക്റ്റ് - 2009 Right To Educational Act - (RTE Act) 2009 ൽ പാസാക്കി. 6 നും 14 വയസിനും ഇടയിലുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം അവകാശമായി ഈ നിയമം ഉറപ്പുതരുന്നു. ഏതൊരു വിദ്യാലയത്തിലും 25% സീറ്റ് പിന്നാക്കക്കാർക്ക് സംവ രണം ഉറപ്പാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗ മായി അവരുടെ പ്രായപരിധി 18 വയസുവരെയാക്കി ഉയർത്തിയിരിക്കുന്നു.
R. C.I ആക്ട് - 1992 (Rehabilitation Council of India Act - 1992)ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമാക്കി 1986 ൽ ഒരു രജിസ്ട്രേഡ് സൊസൈറ്റി യായി ഡൽഹിയിൽ രൂപം കൊള്ളുകയും 1992 ൽ ആർ. സി. ഐ എന്ന നിലയിൽ ഉയർത്തുകയും ആർ. സി. ഐ ആക്ട് നിലവിൽ വരികയും ചെയ്തു. 2000 - ൽ ഈ ആക്ട് ഭേദഗതി ചെയ്തു. പ്രധാന ലക്ഷ്യങ്ങൾ ഇനി പറയുന്നു.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ പരിപാലനത്തിനും പുനരധിവാസത്തിനു മായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുക, വേണ്ട മാർഗനിർദേശങ്ങൾ നൽകുക.
ഭിന്നശേഷിക്കാരായ വ്യക്തികളെ പരിപാലിക്കുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുക.
അത്തരം സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന പ്രൊഫഷണലുകൾക്ക് രജിസ്ട്രേഷൻ നൽകുക.
അംഗീകൃത പാഫഷണലുകളുടെ റിഹാബിലിറ്റേഷൻ രജിസ്റ്റർ സൂക്ഷിക്കുക തുടങ്ങിയ വയാണ്.പ്രധാനാശയം
: പി. ഡബ്ദു. ഡി. ആക്ട് - 1995Person With Disabilities (Equal opportunities protection of Rights and full participation) Act 1995 ഭിന്നശേഷിക്കാരുടെ തുല്യഅവസരത്തിനും അവകാശസംരക്ഷണത്തിനും പൂർണ പങ്കാ ളിത്തത്തിനുള്ള 1995 ലെ ആക്ട് എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഭിന്നശേഷിക്കാരായവരുടെ ക്ഷേമത്തിനായി ഗവൺമെന്റ് തലത്തിൽ നടന്ന വിപ്ലവകരമായ മാറ്റമാണ് പി. ഡബ്നു. ഡി ആക്ടിലൂടെ സംഭവിച്ചത്. ഏഴു വിധത്തിലുള്ള വൈകല്യങ്ങളാണ് ഈ ആക്ടിൽ പരാമർശി ച്ചിരുന്നത്.
R P W D ആക്ട് - 2016 ഭിന്നശേഷിക്കാരായവരുടെ അവകാശ സംരക്ഷണ നിയമം 2016 (The Rights of Person With Disabilities Act - 2016) 1995 ലെ PWD ആക്ടിനു പകരം 2016 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമമാണ് R P W D ആക്ട്. ഇതിൽ ഉൾപ്പെട്ട 21 തരം പരിമിതികളെക്കുറിച്ച് ആണ് പറഞ്ഞിട്ടുള്ളത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ