ഉൾച്ചേർന്ന വിദ്യാഭ്യാസം : 7 പാഠ്യപദ്ധതി വിനിമയവും അനുരൂപീകരണവും

ഉൾച്ചേർന്ന വിദ്യാഭ്യാസം : പാഠ്യപദ്ധതി വിനിമയവും അനുരൂപീകരണവും

ഭിന്നശേഷിക്കാർക്കായി പ്രത്യേക പാഠ്യപദ്ധതി ഇല്ല. എന്നാൽ പാഠ്യപദ്ധതി വിനിമയത്തിൽ വ്യത്യാസം ഉണ്ടാവും. ഭിന്നശേഷിക്കാരുടെ പരിമിതികൾ പരിഗണിച്ചുകൊണ്ട് അനുയോജ്യമായ അനുരൂപീകരണ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയാണ് പാഠ്യപദ്ധതി വിനിമയം നടത്തുന്നത്. എന്നാൽ ഉൾച്ചേർന്ന വിദ്യാഭ്യാസരീതിയിൽ ജനറൽ ടീച്ചർ തന്നെയാണ് ഫലപ്രദമായ രീതിയിൽ വിനിമയം നടത്തേണ്ടത്. പഠനപ്രവർത്തനങ്ങളിൽ വിവിധങ്ങളായതും വൈവിധ്യമുള്ളതും പരിമിതിക്കനുസരിച്ചും പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു ക്ലാസിൽ നടപ്പാക്കുന്നു. ഇതിനായി അധ്യാപിക കൂടുതൽ തയാറെടുപ്പുകൾ റിസോഴ്സ് അധ്യാപികയുടെ സഹായത്തോടെ നടത്തേണ്ടതുണ്ട്.

.

ഇവരെ ക്ലാസ്room പ്രവർത്തനത്തിൽ എങ്ങനെ സഹായിക്കാനാകും. ഭൗതിക സൗകര്യങ്ങൾ ഓരോ ഭിന്നശേഷിക്കാർക്കും അനുയോജ്യമായ രീതിയിൽ സജ്ജീകരി ക്കുകയാണ് വേണ്ടത്. ഉദാഹരണമായി സീറ്റിംഗ് അനേജ്മെന്റ് സ്. കാഴ്ച്ച, കേൾവി പ്രശ്നമുള്ളവർക്ക് ക്ലാസിന്റെ മുൻനിരയിൽ ബോർഡിനടുത്തായി ഇരിപ്പിടം ക്രമീകരിക്കണം. സാധാരണ ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതും ചലനപരമായ പ്രശ്നമുള്ള മറ്റു കുട്ടികൾക്കും അനുയോജ്യമായ കസേരയാണ് വേണ്ടത്.

കാഴ്ചക്കുറവുള്ളവർക്ക് വലിയ അക്ഷരത്തിൽ (Large Print) അച്ചടിച്ചു വായനാ സാമഗ്രികൾ നൽകണം. പഠനതന്ത്രങ്ങളിലും അനുരൂപീകൃത പഠനസാമഗ്രികൾ ഉപയോഗിക്കണം. പഞ്ചേ ന്ദ്രിയങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാകണം പഠനതന്ത സമീപനം.


പാഠ്യപദ്ധതി വിനിമയം നടത്തേണ്ടത് ജനറൽ ടീച്ചറാണ്. ഓരോ ഭിന്നശേഷിക്കുട്ടിയും വ്യത്യസ്തനും (unique) സവിശേഷ പിന്തുണ ആവശ്യമുള്ളവനും ആകയാൽ വ്യക്തിഗത പഠന പ്രവർത്തനപരിപാടി (IEP ) തയാറാക്കാൻ അവർക്ക് സഹായം വേണ്ടിവരും. റിസോഴ്സസ് ടീച്ചറുടെയും സ്കൂൾ കൗൺസിലറുടെയും സഹായത്തോടെ മാത്രമേ അവർക്ക് ഈ കടമ നിറ വേറ്റാനാകൂ. റിസോഴ്സ് ടീച്ചർ

ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ചവ രാണ് റിസോഴ്സ് ടീച്ചർ. ഓരോ കുട്ടിയുടെയും സവിശേഷ ആവശ്യം മനസ്സിലാക്കി അവർ ക്കനുയോജ്യമായ പഠനപ്രവർത്തനങ്ങൾ തയാറാക്കാൻ ജനറൽ ടീച്ചേഴ്സിനെ സഹായിക്കുക എന്നതാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം. പഠനസാമഗ്രികൾ നിർമ്മിക്കുന്നതിലും സഹായം ആവശ്യമാണ്. അവശ്യം വരുന്ന ഘട്ടത്തിൽ ജനറൽ ടീച്ചറിനൊപ്പം റിസോഴ്സ് ടീച്ചറും അധ്യാപികയായി ഒരേ സമയം ക്ലാസിലുണ്ടാകാം (Team Teaching). 



അനുരൂപീകരണം എവിടെയെല്ലാം 
അനുരൂപീകരണം ആവശ്യമായ മേഖലകൾ താഴെ ചേർത്തിരിക്കുന്നു.

ഭൗതിക സൗകര്യങ്ങളിൽ

പഠന സാമഗ്രികളിൽ

പാഠ്യപദ്ധതിയിൽ

അനുരൂപീകരണം

മൂല്യനിർണയത്തിൽ

പഠന പ്രവർത്തനങ്ങളിൽ

ഭൗതിക സൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാഭ്യാസ സമീപന രീതിയിൽ ആദ്യമായി വേണ്ടത് സ്കൂളിനെ "ഭിന്നശേഷി സൗഹൃദ വിദ്യാലയം' എന്ന നിലയിലേയ്ക്ക് ഉയർത്തുകയാണ്.

- റാമ്പ്, റെയിൽ സ്ഥാപിക്കൽ

ഓരോ കെട്ടിടത്തിലും ബഹുനില കെട്ടിടമാണെങ്കിൽ ഓരോ നിലയിലും അനുരൂപീകൃത ടോയിലറ്റ് (Adapted Toilet) ഉണ്ടാവണം. സ്വത്രന്ത ചലന പ്രശ്നമുള്ളവർക്ക് പ്രത്യേകം സജ്ജീകരിച്ച വീൽചെയർ ആവശ്യമായി വരും. ഒരു കെട്ടിടത്തിൽ നിന്നും അടുത്ത കെട്ടി ടത്തിലേക്ക് സഞ്ചരിക്കാൻ കഴിയുമാറ് റാമ്പുകളോ റയിലുകളോ സ്ഥാപിക്കണം. നല്ല വെളിച്ചവും കാറ്റും കിട്ടുന്നതാകണം ക്ലാസ് മുറികൾ. 

പാഠ്യപദ്ധതി
 ഓരോ ഭിന്നശേഷിക്കാരന്റേയും പരിമിതിയുടെ തോതനുസരിച്ച് പാഠ്യക്രമ ത്തിൽ ബഞ്ചുമാർക്ക് തീരുമാനിക്കാവുന്നതാണ്. എല്ലാവരും എല്ലാം പഠിച്ചിരിക്കണമെന്ന് നിർബ ന്ധിക്കേണ്ടതില്ല. പരിമിത ബുദ്ധിയുള്ള ഒരു കുട്ടിക്ക് ഗഹനമായ തത്ത്വങ്ങൾ സ്വാംശീകരി ക്കാൻ കഴിയില്ലല്ലോ. പഠനസാമഗ്രികൾ തിരഞ്ഞെടുക്കുന്നതിലും പഠനപ്രവർത്തനങ്ങൾ ഒരുക്കുമ്പോഴും ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ അനുരൂപീകരണം നടത്തേണ്ടതുണ്ട്. കാഴ്ചക്കുറവുള്ള കുട്ടിക്കുവേണ്ടി ലാർജ് പ്രിന്റ് ടെക്സ്റ്റ് ഉപയോഗിക്കുന്നത് പഠനസാമഗ്രികളിലെ അനുരൂപീകര ണമാണ്. ബയിലി, റെക്കോർഡ് ചെയ്ത പുസ്തകം, ടേപ്പ് റെക്കോർഡർ, കമ്പ്യൂട്ടർ, കാൽക്കു ലേറ്റർ, ചെക്കുലിസ്റ്റ് കൂടാതെ സമയം നൽകൽ, മറ്റു സാങ്കേതിക വിദ്യകളുടെ ഉപയോഗം ഇവ യെല്ലാം അനുരൂപീകരണ സാമഗ്രികൾ ആണ്. മൂല്യനിർണയത്തിലും ഇതിനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാവണം. ഈ മേഖലയിലും അനുരൂപീ കരണം ആവശ്യമാണ്.

ഐ.ഇ.പി

ഓരോ ഭിന്നശേഷി കുട്ടിയും വ്യത്യസ്ഥാനാകയാൽ അവന്റെ സവിശേഷ വിദ്യാഭ്യാവശ്യങ്ങൾ നേടുന്നതിന് ഉതകുന്ന തരത്തിൽ വ്യക്തിഗതമായിത്തന്നെ പഠന പ്രവർത്തനങ്ങൾ ഒരുക്കേ ണ്ടതുണ്ട്. കുട്ടിയുടെ വ്യക്തിഗത, കുടുംബ- സാമൂഹ്യ സാഹചര്യങ്ങളും, ആരോഗ്യ വിദ്യാ ഭ്യസ അവസ്ഥയും, പരിമിതികളുടെ തലവും വിശദമായി വിശകലനം ചെയ്ത് കുട്ടികൾക്ക് അനുയോജ്യമായി തയ്യാറാക്കുന്ന വ്യക്തിഗത വിദ്യാഭ്യാസ പരിപാടിയാണ് ഐ.ഇ.പി (Individulised Education Plan) R.T.E ആക്ട് RPWD ആക്ട് എന്നിവയുടെ അ IEP ക്ക് വലിയ പ്രസക്തിയുണ്ട്.


ഐ.ഇ.പി തയ്യാറാക്കുന്നതെങ്ങിനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഐ.ഇ.പി തയാറാക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിശദമായ നിലനിർണ യത്തിന്റെ (Detailed assement) അടിസ്ഥാനത്തിൽ മാത്രമെ ഐ.ഇ.പി തയാറാക്കാനാവൂ.

ഇതിന് രണ്ടു ഭാഗങ്ങളുണ്ട്.

ഭാഗം ഒന്നിൽ കുട്ടിയുടെ വ്യക്തിഗത - കുടുംബ - സാമൂഹ്യ - ആരോഗ്യ -അഭിരുചി സംബന്ധമായ എല്ലാ വിവരങ്ങളും ശേഖരിക്കണം.

രണ്ടാം ഭാഗത്തിൽ കുട്ടിയുടെ വൈജ്ഞാനിക തലത്തിന്റെ നില എത്രത്തോള (current level) മെന്നും സവിശേഷ ആവശ്യ ങ്ങൾ എന്തെല്ലാമെന്നും മികവുകളും പരിമിതികളും) താൽപ്പര്യങ്ങൾ എന്തൊക്കെ എന്നും വിശദമായി കണ്ടെത്തേണം.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വർഷം കൊണ്ട് നേടേണ്ട ലക്ഷ്യം (Annual goal) തീരുമാനിക്കുന്നു. ഈ ലക്ഷ്യത്തിലേക്കെത്താൻ സഹായകമായ വിധ ത്തിൽ ഉപലക്ഷ്യങ്ങൾ (short term objectives) എന്തൊക്കെയെന്നും തീരുമാനിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായി തയാറാക്കുന്ന IEP ക്കനുസരിച്ച് ടീച്ചിംഗ് മാന്വൽ തയാറാക്ക ണം. പരിമിതികൾ കണക്കിലെടുത്തുകൊണ്ട് പാഠ്യ വസ്തു അനുരൂപികരിച്ച് ഉചിതമായ പഠന സാമഗ്രികളുടെ സഹായത്തോടെ അധ്യാപിക ബോധന പ്രവർത്തനം നിർവഹിക്കണം. ഇവ യെല്ലാം ഉൾക്കൊള്ളുന്നതാവണം ടീചിംങ് മാന്വൽ.

ഓരോ ദിവസവും നൽകുന്ന പ്രവർത്തനങ്ങളോട് കുട്ടിയുടെ പ്രതികരണം അനുസരിച്ച് ടീച്ചിംഗ് മാനുവലിൽ, റിസോഴ്സ് ടീച്ചർ, സ്കൂൾ കൗൺസിലർ, രക്ഷിതാവ് എന്നിവരടങ്ങുന്ന ടീം കൂടി യിരുന്ന് IEP തയാറാക്കണം.

ചുമതല ജനറൽ ടീച്ചറിനാണ്

In order to ensure learning of differently abled children in an English class: (2013 Eng)

They are supplied with lot of supplementary reading materials
They are given additional special class
The SMC meetings are conducted every month
The learning materials are modified according to their level


 Visually impaired learner in an English class should be provided with:(2013 Eng)
A video presentation
Reading cards
Narrative presentation
Additional worksheet


പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? (2013,MAL)
അപനിര്‍മാണം
ആശയാനുവാദം
അനുരൂപീകരണം
ആശയരൂപീകരണം

കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഭാഷാപഠനക്ലാസില്‍ കൂടുതലായി ലഭിക്കേണ്ടത് എന്താണ്?(2013,MAL)
ബ്രെയിലി ലിപിയിലുളള പുസ്തകങ്ങള്‍
ലേഖനത്തിനുളള ധാരാളം അവസരങ്ങള്‍
ദൃശ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം
ശ്രാവ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം

A teaching strategy suitable for a child with hearing and speech impairment is to (2013,Eng)
give reward from time to time
provide seat in the front row of the class
provide counseling every week
prevent interaction with normal children
കേള്‍വിക്ക് പരിമിതിയുളള കുട്ടികളുടെ ക്ലാസില്‍ പാഠാവതരണത്തിനായി താഴെപ്പറയുന്നവയില്‍ ഏറ്റവും ഉചിതമായ ആധുനികരീതി ഏത് (2013,MAL)
എല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക
ചാര്‍ട്ടില്‍ എഴുതിയ പാഠങ്ങള്‍ അവതരിപ്പിക്കുക
കമ്പ്യൂട്ടറിലൂടെ പാഠങ്ങള്‍ അവതരിപ്പിക്കുക
പാഠങ്ങല്‍ നിറുത്തി നിറുത്തി ക്ലാസില്‍ വായിക്കുക

കേള്‍വി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ക്ലാസിലേക്കായി പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട കാര്യം എന്താണ്? (മല2017)
സംഘപ്രവര്‍ത്തനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം
പാഠപുസ്തകം എല്ലാവര്‍ക്കും ഉറപ്പാക്കുക
പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് ദൃശ്യസാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുക
ഗൃഹപാഠങ്ങള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുക
കോക്ലിീയാര്‍ ഇംപ്ലാന്റ് എന്ന ചികിത്സാരീതി സ്വീകരിക്കുന്നത് ഏതു പരിമിതി പരിഹരിക്കാനാണ് (2018മല )
ബുദ്ധി പരിമിതി
ചചലനപരിമിതി
ശ്രവണപരിമിതി
കാഴ്ചാ പരിമിതി
കാഴ്ചക്കുറവുളളവര്‍ക്കായി സ്വീകരിക്കുന്ന പഠനോപാധികളില്‍ പെടാത്തത് ഏത്? (2018 മല)
മാഗ്നീഫെയറുകള്‍
ലാര്‍ജ് പ്രിന്റ് പുസ്തകങ്ങള്‍
കണ്ണടകള്‍
ബ്രെയില്‍ ലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍

താഴെപ്പറയുന്നവയില്‍ ബുദ്ധിപരമായ പരിമിതിയുളള കുട്ടികളെ സഹായിക്കുന്നതിനു ഗുണകരമല്ലാത്ത സമീപനമേത് ( മലയാളം2018)
പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി സ്വീകരിക്കല്‍
പഠനബോധനസമയം പരമാവധി വര്‍ധിപ്പിക്കല്‍
കുട്ടിയുടെ പോസിറ്റീവായ ഏതു പ്രകടനത്തെയും പ്രോത്സാഹിപ്പിക്കുക
അനുക്രമമായി കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുക
കാഴ്ചക്കുറവുളള കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോള്‍ ഊന്നല്‍ നല്‍കേണ്ടത് ഏതിനാണ്? ( മലയാളം 2019)
കുട്ടികളെ തനിച്ചിരുത്തി പ്രവര്‍ത്തനങ്ങള്‍ നല്‍കണം
ധാരാളം ശ്രവണസന്ദര്‍ഭങ്ങള്‍ ഒരുക്കണം
സംഘപ്രവര്‍ത്തനങ്ങള്‍ കൂടുതലായി നല്‍കണം
അച്ചടി സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കണം

താഴെപ്പറയുന്നതില്‍ മന്ദപഠിതാക്കളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി
പ്രയാസങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി കഠിന പ്രവൃത്തികള്‍ നല്‍കുക
അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികള്‍ മാത്രം നല്‍കുക
ദീര്‍ഘമായ ഏകാഗ്രതയും പരിശ്രമവും വേണ്ടി വരുന്ന പ്രവൃത്തികള്‍ നല്‍കുക
കൂടുതല്‍ ഗൃഹപാഠം നല്‍കുക
അശ്രദ്ധാപരമായി ക്ലാസില്‍ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം? (2019)
കുട്ടിയെ അവഗണിക്കുക
കുട്ടിയെ മുന്‍നിരയില്‍ ഇരിക്കാന്‍ അനുവദിക്കുക
പരമാവധി പഠനോപകരണങ്ങള്‍ ക്ലാസില്‍ ഉപയോഗിക്കുക
ചെറിയ ഇടവേളകളിലൂടെ വൈവിധ്യമാര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക

ഒരു കുട്ടി 25 നെ 52ആയും b യെ d ആയും സംശയിക്കുന്നു. ഈ കുട്ടി താഴെക്കൊടുത്തവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നു? 2018
ബുദ്ധിമാന്ദ്യം
പഠനവൈകല്യം
കാഴ്ചാവൈകല്യം
മാനസീക വൈകല്യം
വിക്ക് എന്ന സംസാരതടസ്സത്തെ പരിഹരിക്കുന്നതിന് അവലംബിക്കാവുന്ന തന്ത്രം 2018
ബോധപൂര്‍വമുളള സംസാരം
പ്രയോഗസന്ദര്‍ഭങ്ങളിലൂടെയുളള സംസാരം
ദീര്‍ഘമായ സംസാരം
താമസിച്ചുളള സംസാരം

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി ചുവടെകൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു? 2018
അനുരൂപീകരിച്ച പാഠപുസ്തകങ്ങള്‍
പ്രവര്‍ത്തനപുസ്തകങ്ങള്‍
റിസോഴ്സ് അധ്യാപകര്‍
മുകളില്‍ സൂചിപ്പിച്ചവ എല്ലാം




കാഴ്ച്ച പരിമിതിയുള്ളവർക്ക് 
ഫോൺ, ഡിജിറ്റൽ, സൗണ്ട്, റൊക്കോർഡർ, CD തുടങ്ങിയവ യിൽ കുട്ടി അറിയേണ്ട കാര്യങ്ങൾ റെക്കോർഡ് ചെയ്ത് ആവശ്യാനുസരണം കേൾക്കാവുന്ന താണ്. Voice recognition software, Text to speech software, Braille translation software തുടങ്ങി യവയും കാഴ്ചപരിമിതിയുള്ളവർക്ക് സഹായകരമാണ്.

കേഴ്വി പരിമിതിയുള്ളവർക്ക്
Chat pack desktop, Link-it array microphone system, Tactaid മുതലായ സോഫ്റ്റ് വെയറുകൾ വളരെ ഫലപ്രദവും ഉപയോഗിക്കാൻ എളുപ്പവുമാണ് (കടപ്പാട് sy:http:\\slide player. com\slide15040851\).

ഓട്ടിസം ബാധിതരായവർക്ക് 
ഡിജിറ്റൽ ക്യാമറ, picture making software എന്നിവ ഫലപ്രദമാണ്. 

ചലന പരിമിതിയുള്ളവർക്ക് voice recognitaion software, Text to speech software, switches, Altered keyboards, modified mouse എന്നിവ പ്രയോജനപ്പെടുത്താം .

വിവര വിനിമയ സാങ്കേതിക വിദ്യ (ഐ.സി.ടി) പാഠ്യപദ്ധതി വിനിമയത്തിൽ പാഠ്യപദ്ധതി വിനിമയം ഫലപ്രദമാക്കാൻ വിവരവിനിമയ സാങ്കേതിക വിദ്യ ഉപയോഗപ്പെടു ത്തേണ്ടതുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ഐ.സി.ടി സാധ്യതകൾ ഇതിനായി ഉപയോഗപ്പെ ടുത്താവുന്നതാണ്. • ഇൻർനെറ്റ് • സ്മാർട്ട് ക്ലാസ് റൂമിന്റെ ഫലപ്രദമായ ഉപയോഗം എൽ.സി.ഡി പ്രൊജക്ടറിന്റെ ഉപയോഗം ഡി.എൽ.പി. പ്രോജക്ടറിന്റെ ഉപയോഗം ഇ-ലേണിംഗ് മെറ്റീരിയൽസ് ഇ-റീഡിംഗ് സോഫ്റ്റ്വെയർസ് മൾട്ടി മീഡിയ സാധ്യതകൾ

കമ്പ്യൂട്ടർ മൊബൈൽ ഫോൺ ടാബ് • വിവിധ വിദ്യാഭ്യാസ സോഫ്ട് വെയറുകൾ (Gio Gebra, word prediction, etc) ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠന പരിമിതികൾ അനുസരിച്ച് പഠന പ്രവർത്തനങ്ങൾ തയാറാക്കുമ്പോൾ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഉചിതമായ അനുരൂപീകരണം നടത്താവുന്നതാണ്.

ഉദാഹരണമായി ഗണിത ക്രിയകൾ ചെയ്യാൻ പ്രയാസമുള്ളവർക്ക് കാൽക്കുലേറ്ററിന്റെ സഹാ യം, എഴുതാൻ പ്രയാസമുള്ളവർക്ക് കീബോർഡിന്റെ സഹായം, text-to-speech സോഫ്റ്റ്വെയ റിന്റെ ഉപയോഗം തുടങ്ങി ഓരോ കുട്ടിയുടെയും പഠന പരിമിതിക്കനുസരിച്ച് തിരഞ്ഞെടുത്ത് പഠനത്തെ ഫലപ്രദമാക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ