ഉൾച്ചേർന്ന വിദ്യാഭ്യാസം 4 പൊതുവിദ്യാലയങ്ങളും സ്പെഷ്യൽ സ്കൂളുകളും
പൊതുവിദ്യാലയങ്ങളും സ്പെഷ്യൽ സ്കൂളുകളും
നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നതും വിദ്യാഭ്യാസ അവകാശനിയമം (Right to Education Act -RTE) , ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണ നിയമം (RPWD Act) എന്നിവയുടെസത്ത ഉൾക്കൊളളുന്നതുമായ വിദ്യാഭ്യാസം 6 മുതൽ 18 വയസുവരെ പ്രായമുള്ള മുഴുവൻ കുട്ടി കൾക്കും ഗുണനിലവാരത്തോടെ സൗജന്യമായി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാ ണ്. സവിശേഷമായ കഴിവുകളെ പരിഗണിച്ചുകൊണ്ടും വിവേചനരഹിതമായും സമപ്രായക്കാ രോടൊപ്പം പഠനം നിർവഹിക്കണമെങ്കിൽ അത് സാധ്യമാക്കുന്നത് പൊതുവിദ്യാലയത്തിൽ മാത്രമാണ്. ഉൾച്ചേർന്ന വിദ്യാഭ്യാസമാണ് നയം എന്നതിനാൽ അത് പൊതുവിദ്യാലയത്തിൽ മാത്രമേ നൽകാനാവു. ഒരേ പാഠ്യപദ്ധതി, ഒരേ പാഠപുസ്തകം ഒരേ പഠനാന്തരീക്ഷം ഒരേ ലക്ഷ്യം ഇവയെല്ലാം ഉൾക്കൊളളുന്നതാണ് പൊതുവിദ്യാലയങ്ങൾ.
പ്രത്യേകതരം പരിമിതിയുളള കുട്ടികൾക്കുവേണ്ടി സവിശേഷമായി സജ്ജീകരിക്കപ്പെട്ട വിദ്യാ ലയങ്ങളാണ് സ്പെഷ്യൽ സ്കൂളുകൾ. ഉദാഹരണമായി കാഴ്ച, കേൾവി, ബുദ്ധി എന്നീ പരിമിതികൾ ഉള്ളവർക്കു വേണ്ടി സ്പെഷ്യൽ സ്കൂളുകൾ ഉണ്ട്. പരിമിതിയുടെ തോത് തീവ മായുളളവർക്കു (severe & prefound) വേണ്ടി മാത്രമാണിത് പ്രവർത്തിക്കുന്നത്. തീവമായ ബുദ്ധി പരിമിതിയുള്ള കുട്ടികൾക്ക് വേണ്ട സഹായങ്ങൾക്ക് സമാനത ഉണ്ടാകും. അടിസ്ഥാന ജീവിതനൈപുണികൾ ആർജിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്പെഷ്യൽ സ്കൂൾ അതിനായി വിഭാവനം ചെയ്തതും, അധ്യാപകർ പ്രത്യേകമായി പരിശീലനം ലഭിച്ചവരുമായിരിക്കും.
ഇന്ത്യയിൽ ആദ്യമായി സ്പെഷ്യൽ സ്കൂൾ ആരംഭിച്ചത് 1887ൽ അമൃത്സറിലാണ്. കാഴ്ചപരിമിതിയുളളവർക്കുവേണ്ടി ആനിഷാർപ്പ് (Anne sharpe) ആണ് സ്ഥാപനം തുടങ്ങിയത്. സ്പെഷ്യൽ സ്കൂളിലെ പരിശീലനഫലമായി ഒരു കുട്ടി ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് യോഗ്യനായാൽ പൊതുവിദ്യാലയത്തിലേക്ക് ആ കുട്ടിയെ മാറ്റേണ്ടതുണ്ട്. സ്പെഷ്യൽ സ്കൂളിൽ പഠി ക്കുന്ന കുട്ടികൾക്ക് സാമൂഹികവൽക്കരണം കുറവായിരിക്കും എന്ന ന്യൂനതയുണ്ട്.
പ്രത്യേക വിദ്യാഭ്യാസം (Special Education) പരിമിതിയുടെ തീവ്രതയും തോതും അനുസരിച്ച് ഓരോ കുട്ടിക്കും അവന്റെ സവിശേഷ വിദ്യാ ഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് നൽകുന്ന വിദ്യാഭ്യാസമാണ് പ്രത്യേക വിദ്യാഭ്യാസം. പ്രത്യേക വിദ്യാഭ്യാസം പല വിധത്തിൽ ഉണ്ട്. അവയിൽ ചിലത് താഴെ ചേർക്കുന്നു.
(a) റസിഡൻഷ്യൽ സ്കൂൾ
24 മണിക്കൂറും വീട്ടിൽ നിന്നും മാറി താമസവും പരിശീലനവും നൽകാൻ സജ്ജീകരിച്ച സ്ഥാപനങ്ങളാണ് റസിഡൻഷ്യൽ സ്കൂളുകൾ. ഇവിടെ വിദ്യാഭ്യാസത്തേക്കാൾ സംര ക്ഷണവും ജീവിത നൈപുണി പരിശീലനവുമാണ് നടക്കുന്നത്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ദീർഘകാല ചികിത്സ ആവശ്യമുളളതിനാലോ, തീവമായ ചലന പ്രശ്നമുള്ളതിനാലോ സ്കൂളിൽ പോകാൻ കഴിയാത്ത ഭിന്നശേഷിക്കാർക്ക് വീട്ടിൽ വച്ച് വിദ്യാഭ്യാസം നൽകുന്ന രീതിയാണിത്. റിസോഴ്സസ് അധ്യാപകരോ മറ്റ് സ്പെഷ്യലിസ്റ്റുകളോ വീട്ടിൽ ചെന്നാണ് പരിശീലിപ്പിക്കുന്നത്.
ബി)സ്പെഷ്യൽ ഡേ സ്കൂൾ സ്കൂൾ- ഒരേതരം പരിമിതിയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിരക്ഷയും പരിശീലനവും പകൽ മാത്രം നൽകുന്ന സ്ഥാപനം സ്ഥാപനത്തിൻറെ വാഹനത്തിൽ കുട്ടിയെ സ്കൂളിലും തിരികെ വീട്ടിൽ എത്തിക്കുന്നു
സി)പൊതു വിദ്യാലയത്തിലെ സ്പെഷ്യൽ ക്ലാസ് മുറിയിൽ ഉള്ള പഠനം
ഡി )സഞ്ചരിക്കുന്ന അധ്യാപികയുടെ സേവനം ടീച്ചർ
ഇന്ത്യയിൽ ആദ്യമായി സ്പെഷ്യൽ സ്കൂൾ ആരംഭിച്ചത്
1887ൽ അമൃത്സറിലാണ്. കാഴ്ചപരിമിതിയുളളവർക്കുവേണ്ടി ആനിഷാർപ്പ് (Anne sharpe) ആണ് സ്ഥാപനം തുടങ്ങിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ