സന്ധി ഭാഗം 3

ദ്വിത്വസന്ധി രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ ദ്വിത്വസന്ധി
 തീ + പെട്ടി = തീപ്പെട്ടി (പ ഇരട്ടിച്ചു)
 മുട്ട + തോട് = മുട്ടത്തോട് (ത ഇരട്ടിച്ചു)

I പിരിച്ചെഴുതുക
   എണ്ണൂറ്
   എണ്ണായിരം




II പിരിച്ചെഴുതുക
 പച്ചക്കല്ല്



ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്. മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന് വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ് കകാരം ഇരട്ടിച്ചത്. വിശേഷണവിശേഷ്യങ്ങൾ ചേർന്ന് സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല.

വിശേഷണ വിശേഷ്യങ്ങൾ ചേരുമ്പോൾ ഇരട്ടിക്കാത്ത സന്ദര്ഭങ്ങള് ഉണ്ട് (ഈ ഭാഗത്തില് നിന്നും ചോദ്യങ്ങള് വരാവുന്നതാണ്) 
III  പിരിച്ചെഴുതുക
കടകോല്
 അരകല്ല്
എരിതീയ്



രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ ദ്വിത്വസന്ധി
തീ + പെട്ടി = തീപ്പെട്ടി (പ ഇരട്ടിച്ചു)

പുതിയ ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ. ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്.

വിശേഷണ വിശേഷ്യങ്ങൾ ചേരുമ്പോഴാണ് ഇരട്ടിക്കുന്നത്
നീല +കണ്ണ് = നീലക്കണ്ണ്

വിശേഷണ വിശേഷ്യങ്ങൾ ചേരുമ്പോൾ ഇരട്ടിക്കാത്ത സന്ദര്ഭങ്ങള് ഉണ്ട്

ഇരട്ടിക്കാത്ത  സന്ദർഭങ്ങൾ 

കട + കോല്‍    = കടകോല്‍
അടയാളപ്പെടുത്തിയിരിക്കുന്ന പദം ക്രിയാധാതുവാണ് . ഇത്തരം ക്രിയാധാതുക്കള്‍ ആദ്യപദമായി വന്നാല്‍ രണ്ടാമത്തെ പദത്തില്‍ ആദ്യക്ഷരം ഇരട്ടിക്കുകയില്ല.

വാഴ + നാര്     = വാഴനാര്
അടയാളപ്പെടുത്തിയിരിക്കുന്ന അക്ഷരം  അനുനാസികമാണ് . ഇത്തരം അക്ഷരങ്ങള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യവര്‍ണ്ണമായി വന്നാല്‍ ഇരട്ടിക്കുകയില്ല.


മറ്റൊരു സന്ദര്‍ഭം കൂടി


വിശേഷണ വിശേഷ്യങ്ങളല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരുകയില്ല.
കൈ + കാലുകള്‍     = കൈകാലുകള്‍
ആനകുതിരകൾ = ആന+ കുതിരകൾ
രാമകൃഷ്ണന്മാർ=രാമ +കൃഷ്ണന്മാർ




ഇനി ചില ചോദ്യങ്ങൾ ചെയ്തു നോക്കാം

പിരിച്ചെഴുതൂ .സന്ധി കണ്ടെത്തൂ
  1. തലയോട് 
  2. അദ്ദേഹം 
  3. പടിക്കെട്ട് 
  4.  കണ്ടിടം 
  5. വരാതിരുന്നു 
  6. കിളിക്കൂട്
  7. ചായുന്നു 
  8. ഒരൊറ്റ
  9. മരത്തെ
  10. നീലക്കണ്ണ്
  11. മഞ്ഞപ്പട്ട് 
  12. തണ്ടാർ
  13. നട്ടു 
  14. തിരുവാതിര
  15. തുമ്പിക്കൈ 
  16. കരിങ്കുരങ്ങ് 
  17. വരുവാൻ 
  18. തൊണ്ണൂറ് 
  19. ഇരുമ്പഴി
  20. വെളുപ്പാണ്
  21. ആയെന്നു 


അഭിപ്രായങ്ങള്‍

  1. കുരുത്തോല പിരിച്ചു എഴുതിയാൽ എന്താണ് വരിക

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. കാര്യത്തിൽ എന്ന വാക്ക് പിരിച്ചെഴുതിയാലുള്ള ഉത്തരം

      ഇല്ലാതാക്കൂ
    2. കുരുത്തോല =ക്‌ +ഉ +ര് +ഉ +ത് +ത് +ഓ +ല് +അ

      ഇല്ലാതാക്കൂ
  3. അവനെവിടെ സന്ധി നിർണയിക്കുക

    മറുപടിഇല്ലാതാക്കൂ
  4. കരയ്ക്കടുത്തെ പിരിച്ചെഴുതുക

    മറുപടിഇല്ലാതാക്കൂ
  5. പുണ്യാധ്യാപനം ... പിരിച്ചെഴുതമോ

    മറുപടിഇല്ലാതാക്കൂ
  6. ആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?

    മറുപടിഇല്ലാതാക്കൂ
  7. ആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?

    മറുപടിഇല്ലാതാക്കൂ
  8. ആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?

    മറുപടിഇല്ലാതാക്കൂ
  9. ആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?

    മറുപടിഇല്ലാതാക്കൂ
  10. മരത്തണലിൽ പിരിച്ചെഴുതാമോ

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2023, ജൂലൈ 19 6:42 PM

    നാണയങ്ങൾ എങ്ങനെ പിരിച്ചെഴുതാം

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ