current affairs
ഇൻറർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ഇന്റർസെപ്റ്റർ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷി ച്ചു . ശത്രുരാജ്യങ്ങളുടെ താഴ്ന്നു വരുന്ന മീസൈലുകളെയും (100 കിലോമീറ്ററിന് താഴെ ) നശിപ്പിക്കാന് ശേഷിയുള്ളതാണ് അഡ്വാന് സ് എയര് ഡിഫന് സ് ( എ . എ . ഡി ) സൂപ്പര് സോണിക് ഇന്റര് സെപ്റ്റര് മിസൈല് . ഒഡിഷ തീരത്തെ ചണ്ഡിപൂരിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണം . ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങളുടെ തുല്യപദവി അമേരിക്കയിൽനിന്ന് ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഇന്ത്യയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തി യു . എസ് . പദവി ലഭിച്ചതോടെ യു . എസിൽ നിന്നും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പ്രതിരോധ ഉത്പന്നങ്ങൾ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാകും . നാറ്റോ സഖ്യകക്ഷികൾക്കു നൽകിയിട്ടുള്ള തന്ത്രപരമായ വ്യാപാര പങ്കാളിത്തമാണു ( സ്ട്രാറ്റജിക്ട്രേഡ്ഓതറൈസേഷൻ -1, എസ് ടിഎ -1) ഇന്ത്യയ്ക്കു ലഭിച്ചത് . ആദ്യമായിട്ടാണ് ദക്ഷിണേഷ്യൻ രാജ്യത്തിന് പദവി ലഭിക്കുന്നത് . 36...