current affairs


ഇൻറർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയം
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ഇന്റർസെപ്റ്റർ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷി ച്ചു. ശത്രുരാജ്യങ്ങളുടെ താഴ്ന്നു വരുന്ന മീസൈലുകളെയും(100 കിലോമീറ്ററിന് താഴെ) നശിപ്പിക്കാന്ശേഷിയുള്ളതാണ് അഡ്വാന്സ് എയര്ഡിഫന്സ്(..ഡി) സൂപ്പര്സോണിക് ഇന്റര്സെപ്റ്റര്മിസൈല്‍. ഒഡിഷ തീരത്തെ ചണ്ഡിപൂരിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണം .

ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങളുടെ തുല്യപദവി
അമേരിക്കയിൽനിന്ന് ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഇന്ത്യയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തി യു.എസ്. പദവി ലഭിച്ചതോടെ യു.എസിൽ നിന്നും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പ്രതിരോധ ഉത്പന്നങ്ങൾ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാകും. നാറ്റോ സഖ്യകക്ഷികൾക്കു നൽകിയിട്ടുള്ള തന്ത്രപരമായ വ്യാപാര പങ്കാളിത്തമാണു (സ്ട്രാറ്റജിക്ട്രേഡ്ഓതറൈസേഷൻ-1, എസ്ടിഎ-1) ഇന്ത്യയ്ക്കു ലഭിച്ചത്. ആദ്യമായിട്ടാണ് ദക്ഷിണേഷ്യൻ രാജ്യത്തിന് പദവി ലഭിക്കുന്നത്. 36 രാജ്യങ്ങൾക്കാണ് ഇതുവരെ യു.എസ് തുല്യപദവി നൽകിയിട്ടുള്ളത്. ഇന്ത്യയുടെ കരുത്തിലും മികവിലുമുള്ള അംഗീകാരമാണു തീരുമാനമെന്നു യുഎസിലെ ഇന്ത്യയുടെ അംബാസഡർ നവ്തേജ് സിങ് സർന പറഞ്ഞു.
1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോബെൽജിയത്തിലെബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 28 അംഗരാഷ്ട്രങ്ങളുണ്ട്.
 കോടതികളിൽ മാനേജർമാർ
രാജ്യത്തെ എല്ലാ കോടതികളിലും മാനേജർമാരെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവ്. എം.ബി. ബിരുദധാരികളെയാണ് തസ്തികയിൽ നിയമിക്കേണ്ടത്. രാജ്യത്തെ കോടതികളുടെ പ്രവർത്തനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് .എം. ഖൻവിക്കാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിൻറെ  ഉത്തരവ്. മാനേജർമാർ കോടതിയുടെ പ്രവർത്തനങ്ങളിലുള്ള ന്യൂനതകൾ കണ്ടെത്തുകയും അത്പരിഹരിക്കാനുള്ള നിർദേശങ്ങൾ അതത് ജഡ്ജിമാർക്ക് സമർപ്പിക്കുകയും വേണം. കോടതികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും കൂടിവേണ്ടിയാണു തീരുമാനം. സെഷന്സ് ജഡ്ജിമാരെ സഹായിക്കുന്നതിന്എം.ബി. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയാണ് തസ്തികകള്സൃഷ്ടിക്കേണ്ടത്.

ഫീൽഡ്സ് പുരസ്കാരം ഇന്ത്യൻ വംശജന്
ഗണിതശാസ്ത്രത്തിലെ നൊബേൽ എന്നറിയപ്പെടുന്ന ഫീൽഡ്സ് പുരസ്കാരം ഇന്ത്യൻ വംശജനായ അക്ഷയ് വെങ്കിടേഷിന്. ബ്രസീലിലെ റിയോ ഡി ജനീറോയില്വച്ച് നടന്ന ഗണിത ശാസ്ത്രജ്ഞന്മാരുടെ രാജ്യാന്തര കോണ്ഫറന്സില്വച്ച് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. ഇറാൻ ശാസ്ത്രജ്ഞൻ ചൗസർ ബിർക്കർ, ജർമൻകാരനായ പീറ്റർ ഷോൾസ്, അലേഷ്യാ ഫിഗാല്ലി എന്നിവർക്കൊപ്പമാണ് പുരസ്കാരം പങ്കിട്ടത്. ഗണിതശാസ്ത്രമേഖലയിലെ മികച്ച സംഭാവനകള്ക്കാണ് അക്ഷയ് അവാര്ഡ് കരസ്ഥമാക്കിയത്. പുരസ്കാരം രണ്ടാമത്തെ ഇന്ത്യാക്കാരനാണ് വെങ്കിടേഷ്. 2014 ല്പ്രിന്സ്ടണ്സര്വകലാശാല പ്രഫസറായ മഞ്ജുലാല്ഭാര്ഗവയാണ് ഇതിനുമുന്പ് പുരസ്കാരം ലഭിച്ചത്. നാൽപ്പത് വയസ്സിൽ താഴെയുള്ള മികച്ച ഗണിതശാസ്ത്രജ്ഞർക്ക് നൽകുന്നതാണ് ഫീൽഡ്സ് പുരസ്കാരം. . നാലുവർഷം കൂടുമ്പോഴാണ് പുരസ്കാരം നൽകുന്നത്. ഡല്ഹിയില്ജനിച്ച് പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ അക്ഷയ് വെങ്കിടേഷ് സ്റ്റാന്ഫോര്ഡ് സര്വ്വകലാശാലയില്പ്രൊഫസറാണ്. പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്ജോണ്ചാള്സ് ഫീല്ഡ്സിന്റെ പേരില്‍ 1923 മുതലാണ് പുരസ്കാരം ഏര്പ്പെടുത്തിയത്. ഗണിതശാസ്ത്രത്തിലെ യുവ പ്രതിഭകള്ക്കാണ് പുരസ്കാരം നല്കി വരുന്നത്.


സിംബാബ്വേയിൽ വീണ്ടും മുനാൻഗാഗ്
സിംബാബ്വേ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് എമേഴ്സൻ മുനാൻഗാഗ്വയുടെ പാർട്ടിക്ക് ഭൂരിപക്ഷം. 38 വർഷം രാജ്യം ഭരിച്ച റോബർട്ട് മുഗാബയെ 2017 നവംബറിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 210 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുനാൻഗാഗ്വയുടെ സാനു-പി.എഫ്. പാർട്ടി 110 സീറ്റിൽ ജയിച്ചു. പ്രസിഡന്റായി വിജയിക്കാൻ 50 ശതമാനത്തിലധികം വോട്ട് ലഭിക്കണം. മുൻ വൈസ് പ്രസിഡൻറ് കൂടിയായിരുന്നു മുനാൻഗാഗ് ക്രോക്കഡൈൽഎന്നാണറിയപ്പെട്ടിരുന്നത്. പുതുയുഗപ്പിറവിയെന്നാണ് മുനാൻഗാഗ് ഫലത്തെ വിശേഷിപ്പിച്ചത്.

അർജന്റീനയുടെ കരുത്തിനെ തകർത്ത് ഇന്ത്യൻ ഫുട്ബോളിലെ യുവരക്തങ്ങൾ
സ്പെയിനിൽ നടന്ന അണ്ടർ-20 കോട്ടിഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ അർജന്റീനയെ പരാജയപ്പെടുത്തി. ആറ് തവണ ലോകചാമ്പ്യൻമാരായ അർജന്റീനയുടെ അണ്ടർ-20 ടീമിനെയാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. പ്രായപരിധിയിൽ ആറ് വട്ടം കിരീടം നേടി അജയ്യരായ ടീമാണ് അർജന്റീന. ഇന്ത്യയുടെ ദീപക് ടാംഗ്രിയാണ് ഒന്നാം ലീഡിങ് ഗോൾ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്ക്കായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.


നാരായണൻകുട്ടി മാച്ച് റഫറി പാനലിൽ
മുൻ കേരള ക്രിക്കറ്റ് താരം നാരായണൻ കുട്ടിയെ അന്താരാഷ്ട്ര ക്രിക്ക റ്റ് കൗൺസിലിന്റെ മാച്ച് റഫറി പാനലിൽ ഉൾപ്പെടുത്തി. പാനലിൽ ഉൾപ്പെടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. കേരള രഞ്ജി ടീമിൽ കളിച്ചിട്ടുണ്ട്.

മരിന് സ്വർണം; സിന്ധുവിന് വെള്ളി
ചൈനയിലെ നാൻജിങ്ങിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ
പി.വി. സിന്ധുവിന് വെള്ളി. ഫൈനലിൽ സ്പെയിന്റെ കരോളിന മരിനോടാണ് തോറ്റത്. കഴിഞ്ഞ വർഷവും സിന്ധുവിന് വെള്ളിയാണ് ലഭിച്ചത്. പുരുഷ വിഭാഗത്തിൽ ജപ്പാന്റെ കെന്റോ മൊമോട്ടോ ചാമ്പ്യനായി.

മാഞ്ചസ്റ്റർ സിറ്റിക്ക് കപ്പ്
ഇംഗ്ലണ്ടിലെ കമ്യൂണിറ്റി ഷീൽഡ് കപ്പ് ഫുട്ബോളിൽ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. സെർജിയോ അഗ്യൂറോയുടെ ഇരട്ടഗോളിന്റെ മികവിൽ ചെൽസിയെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയത്.


ഹോളണ്ടിന് കിരീടം
ലോകകപ്പ് വനിതാ ഹോക്കിയിൽ ഹോളണ്ടിന് കിരീടം. ഫൈനലിൽ അയർലൻഡിനെ 6–0നു തകർത്താണ് കപ്പുയർത്തിയത്. ഏഴു മിനിറ്റിനിടെ നെതർലൻഡ്സ് നേടിയ നാലു ഗോളുകൾ മൽസരത്തിന്റെ വിധിയെഴുതി. എട്ടാം തവണയാണ് നെതർലൻഡ്സ്വനിതാ ഹോക്കി ലോകകപ്പിൽ ജേതാക്കളാവുന്നത്.


വിരാട് കോഹ്ലി ഒന്നാമത്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാമതെത്തി. ഏകദിന ക്രിക്കറ്റിലും കോലിയാണ് ഒന്നാമത്. സച്ചിൻ ടെണ്ടുൽക്കരിനു ശേഷം റാങ്കിങ്ങിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആണ് കോഹ്ലി. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്ലി നേട്ടം കൈവരിക്കുന്നത്.

ഇന്ത്യ പോസ്റ്റ് ബാങ്ക് പ്രവർത്തനം തുടങ്ങി
സംസ്ഥാനത്ത് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ബാങ്ക് നിലവിൽ വന്നത്. രാജ്യത്ത് 560 ബാങ്കുകളാണ് തപാൽവകുപ്പിന് കീഴിൽ വരുന്നത്. വായ്പ ഒഴികെയുള്ള ബാങ്കിങ് സേവനങ്ങൾ ഇതിലൂടെ ലഭിക്കും .


ലൈംഗിക പീഡനം: കർശന നിർദേശവുമായി സുപ്രീംകോടതി
ലൈംഗികപീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതോ മങ്ങിപ്പിച്ചോ ഒരുതരത്തിലും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ്.
ബിഹാറിലെ മുസഫർപുരിലെ സർക്കാർ അഭയ കേന്ദ്രത്തിലെ 34 പെൺകുട്ടികൾ പീഡനത്തിനിരയായ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്.

കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജി
മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ. എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. കെ. എം. ജോസഫിനെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ ആദ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. തുടർന്ന് വീണ്ടും പ്രത്യേക ശുപാർശയായി നൽകിയതോടെയാണ് അംഗീകരിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡിഷ ചീഫ്ജസ്റ്റിസ് വിനീത് സരൺ എന്നിവരും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇന്ദിര ബാനർജികൂടി ചുമതലയേറ്റതോടെ സുപ്രീംകോടതിയിൽ വനിതാ ജഡ്ജിമാരുടെ എണ്ണം മൂന്നായി. ജസ്റ്റിസ് ആർ. ഭാനുമ തി, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് മറ്റുള്ളവർ. സുപ്രീംകോടതിയുടെ 68 വർഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാർ.


ഡൽഹി ഹൈക്കോടതിയിൽ മലയാളി ചീഫ് ജസ്റ്റിസ്
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി മലയാളിയായ ജസ്റ്റിസ് രാജേന്ദ്ര മേനോനെ നിയമിച്ചു. പട്ന ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ്.

ഹൃഷികേശ് റോയ് ചുമതലയേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഹൃഷികേശ് റോയി ചുമതലയേറ്റു. കഴിഞ്ഞ മേയ് 30 മുതൽ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവരികയായിരുന്നു.

കരുണാനിധി അന്തരിച്ചു
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷനുമായ മുത്തുവേൽ കരുണാനിധി അന്തരിച്ചു. ഓഗസ്റ്റ് ഏഴിന് ചെന്നെയിലായിരുന്നു അന്ത്യം. അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധി 13 തവണ നിയമസഭാംഗമായിട്ടുണ്ട്. നിലവിൽ തിരുവാരൂരിൽനിന്നാണ് നിയമസഭയിലെത്തിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തോൽവി അറിഞ്ഞിട്ടുമില്ല. 1923- തിരുക്കുവളെയിൽ ജനിച്ച കരുണാനിധിയുടെ യഥാർഥ പേര് ദക്ഷിണാമൂർത്തിയെന്നാണ്. തൃശ്ശിനാപ്പള്ളി കുഴിത്തലൈ മണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1962- പ്രതിപക്ഷ നേതാവായി. 1969-ലാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. ചലച്ചിത്രമേഖലയിൽ സജീവമായിരുന്ന കരുണാനിധി 70 ചിത്രങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട്.
മഡുറോയ്ക്ക് നേരെ വധശ്രമം
വെനസ്വേല പ്രസിഡന്റ് നിക്കൊളസ് മഡുറോയ്ക്ക് നേരെ വധശ്രമം. തലസ്ഥാനത്ത് നടന്ന സൈനികപരിപാടിയടെ വേദിക്കരികെ ഡ്രോൺ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് മഡുറോ രക്ഷപ്പെട്ടത്. രഹസ്യ വിമതസംഘടനയായ നാഷണൽ മൂവ്മെന്റ് ഓഫ് സോൾജ്യേഴ്സ് ഇൻ ടീ ഷർട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.

പി.കെ. ശ്യാംസുന്ദർ അന്തരിച്ചു
മുൻകാല ഫുട്ബോൾ താരം പി. കെ. ശ്യാംസുന്ദർ അന്തരിച്ചു. ഓഗസ്റ്റ് ഏഴിന് കണ്ണൂരിലായിരുന്നു അന്ത്യം. കേരളത്തിനായി സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്. മുംബൈ ടീമായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി എട്ട് വർഷം ബൂട്ടുകെട്ടി. മഹാരാഷ്ടയ്ക്കായി സന്തോഷ് ട്രോഫിയിലും കളിച്ചു.

ഗസൽ ചക്രവർത്തി ഉമ്പായി അന്തരിച്ചു
ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി (പി. . ഇബ്രാഹിം- 68) വിടപറഞ്ഞു. കാൻസർ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസലുകളാണ്. എം. ജയചന്ദ്രനോടൊത്ത്നോവൽഎന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ