malayalam-sandi part 1 സന്ധി part 1

സന്ധി

10 മാർക്കിന്റെ മലയാളം ഭാഷാ വിഭാഗം.ഇതിൽ 'സന്ധി' ഒരു സ്ഥിരം ചോദ്യം.
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നു പറയുന്നു.

സന്ധി പഠിക്കണമെങ്കിൽ ആദ്യം സ്വരാക്ഷരങ്ങളുംവ്യഞ്ജനാക്ഷരങ്ങളും അറിഞ്ഞിരികണം.

സന്ധി പ്രധാനമായും 4 തരം;(ന്ധിക്കുന്ന വർണ്ണങ്ങൾക്ക് വരുന്ന മാറ്റത്തെ ആസ്പദമാക്കി സന്ധിയെ 4 ആയി തിരിക്കുന്നു)

ലോപം
ദിത്വം
ആദേശം
ആഗമം.

ചോദ്യങ്ങള്എങ്ങനെ ?

1.നാല് വാക്കുകള്‍ (നാല് സന്ധിയില്പ്പെട്ടത്) തന്നിട്ട് അവയില്നിന്ന് ഒരു സന്ധിക്ക് ഉദാഹരണം കണ്ടുപിടിക്കാന്‍.

2.മൂന്നുപദം ഒരു സന്ധിയില്പ്പെട്ടതും ഒരുപദം അല്ലാത്തതും തന്നിട്ട് അത്  ഏതില്പ്പെട്ടത്.

3.ഒരുവാക്ക് തന്നിട്ട് അത് ഏതു സന്ധിയില്പ്പെട്ടത് ?

4.ഒരു പദം തന്നിട്ട് അത് എങ്ങനെ പിരിച്ചെഴുതും ?

5.പിരിച്ചെഴുതിത്തന്നിട്ട് അത് ഏതു സന്ധിയില്പ്പെട്ടത് ? (സന്ധികളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇതിലേക്ക് ആവശ്യമാണ്.)

1. ലോപ സന്ധി
   
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ (കുറഞ്ഞാൽ ) ലോപസന്ധി




“അ " എന്നീ സ്വരാക്ഷരങ്ങളും,(സംവൃതം),
"യ ര " എന്നീ വ്യഞ്ജനാക്ഷരങ്ങ ളുമാണ്(അര്ദ്ധസ്വരങ്ങളായ മധ്യമങ്ങളുമാണ്)
കുറയുന്നത്


വരുന്നവർ' സന്ധിയേത്?

വാക്ക് ആദ്യം പിരിച്ചെഴുതുക;




'+' ചിഹ്നത്തിന് തൊട്ട് മുൻപിലോ, പിന്നിലോ
മുകളിൽ തന്ന അക്ഷരകൂട്ടത്തിലെ ഏതെങ്കിലും
വാക്ക്  ഉണ്ടോ എന്ന്  നോക്കുക:





ഇനി,ചോദ്യത്തിലെ ഒറ്റവാക്ക് നോക്കുക;
അവിടെ '' വരാതെയും,
മറ്റ് അക്ഷരങ്ങൾ പുതുതായി വന്ന്
ചേരാതെയുമിരുന്നാൽ വാക്ക് ലോപസന്ധിയാണ്.

വരുന്ന + അവർ = വരുന്നവർ.


പിരിച്ചെഴുതുക

പാക്കപ്പൽ?
പലേടങ്ങൾ?

പെറ്റമ്മ?

കാറ്റടിച്ചു.

കൊടുത്തില്ല.

പിരിച്ചെഴുതുക
1.വരികെടോ
2.തണുപ്പുണ്ട്
3.ഇല്ലെന്ന്
4.വരാതിരുന്നു
5.പാക്കപ്പല്
6. കടപ്പുറം


മുൻചോദ്യങ്ങൾ
 കാറ്റടിച്ചു, പൂവമ്പ്, തണുപ്പുണ്ട്, തെല്ലിട, വിണ്ണാർ, കണ്ടില്ല, കേട്ടില്ല, ചെയ്തെങ്കിൽ.
 ചൂട് + ഇല്ല = ചൂടില്ല (ചന്ദ്രക്കല ലോപിച്ചു)
 കാണുന്നു + ഇല്ല = കാണുന്നില്ല (ഉ കാരം ലോപിച്ചു)
 വെള്ള + ഇല = വെള്ളില (അ കാരം ലോപിച്ചു

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ