River ganga
ഗംഗാനദി
ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്മമുഖ് ഗുഹയിൽ നിന്നും ഉൽഭവിക്കുന്ന ഭഗീരഥി നദിയും, അളകാപുരിയിൽനിന്നും ഉൽഭവിക്കുന്ന അളകനന്ദയും ദേവപ്രയാഗിൽ വെച്ച് കൂടിച്ചേർന്നാണ് ഗംഗാനദി ഉണ്ടാവുന്നത്.
ഇന്ത്യയുടെ ദേശീയ നദി
ഗംഗ
ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത്
2008 നവംബർ 4
ഗംഗയുടെ ഉത്ഭവസ്ഥാനം
ഹിമാലയത്തിലെ ഗംഗോത്രിയിലെ ഗായ്മുഖ് ഗുഹയിൽ
ഗംഗയുടെ പ്രധാന പോഷകനദികൾ
ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടാർ, യമുന, കോസി, സോൺ, ഗോമതി, ദാമോദർ
ഗംഗാനദിയുടെ മറ്റ് പേരുകൾ
വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
ഗംഗ (2525 കി മീ)
ഗംഗയുടെ ഏറ്റവും വലിയ പോഷകനദി
യമുന
ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം
യമുന
ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗായ്മുഖിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര്
ഭാഗീരഥി
ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നത്
ദേവപ്രയാഗ്
ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്ന സ്ഥലം
ഹരിദ്വാറിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി
ഗംഗ
വരുണ, അസി എന്നീ പോഷകനദികൾ ഗംഗയോട് ചേരുന്ന സ്ഥലം
വാരണാസി
ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
അമർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം
അമരാവതി
കേദാർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം
മന്ദാകിനി
ബദരീനാഥ് സ്ഥിതിചെയ്യുന്ന നദീതീരം
അളകനന്ദ
ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ
ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ
ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച്
അലഹബാദിൽ വെച്ച്
12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടക്കുന്ന സ്ഥലം
ത്രിവേണി സംഗമം, അലഹബാദ്
ത്രിവേണി സംഗമത്തിൽ കൂടിച്ചേരുന്ന നദികൾ
സരസ്വതി, ഗംഗ, യമുന
കുംഭമേളകൾ നടക്കുന്ന സ്ഥലങ്ങൾ
ഹരിദ്വാർ, അലഹബാദ്, നാസിക്ക്, ഉജ്ജയിനി
ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി
സരസ്വതി
യമുനയുടെ ഉത്ഭവസ്ഥാനം
യമുനോത്രി, ഉത്തരാഖണ്ഡ് (1376 കി മീ)
യമുനയുടെ പോഷകനദികൾ
ചമ്പൽ, കെൻ, ടോൺസ്, ബേത്വ
പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി
ഹൂഗ്ലി
ഹൂഗ്ലിയുടെ പ്രധാന പോഷകനദി
ദാമോദർ
വിദ്യാസാഗർ സേതു, വിവേകാന്ദ സേതു, ഹൗറ എന്നീ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെയാണ്
ഹൂഗ്ലി
താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം
യമുന
പുരാണങ്ങളിൽ കാളിന്ദി എന്ന് അറിയപ്പെട്ടിരുന്ന നദി
യമുന
ഗംഗയുടെ തെക്കുനിന്നുള്ള പോഷകനദികളിൽ ഏറ്റവും വലുത്
സോൺ (അമർഖണ്ഡക്ക്)
സോൺ നദിയുടെ പ്രധാനപോഷക നദി
റിഹാന്ത്
ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ
റിഹാന്ത്
ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി
നമാമി ഗംഗ
കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി
ഉമാഭാരതി
നമാമി ഗംഗ പദ്ധതിപ്രകാരം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത IIT
കാൺപൂർ IIT
പാറ്റ്നയ്ക്ക് അടുത്ത് ഗംഗയിൽ പതിക്കുന്ന നദി
കോസി
ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി
കോസി
ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി
കോസി പദ്ധതി
ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്
ഫറാക്കാ ബാരേജ്
മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ്
ഗംഗ (പാറ്റ്‌ന, 5575 മീ)
കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി
രാംഗംഗ
ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ
ജമുന, മേഘ്ന
വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി
ഗന്ധകി
കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി
ഗന്ധകി
ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്
പത്മ
ഗംഗയുടെ പതനസ്ഥാനം
ബംഗാൾ ഉൾക്കടൽ
ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്
ഗംഗാ സാഗർ
ഗംഗ ആക്ഷൻപ്ലാൻ നടപ്പിലാക്കിയ വർഷം
1986
(രാജീവ് ഗാന്ധി വാരണാസിയിൽ വെച്ച്)
ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി
ഗംഗ
ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ
ഇന്ത്യ, ബംഗ്ലാദേശ് (1996)
മഹാകാളി സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ
ഇന്ത്യ, നേപ്പാൾ (1996)
ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം
ഗംഗാ ഡോൾഫിൻ
ഇന്ത്യയുടെ ദേശീയ ജലജീവി
ഗംഗാ ഡോൾഫിൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ