1.ഉൾച്ചേർന്ന വിദ്യാഭ്യാസം 2 Right of Persons with Disabilities ACT

 ഭിന്നശേഷിയുള്ളവരിൽ നിയമപരമായി തരം തിരിച്ചിട്ടുള്ള 21 വിഭാഗങ്ങൾ ഉണ്ട് 


RPWD ആക്ട്-2016 പ്രകാരം ഭിന്നശേഷിയുള്ളവരിൽ നിയമപരമായി തരം തിരിച്ചിട്ടുള്ള 21 വിഭാഗങ്ങൾ ഉണ്ട് 1995 ലെ PWD നിയമത്തിൽ 7 വിഭാഗങ്ങ ളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ RPWD ആക്ട്-2016, 14 വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തി ആകെ 21 ആയി വിപുലീകരിച്ചു.

1995 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ PWD ആക്ട് പ്രകാരം (Persons With Disabilities Act - 1995) ചുവടെ കൊടുത്തിരിക്കുന്ന ഏഴ് വിഭാഗങ്ങളെയാണ് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെ ടുത്തിയിരുന്നത്. 
  1. പൂർണാന്ധത (Blindness)
    1. ചികിത്സകൊണ്ടോ കണ്ണടകൊണ്ടോ കാഴ്ച ലഭിക്കാത്ത അവസ്ഥയാണ് അന്ധത. കാഴ്ച പരിമിതി കാരണം ഡ്രൈ വിംഗ്, വായന, സഞ്ചാരം തുടങ്ങി വിവിധ ജീവിതചര്യപ്രവർത്ത നങ്ങളിൽ പ്രയാസം അനുഭവപ്പെടുന്നു. 
  2. കാഴ്ച്ചക്കുറവ് (low vision) 
    1. ഭാഗികമായ രീതിയിൽ മാത്രമേ ഈ വിഭാഗത്തിൽ പെടുന്നവർക്ക് കാഴ്ചശക്തിയുള്ളു.സ്റ്റെല്ലൻ ചാർട്ട് പ്രകാരം ഇവരുടെ കാഴ്ച്ചതീവത (Visual acuity) 6/18 അല്ലെങ്കിൽ 20/60 ആയിരിക്കും. 
  3. ഭേദമായ കുഷ്ഠ രോഗം (Leprosy cured)
    1. ചികിത്സയെ തുടർന്ന് പൂർണമായും അസുഖം ഭേദമായ ആളുകളാണ് ഈ വിഭാഗത്തിൽ.കൈകാൽ വിരലുകൾ തേഞ്ഞു പോയതിനാൽ എന്നാൽ വിരൽ ഉപയോഗിച്ച് ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ഇവർക്ക് ബുദ്ധിമുട്ടാവും
  4. ചലന പരിമിതി Locomotive disability
    1.   നാഡി സംബന്ധമായ പ്രയാസങ്ങൾ ഉള്ളവർ ഈ വിഭാഗത്തിൽപ്പെടുന്നു സ്വതന്ത്രസഞ്ചാരം ഇവർക്ക് പ്രയാസമാണ്
  5. ശ്രവണ വൈകല്യം hearing impairment
    1.  പൂർണ്ണമോ ഭാഗികമോ കേൾവി തകരാറുള്ള അവർ ഈ വിഭാഗത്തിൽ പെടുത്താം കേൾവിയുടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയാത്തതിനാൽ ഭാഷാപഠനം പ്രയാസമാകുന്നു
    2. 6.
  6. ബുദ്ധിപരിമിതി intelectually challenged
    1. ബുദ്ധിപരമായ വളർച്ചാ വ്യതിയാനം കാരണം ആശയവിനിമയം, സാമൂഹിക ഇടപെടൽ, മാനസികമായ പക്വത, അവഗ്രഥനശേഷി എന്നിവയിൽ പ്രകടമായ കുറവു സംഭവിക്കുന്ന അവസ്ഥയാണ് ബുദ്ധിപരിമിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യതിയാനത്തിന്റെ തോത നുസരിച്ച് മിതം (mild and moderate) തീവം (severe) അതിതീവം (profound) എന്നിങ്ങനെ ഈ വിഭാഗത്തെ തരംതിരിച്ചിട്ടുണ്ട്. ബുദ്ധിമാനം (IQ) 70%ത്തിൽ താഴെയായിരിക്കും.
  7. മാനസിക രോഗം (Mental Illness)
    1. മനോരോഗത്താൽ മനസിന്റെ സമനിലയിൽ വ്യതിയാനം സംഭവിക്കുന്നു. ചികിത്സകൊണ്ട് ഭേദപ്പെടുത്താവുന്ന ഒരു രോഗമാണിത്.

ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണ നിയമം 2016 (The Rights of Person With Disabilities Act 2016) ൽ മേൽപ്പറഞ്ഞ 7 വിഭാഗങ്ങൾക്കു പുറമെ 14 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി

  1. ഡ്വാർഫിസം (Dwarfism)
    1. ശരീരത്തിന്റെ വലുപ്പക്കുറവാണ് പ്രധാന ലക്ഷണം. ശരാശരി വലുപ്പം 4 അടിയാണ്. ബുദ്ധിപരമായി യാതൊരു പരിമിതിയും ഇക്കൂട്ടർക്കില്ല. 
  2. Autism (Autism Spectrum Disorder - ASD)
    1. ബ്രയിനിലെ ന്യൂറോണുകളുടെ വികാസ തകരാർമൂലമുണ്ടാകുന്ന ഒരവസ്ഥയാണ് ഓട്ടിസം. മൂന്നു വയസ്സിനുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകും. സ്വപ്നസദൃശപ്രകൃതമാണ് ഓട്ടിസം. സ്വന്തം ലോകത്ത് വിഹരിക്കുന്ന അവസ്ഥ. വികാര വിചാരങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ പെട്ടെന്ന് ക്ഷോഭിക്കും. ഒരേ രീതിയിലുള്ള ശാരീരിക ചേഷ്ടകൾ ആവർത്തിച്ചു കൊണ്ടിരിക്കും. മുഖത്തുനോക്കി ആവശ്യങ്ങൾ പറയില്ല. എന്തെങ്കിലും ചോദിച്ചാൽ ചില പ്പോൾ അതേപോലെ തിരിച്ച് പറഞ്ഞന്നിരിക്കും. ഇവയിൽ പലതും ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. മരുന്നു ചികിത്സ ഫലപ്രദമല്ല. നേരത്തെ കണ്ടെത്തി പരിശീലിപ്പിച്ചാൽ ഒരു പരിധിവരെ അതിന്റെ തീവ്രത കുറയ്ക്കാം . ഓട്ടിസം ബാധിതരായ കുട്ടികളിൽ ചിലർ അസാമാന്യമായ മറ്റ് ശേഷികൾ പ്രകടിപ്പിക്കാറുണ്ട് (പാട്ട്, ചിത്രം വര തുടങ്ങിയവ).
  3. സെറിബ്രൽ പാൾസി (Cerebral Palsy)
    1. ബ്ര യിൻ തകരാറ് കാരണം പേശികൾക്കും അസ്ഥികൾക്കും ഉണ്ടാകുന്ന ബലക്ഷയമാണ് ലക്ഷണം. അതുകൊണ്ടുതന്നെ നിവർന്നു നിൽക്കാനോ സ്വതന്തസഞ്ചാരത്തിനോ, പേശി കൾ നിയന്ത്രിക്കാനോ കഴിയാതെ വരുന്നു. ജന്മനാൽ തന്നെ സംഭവിക്കുന്നതാണിത്.ബ്രയിനിന് ഏൽക്കുന്ന ക്ഷതമോ മറ്റ് തകരാറുകളോ കൊണ്ട് ജനനശേഷവും ഈ അവസ്ഥ ഉണ്ടാകാം, സി.പി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
  4. മസ്‌കുലർ  ഡിസ്ട്രോഫി (Muscular dystrophy
    1. ശരീരത്തിലെ പേശികളുടെ വലുപ്പവും ശക്തിയും കുറഞ്ഞ് വന്നു ശരീര ചലനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്  മസ്‌കുലർ  ഡിസ്ട്രോഫി. പേശികളിൽ വേഗതയും കാഠിന്യവും ഉണ്ടാകും. പിച്ചവെച്ച് നടക്കുന്നപോലെയും (waddling gate) വിരൽ കുത്തി നടക്കുന്നതുപോലെയും കാണപ്പെടുന്നു. ഇരുന്നാൽ എഴുന്നേൽക്കാനോ നിവർന്നു നിൽക്കാനോ കഴിയില്ല. ഇടയ്ക്കിടെ മറിഞ്ഞുവീഴും. ശ്വാസതടസ്സം കൂടുതലായി അനുഭവ പ്പെടും. ചികിത്സകൊണ്ട് പൂർണമായി പരിഹരിക്കാൻ കഴിയില്ല. ഉചിതമായ പരിശീലനം കൊണ്ട് വൈഷമ്യത്തിന്റെ തീവ്രത കുറയ്ക്കാം. -
  5. ആസിഡ് ആക്രമണം മൂലമുണ്ടാകുന്ന പരിമിതികൾ (Acid attact victims
    1. മുഖത്തും ശരീരത്തും ആസിഡ് വീണ് പൊളളി ശരീരം വികൃതമാകുന്ന അവസ്ഥ. ആക്രമണം കൊണ്ടാവാം ഇത് സംഭവിക്കുന്നത്. കൂടുതലും സ്ത്രീകളാണ് ഇതിന് ഇരയാ കുന്നത്. വേദന, ഒറ്റപ്പെടൽ എന്നിവ അനുഭവിക്കേണ്ടിവരുന്നു. - 
  6. പാർക്കിൻസൺസ് രോഗം (Parkinson's disease) 
    1. പ്രായമായവരിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസൺസ്. ശരീരത്തിന്റെ പൊതുവായ ക്ഷീണാവസ്ഥയിൽ തുടങ്ങി അനായാസേന ഉള്ള ശരീര ചലനങ്ങളെ തടസ പ്പെടുത്തുമാറ് തലയും കൈകളും വിറയ്ക്കുക വെട്ടുക, പേശികളെ നിയന്ത്രിക്കാൻ കഴി യാതിരിക്കുക, ബാലൻസ് ചെയ്ത് നിവർന്നു നിൽക്കാൻ കഴിയാതെ വരിക, കൂനി നടക്കുക എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു. ഇവയെല്ലാം ക്രമേണ വർദ്ധിക്കുന്നതായിരി ക്കും. ചികിത്സകൊണ്ട് ഈ രോഗാവസ്ഥയെ പൂർണമായി നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ ചികിത്സ കൊണ്ട് കഴിയും. - 
  7. മൾട്ടിപ്പിൾ സ്കിറോസിസ് (Multiple sclerosis)
    1. ബ്രയിനിലെയും നട്ടെല്ലിലെയും നാഡികൾ തകരാറിലാകുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണ് മൾട്ടിപ്പിൾ സിറോസിസ്. കൈകാലുകൾക്ക് ബലക്ഷയം, തരിപ്പ് പേശികളുടെ കോച്ചിപ്പിടിത്തം, കാഴ്ചമങ്ങൽ, ദുഷ്കരമായ സംസാരം, ഭക്ഷണം കഴിക്കാൻ കഴി യായ്ക, ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയവ ലക്ഷണങ്ങളാണ്. നേരത്തെയുള്ള ചികിത്സ രോഗ തീവ്രത കുറയ്ക്കും .
  8. തലാസീമിയ (Thalassemia)
    1. രക്തസംബന്ധമായ ഒരു പാരമ്പര്യരോഗാവസ്ഥയാണ് തലാസീമിയ. ചുവന്ന രക്താണു ക്കളുടെ വികലമായ ഘടന കാരണം ഹീമോഗ്ലോബിന്റെ നിർമ്മാണം തടസപ്പെടുന്നു. വിളർച്ച ബാധിക്കുന്നു. വയറും പ്ളീഹയും നീരുവന്ന് വീർക്കുന്നു. ദീർഘകാല ജീവിതം അസാധ്യമാകുന്നു. രക്തംമാറ്റിക്കൊണ്ടിരിക്കൽ, സർജറി, മരുന്ന് ഉപയോഗം എന്നിവ ചികിത്സാ രീതികളാണ്. 
  9. ഹീമോഫീലിയ (Haemophilia)
    1. ശരീരത്തിലെ പ്രത്യേകതരം പ്രോട്ടീനുകളുടെ കുറവുകാരണം രക്തം കട്ടപിടിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹീമോഫീലിയ. ചെറിയ മുറിവുണ്ടായാൽപ്പോലും കൂടുതൽ രക്തം ശരീരത്തിൽ നിന്നും വാർന്നു പോകുന്നു. മലം, മൂത്രം, മൂക്ക്, മോണ എന്നിവയിലൂടെ രക്തം അധികമായി വാർന്നുപോകുന്നു. ഇത് പാരമ്പര്യ രക്തസംബന്ധമായ ഒരു രോഗാ വസ്ഥയാണ്. മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന കോമസോമുകളിലെ തകരാറ് കാരണമാണ് പ്രധാനമായും ഹീമോഫീലിയ ഉണ്ടാകുന്നത്.
  10. അരിവാൾ രോഗം (Sickle cell Disease)
    1. രക്തസംബന്ധമായതും പൈതൃകമായി തന്നെ ലഭിക്കുന്നതുമായ അസുഖമാണ് അരിവാൾ രോഗം, ചുവന്ന രക്താണുക്കളുടെ വികലമായ ഘടനയാണ് കാരണം, ശരീര കോശങ്ങളി ലേക്ക് രക്തത്തിലൂടെ ഓക്സിജനെ എത്തിക്കുന്ന ഹീമോഗ്ലോബിന് വികലമായ ഘടന വരുന്നതോടെ ശരീരത്തിൽ പ്രാണവായുലഭ്യത കുറയുന്നു. വിളർച്ച അനുഭവപ്പെടുന്നു. പ്രാണവായുവിനെ യഥേഷ്ടം ശരീരകോശങ്ങളിൽ എത്തിക്കാൻ കഴിയുന്ന പ്രത്യേക ആകൃതിയിലുള്ള (ഡിസ്കിന്റെ ആകൃതി) രക്താണുക്കൾക്കുപകരം നീണ്ട് വളഞ്ഞ് അരിവാൾ ആകൃതിയിലുളള രക്താണുക്കൾക്ക് പ്രാണവായുവിനെ വഹിച്ചുകൊണ്ട് യഥേഷ്ടം ശരീര കോശങ്ങളിൽ എത്താൻ കഴിയില്ല. ഇതാണ് രോഗാവസ്ഥക്ക് കാരണം. നേരത്തെ കണ്ടുപിടിച്ച് ചികിത്സ ചെയ്താൽ ഭേദപ്പെടുത്താനോ തീവ്രത കുറയ്ക്കാനോ കഴുയുന്നതാണ്. ജീവിതാന്ത്യം വരെ ഈ അവസ്ഥ തുടരാം.
  11. തീവമായ നാഡീതകരാറുകൾ (Chronic Neurological disorders)
    1. ബ്ര യിൻ, നട്ടെല്ല് ഇവയെ ബന്ധിപ്പിക്കുന്ന നാഡികൾ എന്നിവയ്ക്ക് സംഭവിക്കുന്ന രോഗാവസ്ഥയാണ് തീവ്ര മായ നാഡീ രോഗങ്ങൾ, നാഡീകോശങ്ങൾക്ക് സംഭവിക്കുന്ന രോഗമോ ചെറിയ ക്ഷതമോ പോലും അനവധി രോഗങ്ങൾക്ക് കാരണമാകുന്നു.ശരീരം ഭാഗികമായോ പൂർണമായോ തളർന്നുപോകുന്നു. പേശികൾക്ക് ബലക്കുറവ് കാരണം സ്വതന്ത്രമായി പേശിചലനം സാധ്യമാകുന്നില്ല. ഇന്ദ്രിയങ്ങൾ സംവേദന ക്ഷമമാവില്ല, അപ്സ്മാരം, തലവേദന, വായന എഴുത്ത് പഠനം എന്നിവയിൽ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാൽ രോഗം മൂർച്ഛിക്കാതെ ഭേദപ്പെടുത്താവുന്നതാണ്. 
  12. ഭാഷാ-സംസാര വൈകല്യങ്ങൾ (Speech and Language Disability)
    1. ആശയവിനിമയ ഉപാധിയായ ഭാഷ സ്വായത്തമാകുന്നതിനുള്ള പ്രയാസം. വൈകി സംസാരം തുടങ്ങുക, ശബ്ദ സ്പ്ഫുടതയോടെ സംസാരിക്കാൻ കഴിയാതിരിക്കുക. വ്യാകരണ നിയമങ്ങൾ പാലിക്കാതെയുള്ള വായനയും എഴുത്തും, ഒഴുക്കോടെ സംസാരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
  13. സവിശേഷമായ പഠനവൈകല്യം (Specific Learning Disabilities)
    1. പഠനവൈകല്യം എന്ന അവസ്ഥയെ “പഠനത്തകരാറുകൾ (Learning disorders), പഠനവ്യ ത്യാസങ്ങൾ (learning differences), പഠനവിഷമങ്ങൾ (learning difficulties) എ ന്നെല്ലാം തെറ്റായി പറയാറുണ്ട്. പഠന വൈകല്യമുള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തി ക്കുന്ന അമേരിക്കയിലെ 11 പ്രമുഖ സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ജോയിന്റ് കമ്മിറ്റി ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് (NJELD) 1998-ൽ അംഗീകരിച്ചതും 2016ൽ പുതുക്കിയതുമായ നിർവചനമാണ് താഴെ ചേർക്കുന്നത്.
    2. “ഭാഷ കേട്ട് മനസിലാക്കാനും പറയാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുളള ശേഷികൾ നേടുന്നതിലും ഉപയോഗിക്കുന്നതിലും കാര്യകാരണ വിചിന്തനത്തിലും വരുന്ന ഗൗരവതരമായ വിഷമതകളുടെ രൂപത്തിൽ അനുഭവപ്പെടുന്ന ഒരു കൂട്ടം വ്യത്യസ്ഥ വൈക ല്യങ്ങളാണ് പഠനവൈകല്യമെന്ന പൊതുപേരിൽ അറിയപ്പെടുന്നത്. എന്നാൽ ഇവരുടെ ബുദ്ധിമാനം ശരാശരിയോ അതിനുമുകളിലോ ആയിരിക്കും.
    3. നിശ്ചിത പഠനവൈകല്യങ്ങളെ പ്രധാനമായും നാലായി തരംതിരിക്കാം. അവ
      1. (i) വായന വൈകല്യം (Dyslexia or reading disorder)-അക്ഷരങ്ങളുടെ പേരും ശബ്ദവും മാറിപ്പോകുക. അർഥബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക. - വാക്കുകളോ വരികൾതന്നെയോ വിട്ടുപോകുക. അക്ഷരം മാറിപ്പോകുക. ഇല്ലാത്ത വാക്കുകൾ ചേർത്ത് വായിക്കുക.തപ്പിത്തടഞ്ഞുളള വായന തുടങ്ങിയവ ലക്ഷണങ്ങളാണ്. 
      2. ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ
      3. (ii) ലേഖനവൈകല്യം  (Dysgraphia or writing disorder) ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്നു. കൈയക്ഷരം, സ്പെല്ലിംഗ്, ആശ യങ്ങൾ രൂപീകരിച്ച് എഴുതൽ എന്നിവയിൽ പ്രയാസങ്ങൾ അനുഭവപ്പെടുക അക്ഷരങ്ങൾ, വാക്കുകൾ എന്നിവ വിട്ടുപോകുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുക, അക്ഷരങ്ങൾ കണ്ണാടിയിൽ എന്നപോലെ തിരിഞ്ഞു പോകുക
      4. (മിറർ റൈറ്റിംഗ് ), എഴുത്തിൽ വൃത്തിയും വെടിപ്പും ഇല്ലാതിരി ക്കുക, സാവകാശം എഴുതുക എന്നിവ ലക്ഷണങ്ങൾ ആണ്.
        വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയാണ് ലക്ഷണങ്ങൾ.
        ഇവരില്‍ ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല.  വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, ലതയ്ക്ക് പകരം തല എന്നെഴുതുക b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാഹരണം. ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്‍ത്ത നമായിരിക്കും.
      5.  (i) ഗണിത വൈകല്യം (Dyscalcuia or mathematical disorder) അക്കങ്ങളും സംഖ്യകളും എഴുതുന്നതിലും കണക്കുകൂട്ടുന്നതിലും പ്രയാസങ്ങൾ അനു ഭവപ്പെടുന്നു. ഗണിത പ്രശ്നങ്ങൾ മനസ്സിലാക്കുക, ഉത്തരങ്ങൾ കണ്ടെത്തുക, ഗണിത വസ്തുതകൾ ഓർമ്മിക്കുക, സമയം, പണം ഇതുസംബന്ധിച്ച കണക്കുകൾ ചെയ്യുക തുട ങ്ങിയ ശേഷികളെ പ്രതികൂലമായി ബാധിക്കുന്നു. സംഖ്യാബോധം, സ്ഥാനവില എന്നിവ യിൽ വ്യക്തത ഉണ്ടാവാതിരിക്കുക, അക്കങ്ങൾ തിരിഞ്ഞുപോകുക (ഉദാ. 6 ന് 9 എന്നും, 5 ന് 2 എന്നും) മുൻപ്, പിൻപ്, ചെറുത്, വലുത് എന്നിവയിൽ ആശയക്കുഴപ്പം. ഇവയെല്ലാം ഗണിത വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. കൂട്ടുകകുറയ്ക്കുകഹരിക്കുകഗുണിക്കുകഎന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസ്സിലാകില്ല.
      6. (iv) സംസാര-ഭാഷാ അപഗ്രഥന വൈകല്യം (Speech and language disorder) ശബ്ദങ്ങളെ അർഥമുളള വാക്കുകളായി, ഭാഷയായി തിരിച്ചറിഞ്ഞ് അവഗ്രഥിക്കുവാനുള്ള കഴിവില്ലായ്മയാണിത്. സംസാരം ഉൾപ്പെടെയുള്ള ആശയവിനിമയത്തിനും തകരാർ സംഭവിക്കുന്നു. ഭാഷാ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധിമുട്ട്. ഉചിതമായ വാക്കുകൾ ഉച്ചരിക്കാൻ കിട്ടില്ല. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നു. മുൻകൂട്ടി കണ്ടെത്തിയ ഉചിതമായ അനുരൂപീകരണ പഠനപരിശീലനങ്ങളിലൂടെ ഈ വൈക ല്യത്തിന്റെ തീവ്രത കുറയ്ക്കാവുന്നതാണ്. -
      7. സൂക്ഷ്മവും തുടർച്ചയും ആയ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ -ഡിസ്പ്രാക്സിയ (dyspraxia)
      8. ബഹുവിധ വൈകല്യങ്ങൾ ഒരുമിച്ച് (Multiple disabilities)-പേരു സൂചിപ്പിക്കുന്നതുപോലെ ഒന്നിലധികം വൈകല്യങ്ങൾ ഒന്നിച്ച് ഒരാളിൽ കാണപ്പെ ടുന്ന അവസ്ഥയാണിത്. ഉദാഹരണമായി ബുദ്ധിപരമായ വെല്ലു വിളിയോടൊപ്പം കേൾവിക്കുറവോ അസ്ഥിസംബന്ധമായ വിഷമങ്ങളോ ഉണ്ടാകുക, അന്ധതയും ബധിര തയും ഒന്നിച്ച് ഒരാളിൽ കാണപ്പെടുക.
    താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത്? ( PSC 2017)
    ആലേഖനവൈകല്യം
    സ്വഭാവവൈകല്യം
    ഉദ്വേഗവൈകല്യം
    ഉച്ചാരണ വൈകല്യം
ഉത്തരം 
    ആലേഖനവൈകല്യം
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടാത്തതേത്? ( PSC 2017)
ഡിസ്ലക്സിയ
അനോറെക്സിയ
ഡിസ് കാല്‍ക്കുലിയ
ഡിസ് ഗ്രാഫിയ

ഉത്തരം .അനോറെക്സിയ

പഠനവൈകല്യം എന്താണ്? 
വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ സംവിധാനം ചെയ്യുന്നതിനുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന തകരാറാണ് പഠനവൈകല്യം. പഠനവൈകല്യം ന്യൂറോളജിപരമായ വൈകല്യമുളളതുമൂലമാണ് സംഭവിക്കുന്നത്. പഠനവൈകല്യം ഒരാളുടെ ബൗദ്ധികനിലവാരത്തിൻ്റെ സൂചകമല്ല. . വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.

4. In order to ensure learning of differently abled children in an English class: (2013 Eng)
They are supplied with lot of supplementary reading materials
They are given additional special class
The SMC meetings are conducted every month
The learning materials are modified according to their level
5.Visually impaired learner in an English class should be provided with:(2013 Eng)
a.A video presentation
b.Reading cards
c.Narrative presentation
d.Additional worksheet

4.a   5.c


ഓട്ടിസം. പൊതു സ്വഭാവ സവിശേഷതകള്‍
1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും 
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).

കുട്ടികളുടെ ശ്രവണ വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് കേരള സാമൂഹികനീതി വകുപ്പ് ആരംഭിച്ച പദ്ധതി❓
കാതോരം
ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി❓ 
സ്പെക്ട്രം

ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് പിന്തുണയേകുന്ന ആക്ട്
ആര്‍ ടി ഇ ആക്ട്
ആര്‍ ടി ഐ ആക്ട്
പി ഡബ്ല്യു ഡി ആക്ട്
പോക്സോ ആക്ട്
ഉത്തരം പി ഡബ്ല്യു ഡി ആക്ട്

പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ട് ( PWD Act )പ്രാബല്യത്തില്‍ വന്നത് (ktet 2019)
1996
1986
1976
2006
answer 1996

പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അനുമോള്‍ക്ക് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുളള പഠനപ്രശ്നങ്ങളുമുണ്ട്. അവള്‍ അനുഭവിക്കുന്നത്
ഡിസ്ലെക്സിയ
ഡിസ്ഗ്രാഫിയ
ഡിസ് കാല്‍ക്കുലിയ
ഡിസ്പ്രാക്സിയ
answer ഡിസ്ലെക്സിയ

സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് (2019)
ഡിസ്കാല്‍ക്കുലിയ
ഡിസ്ഗ്രാഫിയ
ഡിസ്ലെക്സിയ
ഡിസ്ഫേസിയ
answer ഡിസ്ലെക്സിയ

വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്ന വികാസ വൈകല്യമാണ് (2019)
സെറിബ്രല്‍ പാള്‍സി
എപിലെപ്സി ( അപസ്മാരം)
ഓട്ടിസം
എ ഡി എച് ഡി
answer ഓട്ടിസം

ഒരു കുട്ടി 25 നെ 52ആയും b യെ d ആയും സംശയിക്കുന്നു. ഈ കുട്ടി താഴെക്കൊടുത്തവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നു? 2018
ബുദ്ധിമാന്ദ്യം
പഠനവൈകല്യം
കാഴ്ചാവൈകല്യം
മാനസീക വൈകല്യം
answer പഠനവൈകല്യം

താഴെക്കൊടുത്തിരിക്കുന്നവയില്‍ ഡിസ്ലെക്സിയ അന്ന പദവുമായി ബന്ധപ്പെടുന്നത് ഏത്? 2018
വായനാവൈകല്യം
പെരുമാറ്റ വൈകല്യം
മാനസീക വൈകല്യം
ഗണിതപഠനവൈകല്യം
answer വായനാവൈകല്യം

ചുവടെ കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യം അല്ലാത്തതേത്? (2018)
എ ഡി എച് ഡി
ഡിസ്ലക്സിയ
ഡിസ്ഗ്രാഫിയ
ഡിസ്കാല്‍ക്കുലിയ
answer എ ഡി എച് ഡി

പഠനവൈകല്യമുളള കുട്ടികള്‍ പ്രധാനമായും (2017)
കഴിവുകള്‍ കുറവുളളവരായിരിക്കും
ബുദ്ധി കുറഞ്ഞവരായിരിക്കും
ന്യൂറോളജിപരമായ വൈകല്യമുളളവരായിരിക്കും
പൊതുവേ നിഷ്ക്രിയരയായിരിക്കും
answer ന്യൂറോളജിപരമായ വൈകല്യമുളളവരായിരിക്കും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ