malayalam sandhi സന്ധി part 2
LDC തിരുവനന്തപുരം 2013 1. തന്നിട്ടുള്ളവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത്? a) കാടെരിഞ്ഞു b) നെന്മണി c) പച്ചത്തത്ത d) തിരുവോണം Ans: d) തിരുവോണം ആഗമ സന്ധി രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നു ചേരുന്നത് ( സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി .) ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു . പിരിച്ചെഴുതുക 1. തിരുവോണം 2. അവൻ 3.കരിങ്കുരങ് 4. കൈയാമം തിരു + ഓണം = തിരുവോണം (വ് ആഗമിച്ചു) അ + അൻ = അവൻ (വ് ആഗമിച്ചു) കരി + കുരങ്ങ് = കരിങ്കുരങ് (ങ് ആഗമിച്ചു) കൈ + ആമം = കൈയാമം (യ് ആഗമിച്ചു) തുറന്ന് നോക്കൂ സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി (hiatus) പരിഹരിക്കാൻ ' യ ' ' വ ' ഇതില് ഏതെങ്കിലും ഒന്നാണ് മിക്കവാറും കൂടുതലായി വന്നുചേരുന്നത് . ( ആഗമിക്കുന്നു ). സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് യകാരവകാരാദികൾ ആഗമിക്കുന്നത് . പ്രത്യേക...