ദ്വിത്വസന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ ദ്വിത്വസന്ധി
തീ + പെട്ടി = തീപ്പെട്ടി (പ ഇരട്ടിച്ചു)
മുട്ട + തോട് = മുട്ടത്തോട് (ത ഇരട്ടിച്ചു)
I പിരിച്ചെഴുതുക
എണ്ണൂറ്
എണ്ണായിരം
എണ് + നൂറ്= എണ്ണൂറ്, ആദേശസന്ധി
എണ് + ആയിരം= എണ്ണായിരം, ദ്വിത്വസന്ധി
ഈ രണ്ടു പദങ്ങളും ശ്രദ്ധിക്കുക.
ആദ്യത്തേത് ആദേശസന്ധിയും രണ്ടാമത്തേത് ദ്വിത്വസന്ധിയുമാണ്.
ഇത് വേര്‍തിരിച്ചറിയാന്‍ എണ് + നൂറ് എന്നതില്‍ രണ്ടും (ണ് +നൂ) വ്യഞ്ജനാക്ഷരങ്ങളാണ്
എന്നാല്‍ എണ് + ആയിരം എന്നതില്‍ (ണ് + ആ) ഒന്ന് വ്യഞ്ജനാക്ഷരവും മറ്റൊന്ന് സ്വരാക്ഷരവുമാണ്.
ഇത്തരം പദങ്ങളില്‍ രണ്ടും വ്യഞ്ജനാക്ഷരമാണെങ്കില്‍ ആദേശസന്ധിയും ഒരു വ്യഞ്ജനവും സ്വരവും ചേരുന്നതാണെങ്കില്‍ ദ്വിത്വസന്ധിയുമാണെന്ന് ഒരു എളുപ്പമാര്‍ഗ്ഗമനുസരിച്ച് മനസ്സിലാക്കു
II പിരിച്ചെഴുതുക
പച്ചക്കല്ല്
പച്ച+കല്ല്=പച്ചക്കല്ല് ( ക ഇരട്ടിച്ചു )
ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്. മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന് വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ് കകാരം ഇരട്ടിച്ചത്. വിശേഷണവിശേഷ്യങ്ങൾ ചേർന്ന് സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല.
വിശേഷണ വിശേഷ്യങ്ങൾ ചേരുമ്പോൾ ഇരട്ടിക്കാത്ത സന്ദര്ഭങ്ങള് ഉണ്ട് (ഈ ഭാഗത്തില് നിന്നും ചോദ്യങ്ങള് വരാവുന്നതാണ്)
III പിരിച്ചെഴുതുക
കടകോല്
അരകല്ല്
എരിതീയ്
കട + കോല്‍ = കടകോല്
അര + കല്ല് = അരകല്ല്
എരി + തീയ് = എരിതീയ്
വിശേഷണ വിശേഷ്യങ്ങളിൽ ക്രിയാധാതുക്കൾ ആദ്യപദമായി വന്നാല്‍ രണ്ടാമത്തെ പദത്തില്‍ ആദ്യക്ഷരം ഇരട്ടിക്കുകയില്ല.
മറ്റ് സന്ദര്‍ഭം
ഉദാ : മുല്ല + മാല = മുല്ലമാല
വാഴ + നാര് = വാഴനാര്
അടയാളപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ അനുനാസികങ്ങളാണ്. ഇത്തരം അക്ഷരങ്ങള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യവര്‍ണ്ണമായി വന്നാല്‍ ഇരട്ടിക്കുകയില്ല.
ങ്ങ ഞ ണ ന മ എന്നീ അക്ഷരങ്ങളാണ് ആണ് അനുനാസികങ്ങൾ
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ ദ്വിത്വസന്ധി തീ + പെട്ടി = തീപ്പെട്ടി (പ ഇരട്ടിച്ചു)
പുതിയ ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ. ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്.
വിശേഷണ വിശേഷ്യങ്ങൾ ചേരുമ്പോഴാണ് ഇരട്ടിക്കുന്നത്
നീല +കണ്ണ് = നീലക്കണ്ണ്
വിശേഷണ വിശേഷ്യങ്ങൾ ചേരുമ്പോൾ ഇരട്ടിക്കാത്ത സന്ദര്ഭങ്ങള് ഉണ്ട്
ഇരട്ടിക്കാത്ത സന്ദർഭങ്ങൾ
കട + കോല്‍ = കടകോല്‍ അടയാളപ്പെടുത്തിയിരിക്കുന്ന പദം ക്രിയാധാതുവാണ് . ഇത്തരം ക്രിയാധാതുക്കള്‍ ആദ്യപദമായി വന്നാല്‍ രണ്ടാമത്തെ പദത്തില്‍ ആദ്യക്ഷരം ഇരട്ടിക്കുകയില്ല.
വാഴ + നാര് = വാഴനാര് അടയാളപ്പെടുത്തിയിരിക്കുന്ന അക്ഷരം അനുനാസികമാണ് . ഇത്തരം അക്ഷരങ്ങള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യവര്‍ണ്ണമായി വന്നാല്‍ ഇരട്ടിക്കുകയില്ല.
മറ്റൊരു സന്ദര്‍ഭം കൂടി
വിശേഷണ വിശേഷ്യങ്ങളല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരുകയില്ല. കൈ + കാലുകള്‍ = കൈകാലുകള്‍ ആനകുതിരകൾ = ആന+ കുതിരകൾ രാമകൃഷ്ണന്മാർ=രാമ +കൃഷ്ണന്മാർ ഇനി ചില ചോദ്യങ്ങൾ ചെയ്തു നോക്കാം
പിരിച്ചെഴുതൂ .സന്ധി കണ്ടെത്തൂ
തലയോട്
അദ്ദേഹം
പടിക്കെട്ട്
കണ്ടിടം
വരാതിരുന്നു
കിളിക്കൂട്
ചായുന്നു
ഒരൊറ്റ
മരത്തെ
നീലക്കണ്ണ്
മഞ്ഞപ്പട്ട്
തണ്ടാർ
നട്ടു
തിരുവാതിര
തുമ്പിക്കൈ
കരിങ്കുരങ്ങ്
വരുവാൻ
തൊണ്ണൂറ്
ഇരുമ്പഴി
വെളുപ്പാണ്
ആയെന്നു
1. തല + ഓട് = തലയോട് (യ് ആഗമിച്ചു ) ആഗമ സന്ധി
2. അ + ദേഹം = അദ്ദേഹം -ദിത്വ സന്ധി (ദ ഇരട്ടിച്ചു)
3. പടി +കെട്ട് = പടിക്കെട്ട് -ദിത്വ സന്ധി (ക ഇരട്ടിച്ചു)
4. കണ്ട് + ഇടം = കണ്ടിടം -ലോപ സന്ധി (സംവൃതോകാരം ലോപിച്ചു )
5. വരാതെ + ഇരുന്നു = വരാതിരുന്നു -ലോപ സന്ധി (എ ലോപിച്ചു )
6. കിളി + കൂട് = കിളിക്കൂട് -ദിത്വ സന്ധി (ക ഇരട്ടിച്ചു)
7. ചാ + ഉന്നു = ചായുന്നു (യ് ആഗമിച്ചു ) ആഗമ സന്ധി
8. ഒരു + ഒറ്റ = ഒരൊറ്റ -ലോപ സന്ധി (ഉ ലോപിച്ചു)
9. മരം + എ = മരത്തെ (അം പോയി ത്ത് വന്നു) ആദേശ സന്ധി
10. നീല +കണ്ണ് = നീലക്കണ്ണ് -ദിത്വ സന്ധി (ക ഇരട്ടിച്ചു)
11. മഞ്ഞ + പട്ട് = മഞ്ഞപ്പട്ട് -ദിത്വ സന്ധി (പ ഇരട്ടിച്ചു )
12. തൺ + താർ = തണ്ടാർ (ത് പോയി ട് വന്നു) ആദേശ സന്ധി
13. നട് + തു = നട്ടു (ത് പോയി ട് വന്നു) ആദേശ സന്ധി
14. തിരു + ആതിര = തിരുവാതിര (വ് ആഗമിച്ചു ) ആഗമ സന്ധി
15. തുമ്പി+കൈ=തുമ്പിക്കൈ ദിത്വ സന്ധി (ക ഇരട്ടിച്ചു
16. കരി + കുരങ് = കരിങ്കുരങ് (ങ് ആഗമിച്ചു ) ആഗമ സന്ധി
17. വരും + ആൻ = വരുവാൻ (അം പോയി വ് വന്നു) ആദേശ സന്ധി
18. തൊൺ + നൂർ = തൊണ്ണൂറ് (ൻ പോയി ണ് വന്നു) ആദേശ സന്ധി
19. ഇരുമ്പ് + അഴി = ഇരുമ്പഴി -ലോപ സന്ധി (സംവൃതോകാരം ലോപിച്ചു )
20. വെളുപ്പ് + ആണ് = വെളുപ്പാണ് -ലോപ സന്ധി (സംവൃതോകാരം ലോപിച്ചു )
21. ആയി + എന്ന് =ആയെന്നു -ലോപ സന്ധി (എ ലോപിച്ചു )
ചൂടോടെ പിരിച്ചെഴുതുക
മറുപടിഇല്ലാതാക്കൂച് +ഊ +ട് +ഓ +ട് +എ
ഇല്ലാതാക്കൂദേഹാധ്വാനം
ഇല്ലാതാക്കൂചൂട് +ഓടെ =ചൂടോടെ
ഇല്ലാതാക്കൂലോപസന്ധി
വിറ്റു പിരിച്ചെഴുതുക
മറുപടിഇല്ലാതാക്കൂവില്+തു =വിറ്റു
ഇല്ലാതാക്കൂഅദ്ദേശസന്ധി
Do all sandhi types at one time
മറുപടിഇല്ലാതാക്കൂI cannot move to sandhi part 1 or 2 or 3 or 4..
മറുപടിഇല്ലാതാക്കൂതൊഴിൽ പിരിച്ചെഴുതുക
മറുപടിഇല്ലാതാക്കൂReplay
ഇല്ലാതാക്കൂതൊഴി +ഇൽ =തൊഴിൽ
ഇല്ലാതാക്കൂലോപസന്ധി
കുരുത്തോല പിരിച്ചു എഴുതിയാൽ എന്താണ് വരിക
മറുപടിഇല്ലാതാക്കൂകാര്യം + ഇൽ
ഇല്ലാതാക്കൂകണ്ടാൾ പിരിച്ചെഴുതുക
മറുപടിഇല്ലാതാക്കൂകാര്യത്തിൽ എന്ന വാക്ക് പിരിച്ചെഴുതിയാലുള്ള ഉത്തരം
ഇല്ലാതാക്കൂകുരുത്തോല =ക് +ഉ +ര് +ഉ +ത് +ത് +ഓ +ല് +അ
ഇല്ലാതാക്കൂകാര്യത്തിൽ
മറുപടിഇല്ലാതാക്കൂഅവനെവിടെ സന്ധി നിർണയിക്കുക
മറുപടിഇല്ലാതാക്കൂChenthalir
മറുപടിഇല്ലാതാക്കൂHow to split
കരയ്ക്കടുത്തെ പിരിച്ചെഴുതുക
മറുപടിഇല്ലാതാക്കൂപുണ്യാധ്യാപനം ... പിരിച്ചെഴുതമോ
മറുപടിഇല്ലാതാക്കൂആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?
മറുപടിഇല്ലാതാക്കൂആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?
മറുപടിഇല്ലാതാക്കൂആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?
മറുപടിഇല്ലാതാക്കൂആശ്ചര്യത്തോടെ എങ്ങനെ പിരിച്ചെഴുതാം?
മറുപടിഇല്ലാതാക്കൂമരത്തണലിൽ പിരിച്ചെഴുതാമോ
മറുപടിഇല്ലാതാക്കൂപടിയെണ്ണി പിരിച്ചെഴുതുക
മറുപടിഇല്ലാതാക്കൂനാണയങ്ങൾ എങ്ങനെ പിരിച്ചെഴുതാം
മറുപടിഇല്ലാതാക്കൂ