ഉൾച്ചേർന്ന വിദ്യാഭ്യാസം 8.ഭിന്നശേഷിക്കുള്ള കാരണങ്ങൾ
ഭിന്നശേഷിക്കുള്ള കാരണങ്ങൾ
- ജീനുകളിലെ പരിമിതികൾ
- മാതാപിതാക്കളുടെ രക്തഗ്രൂപ്പുകളിലെ പൊരുത്തക്കേടുകൾ
- രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹം
- മാതാവിന്റെ ശരീരത്തിലെ ചില ഹോർമോൺ തകരാറുകൾ
- പ്രസവം ദീർഘിച്ചുപോകൽ
- പ്രസവ സമയത്തുള്ള അധിക ഉൽക്കണ്
- ജനന സമയത്ത് കുട്ടിക്കുണ്ടാകുന്ന മുറിവ്, ശ്വാസം മുട്ടൽ etc
ആർജിത കാരണങ്ങൾ
- പോളിയോ, ക്ഷയം, കുഷ്ഠം മുതലായ രോഗാണുക്കൾ പരത്തുന്ന രോഗം.
- പക്ഷാഘാതം പോലെ തലച്ചോറിനും നാഡീവ്യൂഹത്തിനും ഉണ്ടാകുന്ന രോഗങ്ങൾ
- മുറിവുകൾ, അപകടങ്ങൾ, വീഴ്ച്ച, ഒടിവ് മുതലായവയിലൂടെയുണ്ടാകുന്ന അംഗപരിമിതി കൾ
- ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക-മാനസിക ദൗർബ്ബല്യങ്ങൾ
സൗഹൃദപരമായ പദപ്രയോഗങ്ങൾ
ഭിന്നശേഷിയുള്ളവരെ സൂചിപ്പിക്കുന്നതിനായി നാം ഉപയോഗിക്കുന്ന പല പദങ്ങളും ശിശുസൗഹൃദപരമായിരുന്നില്ല. വികലാംഗർ, വൈകല്യമുള്ളവർ, മന്ദബുദ്ധി, അന്ധൻ, ബധിരൻ തുടങ്ങിയവ ഉദാഹരണങ്ങൾ. സമാനമായ ചില നാടൻ പദങ്ങളും പ്രയോ ഗിച്ചു കേൾക്കാറുണ്ട്. ഇതു കുട്ടികളിൽ അന്യതാബോധവും അവഗണനയുമാണ് സൃഷ്ടിക്കുന്നത്. കുട്ടികളെ അഭിസംബോധന ചെയ്യുമ്പോൾ അധ്യാപകരും മുകളിൽ സൂചിപ്പിച്ച പ്രകാരമുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതാണ്. ഇതിനു പകരമായി ഭിന്നശേഷിയുള്ളവർ (differently abled) എന്ന പദമാണ് ഇപ്പോൾ ഉപയോഗിച്ചു വരുന്നത്.
ഭിന്നശേഷി എന്നാലെന്താണെന്നും ഇതുള്ളവർക്ക് ശേഷിക്കുറവല്ല മറിച്ച് പരമ്പരാഗത സങ്ക ൽപ്പങ്ങളിൽ നിന്നു വിഭിന്നമായ ശേഷികളാണ് ഉള്ളതെന്നും നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. ഇത്തരക്കാർക്ക് എന്തെല്ലാം പരിഗണനകളാണ് നൽകേണ്ടതെന്നു നോക്കാം.
അവഗണനയോ, അനർഹമായ പരിഗണനയോ അല്ല ഇവർക്കു വേണ്ടത്. കുട്ടിയുടെ കഴി വുകളും പരിമിതികളും മനസ്സിലാക്കി, കഴിവുകൾ പ്രയോജനപ്പെടുത്തി പരിമിതികളെ അതിജീ വിക്കുന്നതിനു സഹായകമായ ഇടപെടലുകളാണ് നടത്തേണ്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ